Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യേശുവിന്റെ കാല്‍പാടുകള്‍ കാണണോ, വരൂ ഡൊമിനി ക്വോ വാദീസ് ദേവാലയത്തിലേക്ക്

ഡൊമിനി ക്വോ വാദീസ് ഡൊമിനി ക്വോ വാദീസ്

യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട നിരവധി തിരുശേഷിപ്പുകള്‍ നിലവിലുണ്ട്. എന്നാല്‍ അവയില്‍ വച്ചേറ്റവും പ്രധാനപ്പെട്ട തിരുശേഷിപ്പാണ് ഇറ്റലി, പാല്‍മിസിലെ സെന്റ് മേരീസ് ചര്‍ച്ച് അഥവാ ഡൊമിനി ക്വോ വാദീസ് ദേവാലയത്തിലുള്ള യേശുവിന്റെ കാല്‍പാടുകള്‍. തിരുശേഷിപ്പുകളില്‍ വച്ച് ഫസ്റ്റ് ക്ലാസ് തിരുശേഷിപ്പായിട്ടാണ് ഇത് കരുതപ്പെടുന്നത്.

ക്രിസ്തുവിന്റെയോ വിശുദ്ധരുടെയോ ജീവിതവുമായി നേരിട്ട് ബന്ധമുള്ളതോ അല്ലെങ്കില്‍ ഏതെങ്കിലും ശാരീരികാവശിഷ്ടങ്ങളോ ആണ് ഫസ്റ്റ് ക്ലാസ് തിരുശേഷിപ്പായി പരിഗണിക്കപ്പെട്ടുപോരുന്നത്. ഉദാഹരണത്തിന് ക്രിസ്തുവിനെ തറച്ചുകൊന്ന കുരിശിന്റെ ഭാഗം. അല്ലെങ്കില്‍ വിശുദ്ധരുടെ താടിയെല്ല്, മുടി എന്നിവയെല്ലാം ഈ ഗണത്തില്‍ പെടും. ഇതുപോലെയുള്ള ഗണത്തില്‍ പെടുത്താവുന്ന തിരുശേഷിപ്പാണ് ക്വോവാദീസ് ദേവാലയത്തിലുമുള്ളത്.

ഏഡി അറുപത്തിയഞ്ച് കാലം. റോമിലെങ്ങും  ക്രൈസ്തവമതപീഡനം അരങ്ങേറുന്നു. ഭയചകിതനായ പത്രോസ് ശ്ലീഹാ റോം വിട്ടുപോകുന്നു. അപ്പോള്‍ അദ്ദേഹത്തിന് മുമ്പില്‍ ക്രിസ്തു പ്രത്യക്ഷപ്പെടുന്നു. കര്‍ത്താവേ നീ എങ്ങോട്ട് പോകുന്നു? പത്രോസ് ചോദിച്ചു. ഞാന്‍ വീണ്ടും കുരിശില്‍ മരിക്കാന്‍ റോമിലേക്ക് പോകുന്നു. ക്രിസ്തുവിന്റെ ഈ വാക്കുകള്‍ പത്രോസിനെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിച്ചുവെന്നും പത്രോസ് സന്തോഷത്തോടെ റോമിലേക്ക് മടങ്ങിയെന്നും പിന്നീട് തലകീഴായി കുരിശുമരണം പ്രാപിച്ചുവെന്നും ചരിത്രം.

ആക്ട്‌സ് ഓഫ് പീറ്ററിലാണ് ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നത്. ക്രിസ്തു പത്രോസിന് പ്രത്യക്ഷപ്പെട്ട ഈ സ്ഥലത്താണ് ക്രിസ്തുവിന്റെ കാല്‍പാടുകള്‍ പതിഞ്ഞിരിക്കുന്നത്.

പള്ളിയുടെ മുഖവാരത്തിന്റെ  പ്രധാന വാതിലിന്റെ മുകളില്‍  തീര്‍ത്ഥാടകര്‍ക്കായി ഇങ്ങനെയെഴുതിയിരുന്നു. യാത്രക്കാരാ നിൽക്കൂ, ഈ പവിത്രമായ ദേവാലയത്തിലേക്ക് പ്രവേശിക്കുമ്പോള്‍, ജയിലില്‍ നിന്ന് രക്ഷപ്പെട്ടു വന്ന പത്രോസിന് മുമ്പില്‍ ക്രിസ്തു പ്രത്യക്ഷപ്പെട്ടപ്പോള്‍ അവിടുത്ത കാലടിപാടുകള്‍ പതിഞ്ഞത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

എന്നാല്‍ പിന്നീട് ഗ്രിഗറി പതിനാറാമന്‍ പാപ്പയുടെ കാലത്ത് ഈ ബോര്‍ഡ് എടുത്തുമാറ്റി. പ്രശസ്ത പോളീഷ് എഴുത്തുകാരന്‍ ഹെന്‍ട്രിക് സിയന്‍കിവിച്ചിനെ ഈ ദേവാലയം ഏറെ സ്വാധീനിച്ചിട്ടുണ്ട്. വിശ്വപ്രസിദ്ധമായ ചരിത്രനോവലായ ക്വോ വാദീസ് എ നറേറ്റീവ് ഓ്ഫ് ദ ടൈം ഓഫ് നീറോ അദ്ദേഹം രചിക്കാന്‍ ഇടയായത് ഈ ദേവാലയം സന്ദര്‍ശിച്ചപ്പോഴായിരുന്നു.

Your Rating: