Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു

Pop Francis വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നടന്ന ആരാധനാ ശുശ്രൂഷകൾക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിക്കുന്നു

പ്രത്യാശയുടയും സമാധാനത്തിന്റെയും സന്ദേശം പകർന്നുകൊണ്ട് ആഗോള ക്രൈസ്തവര്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ തിരുപ്പിരവി ദിനത്തിൽ നടന്ന ആരാധനാ ശുശ്രൂകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു.

ലഹരിയിലും ഉൻമാദ ജീവീതത്തിലും അടിമപ്പെട്ടുകിടക്കുന്ന മനുഷ്യരോട് മൂല്യങ്ങൾ അടങ്ങിയ യഥാർത ജീവിതത്തിലേക്ക് തിരിച്ചുവരാൻ ക്രിസ്മസ് സന്ദേശത്തിൽ മാർപ്പാപ ആവശ്യപ്പെട്ടു. ഉണ്ണിയേശുവിന്റെ കാലിത്തൊഴുത്തിഴിലെ ജനംനം ലോകതിന് കൊടുത്ത വലിയ സന്ദേശമാണ്. ധൂർത്തടിച്ച് അമിതമായി അഘോഷിച്ച് നടക്കുന്ന ഒരു തലമുറയല്ല മറിച്ച് സാധാരണക്കാരായി പാവങ്ങളുടെ സുഖത്തിലും ദുഖത്തിലും ഒരുപോലെ പങ്കുചേരുന്ന ഒരു തലമുറയെയാണ് നമുക്ക് ആവശ്യമെന്ന് യേശുദേവന്‍റെ ജീവിതത്തെ ഉപമിച്ചുകൊണ്ട് മാർപ്പാപ്പ പറഞ്ഞു.സിക്സ്റ്റീൻ ചാപ്പലിൽ നടന്ന പാതിരാ കൂർബാനിൽ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്.

യേശുദേവന്‍റെ ജന‍്‍മസ്ഥലമായ ബെത്ലഹേമില്‍ നടന്ന പാതിരാകുര്‍ബാനയിലും നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. ഇസ്രയേല്‍ പട്ടണമായ നസ്റേത്തിലും നിരവധി വിശ്വാസികള്‍ ഒത്തുകൂടി. ക്രിസ്മസ് പ്രാര്‍ത്ഥനകള്‍ക്കായി ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഇത്തവണ ജറുസലേമില്‍ എത്തിയത്. തീവ‍വാദ ആക്രമണ ഭീഷണിയുള്ളതിനാൽ ബെത്തലഹേമിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

യേശുദേവന്‍റെ തിരുപ്പിറവി മുഹൂര്‍ത്തത്തില്‍ പ്രാര്‍ഥനാനിര്‍ഭരമായ മനസ്സുമായി ആയിരങ്ങള്‍. തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിൽ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയും,, പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യവും പ്രാർഥനാചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം പ്രഖ്യാപിച്ച വലിയഇടയന്‍റെ ജനനം വാഴ്ത്തുന്ന മുഹൂര്‍ത്തം. പട്ടം സെന്‍റ് മേരീസ് പള്ളിയില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികനായി.

വഴികാട്ടുന്ന നക്ഷത്രങ്ങള്‍ അനുഗ്രഹം ചൊരിയുന്ന രാവില്‍ നൂറുകണക്കിന് വിശ്വാസികള്‍ പാളയം സെന്‍റ് ജോസഫ് പളളിയില്‍ പാതിരാകുര്‍ബാനയില്‍ പങ്കെടുത്തു. തിരുവനന്തപുരം ലത്തീൻ അതിരൂപത‍ ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം മുഖ്യ കാര്‍മികത്വം വഹിച്ചു.

ഉണ്ണിയേശുവിൻറെ തിരുപ്പിറവിയുടെ നന്മ മനസിൽ നിറച്ച് മധ്യകേരളത്തിലെ ദേവാലയങ്ങളിലും പാതിരാകുർബാന നടന്നു. തിരുപ്പിറവി ശുശ്രൂഷകൾക്കായി ആയിരക്കണക്കിന് വിശ്വാസികൾ ഒത്തു ചേർന്നു.

തിരുപ്പിറവിയുടെ നന്മ മനസിൽ നിറച്ച്, ക്രിസ്മസിൻറെ മധുരം നുകർന്നാണ് ആഘോഷരാവ് ആരംഭിച്ചതും അവസാനിച്ചതും. വിശ്വാസദിപ്തിയിൽ വിണ്ണിലും മണ്ണിലും നക്ഷത്രവെളിച്ചം നിറച്ചാണ് പുണ്യരാവിനെ എതിരേറ്റത്. കൊച്ചി സെൻറ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ സംഘടിപ്പിച്ച തിരുപ്പിറവി ആഘോഷങ്ങൾക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു.

വിഭാഗീയ പ്രവണതകൾ അവസാനിപ്പിച്ച് സമാധാനം സ്വന്തമാക്കാനായി ഹൃദയത്തിൽ ദൈവപ്രസാദം വളർത്തണമെന്ന് അദ്ദേഹം വിശ്വാസികളോട് പറഞ്ഞു. ഭിന്നതയും ശത്രുതയും മാറ്റി മനുഷ്യനെ ഒരു കുടുംബമായി കാണാൻ കഴിയണം.

കണ്ടനാട് മാർ ഗ്രിഗോറയോസ് ആശ്രമത്തിലെ തിരുപ്പിറവി ശുശ്രുഷകൾക്ക് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വീതീയൻ കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു. ആശ്രമ ദേവാലായങ്കണത്തിൽ നടന്ന തീജ്വാലാ ശുശ്രൂഷയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.

കൊച്ചി സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഫ്രാൻസിസ് കല്ലറയ്ക്കൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി

കടവന്ത്ര എളംകുളം സെന്റ് മേരീസ് പാത്രിയാർക്കീസ് കത്തീഡ്രൽ പള്ളിയിൽ നടന്ന ക്രിസ്മസ് കുർബാനയ്ക്ക് യാക്കോബായ സഭ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ് നേതൃത്വം നൽകി.

കോഴിക്കോട്ടെ വിവിധ ദേവാലയങ്ങളിൽ നടന്ന തിരുപ്പിറവി ആഘോഷങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ചെറൂട്ടി റോഡ് മദർ ഓഫ് ഗോഡ് കത്തീഡ്രലിൽ നടന്ന തിരുകർമ്മങ്ങൾക്ക് കോഴിക്കോട് രൂപതാ ബിഷപ്പ് മാർ.വർഗീസ് ചക്കാലക്കൽ കാർമികത്വം വഹിച്ചു. കണ്ണൂർ റോഡ് സെന്റ് ജോസഫ് സിറ്റി ദേവാലയത്തിൽ പാതിരാകുർബാനയ്ക്ക് ഫാ.അലോഷ്യസ് കുളങ്ങര നേതൃത്വം നൽകി. വെസ്റ്റ് ഹിൽ സെന്റ് മൈക്കിൾ ദേവാലയത്തിൽ ഫാ.മാർസലിൻ എം ജെയുടെ കാർമികത്വത്തിൽ തിരുപ്പിറവി ചടങ്ങുകൾ നടന്നു. മലാപ്പറമ്പ് ക്രൈസ്റ്റ് ദ കിങ് ദേവാലയത്തിലും പ്രാ‍ർഥനാച്ചടങ്ങുകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.