Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഭാ ഐക്യത്തിന്റെ വഴിയിലെ നല്ല ഇടയൻ

Zacharias Mar Theophilos

മാർ തെയോഫിലോസുമായുള്ള ആത്മബന്ധം മുൻ വൈസ് ചാൻസിലർ കൂടിയായ ഡോ. ഏബ്രഹാം കാരയ്ക്കല്‍ അനുസ്മരിക്കുന്നു.

മാർത്തോമാ കോളജിൽ 1961 നവംബറിലെ കേരളപ്പിറവി ദിനാഘോഷം നടക്കുകയാണ്. വിശിഷ്ടാതിഥി അന്നത്തെ ആഭ്യന്തരമന്ത്രി പി.ടി ചാക്കോ. അലക്സാണ്ടർ മാർത്തോമയാണ് അധ്യക്ഷൻ. ടൈറ്റസ് സെക്കൻഡ് കോളജിലെ ബി.എഡ് വിദ്യാർഥിയായിരുന്ന ഉമ്മൻ േകാരുതിനെക്കൂടി അധ്യക്ഷൻ വേദിയിലേക്കു ക്ഷണിച്ചു. അന്ന് മാർത്തോമാ കോളജിന്റെ സ്പീക്കറായിരുന്ന ഡോ.അലക്സാണ്ടർ കാരയ്ക്കൽ ഓർമകളുടെെ ചെപ്പു തുറന്നു. പിന്നീട് ഉമ്മൻ േകാരുതിനെ കാണുന്നത് ഒരു രാജ്യാന്തര വേദിയിലാണ്. ഐൻസ്റ്റീന്‍ മുതൽ വുഡ്രോ വിൽസൺ വരെ അധ്യാപകരായിരുന്ന യുഎസിലെ പ്രിൻസ്റ്റൺ സർവകലാശാലയിലെ പൂർവവിദ്യാർഥി സംഗമം നടക്കുകയാണ്. ദൈവശാസ്ത്ര വിഭാഗത്തിലെ പൂർവ വിദ്യാർഥി കൂടിയായ റവ. ഉമ്മന്‍ കോരുത് അന്നവിടെ മുഖ്യപ്രസംഗം നടത്തി. ഞാൻ അന്നവിടെെ വിദ്യാര്‍ഥിയാണ്. സമീപ നാട്ടുകാരനെന്ന നിലയിൽ എന്നെക്കുറിച്ചും പറഞ്ഞു. എം എം തോമസും പൗലോസ് മാർ പൗലോസുമൊക്കെ അന്നവിടെയുണ്ട്. വിനയം ഏറ്റവും വലിയ കിരീടമെന്നതായിരുന്നു അന്നത്തെ പ്രസംഗ വിഷയം. പിന്നീട് 2006ൽ ബ്രസീലിൽ സഭകളുടെ ലോക കൗൺസിൽ യോഗത്തിൽ മാർത്തോമാ, ഓർത്ത‍ഡോക്സ് സഭാ പ്രതിനിധികൾ എ​ന്ന നിലയിൽ ഒരുമിച്ചു പങ്കെ‌ടുക്കാനായി. 1961ൽ ഇന്ത്യയിൽ നടന്ന ഒരു ഡബ്ല്യുസിസി യോഗത്തിലെ പ്രതിനിധികൾക്ക് പ്രധാനമന്ത്രി നെഹ്റു സ്വീകരണം നൽകുന്നതു സംബന്ധിച്ചു മനോരമ പ്രസിദ്ധീകരിച്ച വാർത്ത ഞാനന്ന് അവിടെ അവതരിപ്പിച്ചു. വലിയ കയ്യടി കിട്ടിയ ആ അവതരണത്തെ സഫ്രഗൻ തിരുമേനി അനുമോദിച്ചു. ഞങ്ങളൊരുമിച്ച് ബ്രസീലിയന്‍ കാപ്പി തേടി പോയതും ആമസോൺ നദിയിലൂടെ നടത്തിയ യാത്രയും ഇപ്പോഴും മനോമുകുരത്തിൽ നിറഞ്ഞു നിൽക്കുന്നു. സഭാ ഐക്യത്തിന് അദ്ദേഹം നല്‍കിയ സംഭാവനകൾ മറക്കാനാവില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.