Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൽനൂറ്റാണ്ടു മുമ്പ് നഷ്ടപ്പെട്ട വിഗ്രഹം ഇന്ത്യയ്ക്ക് തിരിച്ചുകിട്ടി!

Durga

കശ്മീരിലെ ക്ഷേത്രത്തിൽനിന്നു കാണാതായ ദുർഗാവിഗ്രഹം തിരിച്ചെത്തുന്നു . ജർമനിയിലെ മ്യൂസിയത്തിൽനിന്നാണ് ഒൻപതാം നൂറ്റാണ്ടിലെ ഈ വിഗ്രഹം രാജ്യത്തേക്കു മടക്കിക്കൊണ്ടുവരുന്നത്. മഹിഷാസുരമർദ്ദിനിയുടേതാണു വിഗ്രഹം.

കാൽനൂറ്റാണ്ടു മുമ്പാണ് കശ്മീരിലെ പുൽവാമയിൽ നിന്നു വിഗ്രഹം മോഷണം പോയത്. ജർമ്മനിയിലെ മ്യൂസിയത്തിൽ വിഗ്രഹമുണ്ടെന്ന് മൂന്നു വർഷം മുമ്പാണു വിവരം കിട്ടിയത്. കേസിന്റെ രേഖകളും തെളിവുകളും ഹാജരാക്കിയപ്പോഴാണ് വിഗ്രഹം തിരിച്ചു നൽകാൻ ജർമൻ അധികൃതർ തയാറായത്.

രാജ്യാന്തരതലത്തിലുള്ള കുപ്രസിദ്ധ മോഷ്ടാവ് സുഭാഷ് കപൂർ ആണ് ഈ മോഷണത്തിനു പിന്നിലെന്നാണ് സൂചന. 2011ൽ ജർമ്മനിയിൽ നിന്ന് ഇയാൾ പിടിയിലായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.