Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർഭാടമില്ല, അഴകുണ്ട് എരുത്വാപ്പുഴ പള്ളിക്ക്

Eruthuapuzha Church

എരുമേലി∙ പള്ളികളുടെ നിർമാണത്തിലെ ആർഭാടം ഒഴിവാക്കണമെന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആഹ്വാനമെത്തു മുമ്പെ 22ലക്ഷം രൂപ ചിലവിൽ 126ദിവസം കൊണ്ട് മനോഹരമായ പള്ളി നിർമ്മിച്ച് എരുത്വാപ്പുഴ ഇടവകക്കാർ മാതൃക കാട്ടി. കാഞ്ഞിരപ്പള്ളി രൂപതയ്ക്കു കീഴിൽ ഏറ്റവും ചുരുങ്ങിയദിനം കൊണ്ട് പണി പൂർത്തിയാക്കിയ പള്ളിയെന്ന ഖ്യാതിയും ഇനി എരുത്വാപ്പുഴ ഉണ്ണിമിശിഹാ ദേവാലയത്തിന്.

പരമ്പരാഗത നിർമാണ സങ്കൽപ്പത്തെ മാറ്റിമറിച്ചാണ് ഉണ്ണിമിശിഹ പള്ളി സ്ഥാപിച്ചിരിക്കുന്നത്. കേരളീയ വാസ്തു മാതൃകയിലാണ് പള്ളി നിർമ്മിച്ചത്. മനോഹരമായ പള്ളിമുറ്റവും ഒരുക്കി. എരുത്വാപ്പുഴയിലെ പാറനിറഞ്ഞ മൊട്ടക്കുന്ന് നിരപ്പാക്കി നിർമ്മിച്ച പള്ളിക്ക് ആവശ്യമായ തടിയും മറ്റും നൽകിയത് ഇടവകാംഗങ്ങളാണ്. പുറത്തുനിന്നു നോക്കിയാൽ കേരളത്തിലെ പഴയകാലവീടുകളെ ഓർമ്മിപ്പിക്കും. കണമല, ഉമിക്കുപ്പ, പാണപിലാവ് ഇടവകകളിൽ നിന്നുള്ള കുടുംബങ്ങളെ ചേർത്താണ് ഇടവക സ്ഥാപിതമായിരിക്കുന്നത്. ഇടവകാംഗമായ കുഴിക്കാട്ട് സന്തോഷ് ആണ് പള്ളിയുടെ രൂപരേഖ തയ്യാറാക്കിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.