Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുഗ്രഹം തേ‌ടി മണർകാട്ടേക്ക്

Manarcad Church

വിശ്വാസസമൂഹം സാക്ഷിയായി സെന്റ് മേരീസ് കത്രീഡലിലെ ചരിത്രപ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിനു കൊടിയേറി. ആഘോഷപൂർവം നടന്ന ചടങ്ങുകളിൽ ആർപ്പുവിളികളോടെയും ആരവങ്ങളോടെയും ഇടവക ഒന്നാകെ പെരുന്നാളിനെ വരവേറ്റു.

അരീപ്പറമ്പ് പാണാപറമ്പിൽ രാജൻ.കെ.ചെറിയാന്റെ ഭവനത്തിൽ നിന്നാണു കൊടിമരം ഘോഷയാത്രയായി പള്ളിയിലെത്തിച്ചത്. വാദ്യമേളങ്ങളുടെ അകമ്പടിയിൽ പള്ളിയിലെത്തിച്ച കൊടിമരവുമായി ആർപ്പുവിളികളോടെ പ്രദക്ഷിണം വച്ചശേഷം കൊടിയേറ്റിനായി ഒരുക്കി. തുടർന്നു നടന്ന കൊടിയേറ്റിനു തോമസ് മാർ തീമോത്തിയോസ് മുഖ്യകാർമികത്വം വഹിച്ചു.

കരോട്ടേ പള്ളിയിലെ സുവർണ കൊടിമരത്തിലും കൊടിയേറ്റു നടത്തി. വികാരി ഇ.ടി കുര്യാക്കോസ് കോർ എപിസ്കോപ്പ ഇട്ട്യേടത്ത്, പ്രോഗ്രാം കോർഡിനേറ്റർ ആൻഡ്ര്യൂസ് ചിരവത്തറ കോർ എപിസ്കോപ്പ കിഴക്കേടത്ത്, കുര്യാക്കോസ് എബ്രഹാം കോർ എപിസ്കോപ്പ കറുകയിൽ, ഫാ.കുര്യാക്കോസ് കാലായിൽ, ഫാ.മാത്യൂസ് വടക്കേടത്ത്, ഫാ.ജെ മാത്യൂസ് മണവത്ത്, ഫാ.എം.െഎ തോമസ് മറ്റത്തിൽ, മാത്യൂസ് കോർ എപിസ്കോപ്പ കാവുങ്കൽ, ഫാ.എ.േതാമസ് വേങ്കേടത്ത്, ഫാ.കുര്യാക്കോസ് കടവുംഭാഗം, ട്രസ്റ്റിമാരായ ​എബി വര്‍ഗീസ് മുണ്ടാനിക്കൽ, കുര്യാക്കോസ് വണ്ടാനത്ത്, പി.എ ചെറിയാൻ പാണാപറമ്പിൽ പുത്തൻപുരയിൽ, സെക്രട്ടറി ഷാജി.കെ.ജോൺ കരിമ്പന്നൂർ എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.

എട്ടുനോമ്പ് പെരുന്നാളിൽ പങ്കെടുക്കാൻ സംസ്ഥാനത്തിനു പുറത്തുനിന്നും തീർത്ഥാടക സമൂഹങ്ങള്‍ എത്തുന്നുണ്ട്. ഒന്നാംദിനമായിരുന്നു ഇന്നലെ രാവിലെ നടന്ന മൂന്നിന്മേൽ കുർബാനയ്ക്ക് തോമസ് മാർ തീമോത്തിയോസ് പ്രധാന കാർമികത്വം വഹിച്ചു. ധ്യാനയോഗങ്ങളിൽ തോമസ് മാർ അലക്സന്ത്രയോസ്, ഡോ.കുര്യാക്കോസ് കോർ എപിസ്കോപ്പ മൂലയിൽ, കെ.കുര്യാക്കോസ് കോർ എപിസ്കോപ്പ കിഴക്കേടത്ത് എന്നിവർ കാർമികത്വം വഹിച്ചു. പരിശുദ്ധമാതാവിനോടുള്ള മധ്യസ്ഥയ്ക്കായി ഫാ.എ തോമസ് വേങ്കേടത്ത്, ഫാ.ലൂയീസ് വെള്ളാനിക്കൽ എന്നിവരുടെ നേതൃത്വത്തിൽ മരിയൻ സായാഹ്ന ഭക്തിധ്യാനവും ഇന്നലെ നടന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.