Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൈവവിധിയിൽ തൃപ്തരാവുക

prayer

"ദൈവം വിധിച്ചതിൽ തൃപ്തിയടയുക, എങ്കിൽ നീ ധന്യനാവും” — മുഹമ്മദ് നബി

മനുഷ്യർക്കുള്ള ഭൗതികവിഹിതം അല്ലാഹു കണക്കാക്കിയിട്ടുണ്ട്. ദൈവത്തിന്റെ വീതംവയ്പ്പിൽ തൃപ്തിപ്പെടാനാവുകയെന്നത് സൗഭാഗ്യമാണ്. ഭൗതിക വിഹിതത്തിന്റെ ആധിക്യംകൊണ്ടു മാത്രം സംതൃപ്തി ലഭിക്കണമെന്നില്ല. ജീവിതത്തിൽ അത്രയൊന്നും അനുഗ്രഹം ലഭിക്കാത്തവരിലേക്കു നോക്കാനാണു പ്രവാചകനിർദേശം. ധനാഢ്യരുടെ ജീവിതത്തിന്റെ പളപളപ്പിലേക്കു നോക്കി നെടുവീർപ്പിടുന്നതിലും ഭേദം തനിക്ക് ദൈവം നൽകിയ അനുഗ്രഹങ്ങളെക്കുറിച്ച് ഓർക്കുന്നതാണ്.

ജീവിത ആസക്തിയാണു മനുഷ്യരുടെ സ്വാസ്ഥ്യം കെടുത്തുന്നത്. ‘എനിക്കു ജീവിക്കണം; മറ്റുള്ളവരുടെ ജീവിതം എങ്ങനെയെങ്കിലുമാകട്ടെ” എന്ന ദുഷ്ചിന്ത അപകടം മാത്രമേ വരുത്തിവയ്ക്കൂ. ഭയമില്ലാത്ത ഹൃദയം, മതിവരാത്ത മനസ്സ് എന്നിവയിൽനിന്നു ദൈവത്തോടു രക്ഷ തേടാൻ പ്രവാചക കൽപനയുണ്ട്. ദൈവഭയമില്ലാത്ത ഹൃദയം സർവതിന്മകളുടെയും കേന്ദ്രമായി മാറും.

ജീവിതപങ്കാളി, സന്താനങ്ങൾ, സമ്പത്ത്, ആരോഗ്യം, അധികാരം എന്നീ ദൈവികദാനങ്ങളിൽ തൃപ്തിപ്പെടാൻ ഒരാൾക്കു കഴിയുന്നില്ലെങ്കിൽ അയാളുടെ ജീവിതം നരകതുല്യമായിരിക്കും. തിന്മക്കൂട്ടങ്ങളെ സൃഷ്ടിക്കുന്നത് മനുഷ്യരുടെ അത്യാഗ്രഹമാണ്. ആഡംബരജീവിതത്തോടുള്ള അടങ്ങാത്ത ആർത്തി പുതുതലമുറയെ ഏതെല്ലാം കുരുക്കുകളിലാണു വീഴ്ത്തുന്നതെന്നു ചിന്തിക്കുക. കുതറിയോടുന്ന ആഗ്രഹങ്ങൾക്കു തടയിടാൻ ദൈവസ്മരണ കൊണ്ടു മാത്രമേ കഴിയൂ എന്ന വലിയ പാഠമാണു വ്രതനാളുകൾ വിശ്വാസികൾക്കു നൽകുന്നത്.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer