Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഗ്നികാന്തിയിൽ കനകമായ് ഏഴരപ്പൊന്നാന എഴുന്നള്ളി

ettumanoor

മഹാദേവക്ഷേത്രത്തിലെ ആസ്ഥാനമണ്ഡപത്തിൽ ഏഴരപ്പൊന്നാന എഴുന്നള്ളി. നിലവിളക്കും തീവെട്ടിയും ചൊരിഞ്ഞ പൊൻപ്രഭയിൽ വിളങ്ങിയ പൊന്നാനകളെ ദർശിച്ച് ആയിരങ്ങൾ ആത്മനിർവൃതി നേടി. ആചാരമനുസരിച്ചു ചെങ്ങന്നൂർ വാഴാർ മംഗലം പുന്നരുട്ട മഠത്തിലെ കാരണവർ സ്വർണക്കുടത്തിൽ ആദ്യകാണിക്ക അർപ്പിച്ചു. തുടർന്നു ഭക്തരുടെ കാണിക്ക സമർപ്പണം. വലിയവിളക്കു തൊഴുത് ആത്മസംതൃപ്തിയോടെ മടക്കം. അഷ്ടപദിയും നാഗസ്വരവും പഞ്ചവാദ്യവും പഞ്ചാരിമേളവും പൊന്നാന ദർശനത്തിനു കൊഴുപ്പേകി.

ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പി.എൻ. ശ്രീകുമാർ, ക്ഷേത്രോപദേശക സമിതി സെക്രട്ടറി കെ.എൻ. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾക്ക് ഏഴരപ്പൊന്നാന ദർശനത്തിനു സൗകര്യം ഒരുക്കിയിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസും സജീവമായിരുന്നു.

ഉച്ചയോടെ ഭക്തസഹസ്രങ്ങൾ ക്ഷേത്രത്തിലേക്കൊഴുകി. ഏറ്റുമാനൂർ എസ്എൻഡിപി 40–ാം നമ്പർ ശാഖായോഗമാണു പ്രസാദമൂട്ട് ഒരുക്കിയത്. ഒൻപതാം ഉത്സവമായ ഇന്നുരാത്രി ഒന്നിനു പള്ളിവേട്ട. രാവിലെ ഏഴിനു ശ്രീബലിക്കു മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ സംഘത്തിന്റെ സ്പെഷൽ പഞ്ചാരിമേളം. ഒന്നിന് ഉത്സവവലിദർശനം. വൈകി‌ട്ട് ഏഴിനു കേരള വിശ്വകർമ സഭ കോട്ടയം താലൂക്ക് യൂണിയന്റെ താലപ്പൊലി സമർപ്പണം.

Your Rating: