Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർച്ച് ബിഷപ് മാ‍ർ കുര്യൻ മാത്യു വയലുങ്കൽ അഭിഷിക്തനായി

നവാഭിഷിക്തനൊപ്പം റാസ്സിയാറിയായുടെ സ്ഥാനിക മെത്രാപ്പൊലീത്തയും പാപ്പുവ ന്യൂഗിനിയുടെ അപ്പസ്‌തോലിക് നുൺഷ്യോയുമായി അഭിഷിക്തനായ ആർച്ച് ബിഷപ് മാ‍ർ കുര്യൻ മാത്യു വയലുങ്കൽ ഈജിപ്‌തിലെ മുൻ നുൺഷ്യോ ആർച്ച് ബിഷപ്പ് മൈക്കിൾ ലൂയിസ് ഫിറ്റ്‌സ്‌ജെറാൾഡിനൊപ്പം . കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലേക്കാട്ട് സമീപം. ചിത്രം: റിജോ ജോസഫ്

റാസ്സിയാറിയായുടെ സ്ഥാനിക മെത്രാപ്പൊലീത്തയും പാപുവ ന്യൂഗിനിയുടെ അപ്പസ്‌തോലിക് നുൺഷ്യോയുമായി ആർച്ച് ബിഷപ് മാ‍ർ കുര്യൻ മാത്യു വയലുങ്കൽ അഭിഷിക്തനായി. ക്രിസ്തുരാജാ കത്തീഡ്രലിൽ ജനസാഗരം പ്രാർഥനകളോടെ ചരിത്രമുഹൂർത്തത്തിനു സാക്ഷികളായി. കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടും സഹകാർമികരായിരുന്ന ഈജിപ്‌തിലെ മുൻ നുൺഷ്യോ ആർച്ച് ബിഷപ് മൈക്കിൾ ലൂയിസ് ഫിറ്റ്‌സ്‌ജെറാൾഡും സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തെയഡോർ മസ്‌കെരാനാസും മാർ കുര്യൻ മാത്യു വയലുങ്കലിനെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. 

വത്തിക്കാൻ പ്രതിനിധികളോടൊപ്പം ഭാരതത്തിലെ വിവിധ സഭകളുടെ തലവൻമാരും ബിഷപ്പുമാരും ശുശ്രൂഷകൾക്കു സാക്ഷ്യംവഹിച്ചു. കോട്ടയം അതിരൂപതാ ആസ്ഥാനമന്ദിരത്തിൽനിന്ന് മാർ കുര്യൻ വയലുങ്കലിനെ പ്രദക്ഷിണമായി കത്തീഡ്രൽ ദേവാലയത്തിലേക്ക് ആനയിച്ചതോടെയാണ് ശുശ്രൂഷകൾക്കു തുടക്കമായത്. 

നവാഭിഷിക്തനൊപ്പം റാസ്സിയാറിയായുടെ സ്ഥാനിക മെത്രാപ്പൊലീത്തയും പാപ്പുവ ന്യൂഗിനിയുടെ അപ്പസ്‌തോലിക് നുൺഷ്യോയുമായി അഭിഷിക്തനായ ആർച്ച് ബിഷപ് മാ‍ർ കുര്യൻ മാത്യു വയലുങ്കലിനെ ഈജിപ്‌തിലെ മുൻ നുൺഷ്യോ ആർച്ച് ബിഷപ്പ് മൈക്കിൾ ലൂയിസ് ഫിറ്റ്‌സ്‌ജെറാൾഡ് ആലിംഗനം ചെയ്യുന്നു. കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലേക്കാട്ട് സമീപം. ചിത്രം: റിജോ ജോസഫ്

അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് റാസ്സിയാറിയായുടെ സ്ഥാനിക മെത്രാപ്പൊലീത്തയും പാപുവ ന്യൂഗിനിയുടെ അപ്പസ്‌തോലിക് നുൺഷ്യോയുമായി മാർ കുര്യൻ വയലുങ്കലിനെ നിയമിച്ചുകൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ നിയമനപത്രം ഇന്ത്യയിലെ വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിലെ കൗൺസിലർ മോൺ. മൗറോ ലാല്ലി വായിച്ചു. നിയമന ഉത്തരവിന്റെ ഇംഗ്ലിഷ് പരിഭാഷ കോട്ടയം അതിരൂപതാ ചാൻസലർ റവ. ഡോ. തോമസ് കോട്ടൂർ വായിച്ചു. 

നവാഭിഷിക്തനൊപ്പം റാസ്സിയാറിയായുടെ സ്ഥാനിക മെത്രാപ്പൊലീത്തയും പാപ്പുവ ന്യൂഗിനിയുടെ അപ്പസ്‌തോലിക് നുൺഷ്യോയുമായി അഭിഷിക്തനായ ആർച്ച് ബിഷപ് മാ‍ർ കുര്യൻ മാത്യു വയലുങ്കൽ. ചിത്രം: റിജോ ജോസഫ്

രക്തസാക്ഷികളുടെ തിരുശേഷിപ്പുകൾ വന്ദിച്ച് നിയുക്ത മെത്രാപ്പൊലീത്ത പ്രാർഥിക്കുകയും വിശ്വാസപ്രഖ്യാപനം നടത്തുകയും ചെയ്‌തു. മാർ മാത്യു മൂലക്കാട്ടിന്റെ രണ്ടു കൈവയ്പു ശുശ്രൂഷകൾക്കു ശേഷം മാ‍ർ കുര്യൻ മാത്യു വയലുങ്കലിനെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. ഇന്ത്യയിലെ അപ്പസ്തോലിക് ന്യുൺഷ്യോ സാൽവത്തോറെ പെനാക്യോയുടെ ആശംസാ സന്ദേശവും ചടങ്ങിൽ വായിച്ചു. തുടർന്നു മാ‍ർ കുര്യൻ മാത്യു വയലുങ്കലിന്റെ മുഖ്യകാർമികത്വത്തിൽ കുർബാന അർപ്പിച്ചു.

Your Rating: