Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ്ജിന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർ

hajj-draw-2016 സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഹജിനു പോകുന്നവരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് കരിപ്പൂർ ഹജ് ഹൗസിൽ മലപ്പുറം കലക്ടർ ടി. ഭാസ്ക്കരൻ നിർവഹിക്കുന്നു. ഇ.ടി. മുഹമ്മദ് ബഷീർ എംപി, എംഎൽഎമാരായ സി.പി. മുഹമ്മദ്, കെ.എൻ.എ. ഖാദർ തുടങ്ങിയവർ സമീപം. ചിത്രം: സമീർ എ.ഹമീദ്

ഈ വർഷത്തെ ഹജ് നറുക്കെടുപ്പ് കരിപ്പൂരിലെ ഹജ് ഹൗസിൽ നടന്നു. അഞ്ചാം തവണ അപേക്ഷിച്ചവരെയും 75 വയസ്സ് കഴിഞ്ഞ അപേക്ഷകരെയും നറുക്കെടുപ്പിലൂടെയല്ലാതെ നേരിട്ടു തിരഞ്ഞെടുത്തിട്ടുണ്ട്. അത്രയും പേർക്കുള്ള ക്വോട്ടയേ ഇത്തവണ കേന്ദ്ര ഹജ് കമ്മിറ്റി കേരളത്തിന് അനുവദിച്ചിരുന്നുള്ളൂ. അതിനാൽ, നാലാംവട്ട അപേക്ഷകരുടെ കാത്തിരിപ്പു പട്ടികയിലേക്കുള്ള അപേക്ഷകരുടെ തിരഞ്ഞെടുപ്പാണ് ഇന്നു നറുക്കെടുപ്പിലൂടെ നടത്തിയത്.

ഈ വർഷത്തെ ഹജ്ജിനായി തിരഞ്ഞെടുക്കപ്പെട്ട തീർഥാടകരുടെ കവർ നമ്പരുകൾ ഹജ് കമ്മിറ്റി വെബ്‌സൈറ്റിൽ ലഭ്യമാണ്. നറുക്കെടുപ്പിലൂടെ കാത്തിരിപ്പു പട്ടികയിൽ ഉൾപ്പെട്ടവർ അവരുടെ പാസ്പോർട്ടുകൾ ഒരു ഫോട്ടോ സഹിതം 28നു പത്തിനു കരിപ്പൂരിലെ സംസ്ഥാന ഹജ് കമ്മിറ്റി ഒാഫിസിലെത്തിക്കണം. സൈറ്റ്:

www.keralahajcommittee.org.

Your Rating: