Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എടത്വയുടെ ആകാശത്ത് ഇനി വെടിക്കെട്ടിന്റെ വര്‍ണ വിസ്മയം

Edathua Church

ആകാശത്തു വര്‍ണ വിസ്മയം തീര്‍ത്ത് എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ഇന്നും നാളെയും വെടിക്കെട്ടു നടക്കും. ഇന്നു ചെറിയ വെടിക്കെട്ടും നാളെ വലിയ വെടിക്കെട്ടുമാണു നടക്കുന്നത്. രാത്രി എട്ടു മണിക്കാണു വെടിക്കെട്ടിനു തീ കൊളുത്തുന്നത്. തിരുനാളിന്റെ മഹത്വവും ഖ്യാതിയും ഗാംഭീര്യവും വളിച്ചറിയിക്കുന്ന രണ്ടു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വെടിക്കെട്ടിനാണ് ഇക്കുറിയും ഒരുക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കിയിട്ടുള്ളതായി വെടിക്കെട്ടിന്റെ ചുമതല വഹിക്കുന്ന കണ്‍വീനര്‍ ബിനോയ് ഉലക്കപ്പാടി പറഞ്ഞു.

പള്ളിക്കു സമീപം ഐടിഐ മൈതാനിയിലാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. വൈകിട്ട് ഏഴിനു വികാരി ജോണ്‍ മണക്കുന്നേല്‍ തിരുസന്നിധിയില്‍ നിന്നും മെഴുകുതിരിയില്‍ കത്തിച്ചു കൊടുക്കുന്ന ദീപം പകര്‍ന്നാണു വെടിക്കെട്ട് ആരംഭിക്കുന്നത്. ഇന്നും നാളെയും നടക്കുന്ന വെടിക്കെട്ടും, നാളെ നടക്കുന്ന ചെറിയ പ്രദക്ഷിണവും ഏഴിനു നടക്കുന്ന തിരുനാള്‍ പ്രദക്ഷിണവും പ്രധാന ആകര്‍ഷണമാണ്. ഇന്നു മുതലുള്ള തിരുനാള്‍ പരിപാടികള്‍ വിവിധ വെബ് സൈറ്റുകളിലൂടെ തല്‍സമയം പ്രക്ഷേപണം ചെയ്യുമെന്നു പബ്ളിസിറ്റി കണ്‍വീനര്‍ ജയന്‍ ജോസഫ് പുന്നപ്ര പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ തിരക്കു വര്‍ധിച്ചതോടെ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കൌണ്ടറിന്റെ പ്രവര്‍ത്തനം വിപുലമാക്കി. മലയാളത്തിലും തമിഴിലും അറിയിപ്പുകള്‍ നല്‍കുന്നുണ്ട്. റോഡിലെ തിക്കും തിരക്കും ഒഴിവാക്കാന്‍ പൊലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. തിരക്കു വര്‍ധിച്ചതോടെ കെഎസ്ആര്‍ടിസി ഇന്നലെ ഉച്ച മുതല്‍ പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ചു.

എടത്വ സെന്റ് അലോഷ്യസ് കോളജ് ഗ്രൌണ്ടിലാണു താല്‍ക്കാലിക ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കുന്നത്. നാഗര്‍കോവില്‍, കളിയിക്കാവിള, നെയ്യാറ്റിന്‍കര, കിളിമാനൂര്‍, കോട്ടയം ചെങ്ങന്നൂര്‍, തിരുവല്ല, ഹരിപ്പാട് എന്നിവിടങ്ങളില്‍ നിന്നു സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.

പൈപ്പിടീലുമായി ബന്ധപ്പെട്ടു തകഴി മുതല്‍ കോയില്‍ മുക്കു വരെയും, കോയില്‍ മുക്കു മുതല്‍ വീയപുരം വരെയും ഉള്ള റോഡ് തകര്‍ന്നു കിടക്കുകയാണ്. ഇതു തീര്‍ഥാടകരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പല സമയത്തും മണിക്കൂറുകള്‍ റോഡ് ബ്ളോക്കാകുകയാണ്. ഇതിനിടയില്‍ കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നതും വീതി കുറഞ്ഞതുമായതലവടി കൊച്ചമ്മനം ഭാഗത്തു പൈപ്പിടുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതു നാട്ടുകാരും അധികൃതരും ചേര്‍ന്നു നിര്‍ത്തിവയ്പിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.