Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ് തീർഥാടകരുടെ വിമാനസമയക്രമം പ്രസിദ്ധീകരിച്ചു

hajj

മലപ്പുറം ∙ സംസ്ഥാന ഹജ് കമ്മിറ്റി വഴിയുള്ള ഹജ് തീർഥാടകരുടെ വിമാനസമയക്രമം പ്രസിദ്ധീകരിച്ചു. കവർ നമ്പർ, പുറപ്പെടുന്നതും തിരിച്ചെത്തുന്നതുമായ വിമാനത്തിന്റെ വിശദാംശങ്ങൾ എന്നിവയാണ് പ്രസിദ്ധീകരിച്ചത്. കൊച്ചിയിൽനിന്നു പുറപ്പെടുകയും മദീന വഴി മടക്കയാത്ര ആരംഭിക്കുകയും ചെയ്യുന്ന തരത്തിലാണ് ക്രമീകരണം. തീർഥാടകർ യാത്രാ തീയതിയുടെ തലേന്ന് വൈകിട്ട് നാലിനും ആറിനും ഇടയിൽ നെടുമ്പാശേരിയിലെ ഹജ് ക്യാംപിൽ റിപ്പോർട്ട് ചെയ്യണം. സെപ്റ്റംബർ രണ്ടു മുതൽ 17 വരെയുള്ള തീയതികളിൽ പുറപ്പെട്ട് ഒക്ടോബർ 15 മുതൽ 28 വരെയുള്ള തീയതികളിൽ തിരിച്ചെത്തുന്ന രീതിയിലാണ് വിമാനസമയപ്പട്ടിക. വിശദാംശങ്ങൾക്ക് ഹജ് കമ്മിറ്റി വെബ്സൈറ്റ്: www.keralahajcommittee.org. വിശദമായ പട്ടിക മനോരമ ഓൺലൈനിലും ലഭ്യമാണ്. www.manoramaonline.com

കൂടുതൽ വിവരങ്ങള്‍ക്ക്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.