Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിറങ്ങളിൽ മുങ്ങി രാജ്യം; ചിത്രങ്ങൾ കാണാം

Holi ഹോളി ആഘോഷത്തിൽ നിന്ന്

നൂറുനൂറു നിറങ്ങള്‍ സന്തോഷത്തില്‍ ചാലിച്ച് ഹോളി ആഘോഷിക്കാന്‍ ഉത്തരേന്ത്യ ഒരുങ്ങി. വസന്തോത്സവത്തിന്‍റെ വരവറിയിച്ചുള്ള ഛോട്ടീ ഹോളി ആഘോഷമാണ് ഇന്ന്. ഫലപുഷ്ടിയുടെയും നിറത്തിന്റെയും സ്നേഹത്തിന്റെയും ആഘോഷം. ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ ആണ് ഹോളി ആഘോഷിയ്ക്കുന്നത്.

Holi ഹോളി ആഘോഷത്തിൽ നിന്ന്
Holi ഹോളി ആഘോഷത്തിൽ നിന്ന്

തിന്മയ്ക്കു മേലുള്ള നന്മയുടെ വിജയത്തെക്കൂടി സൂചിപ്പിക്കുന്ന ഹോളി ദിനത്തിൽ ജനങ്ങൾ പരസ്പരം സ്നേഹവും കരുതലും നിറങ്ങളാൽ പ്രകടിപ്പിക്കുകയാണ്. ഹിന്ദു പുരാണത്തിലുള്ള പ്രഹ്ലാദന്‍റെ കഥയെ അടിസ്ഥാനമാക്കിയാണ് ഹോളി ആഘോഷം ആരംഭിച്ചതെന്നാണ് വിശ്വാസം. പ്രഹ്ലാദന്‍റ പിതാവ് ഹിരണ്യകശ്യപുവിന്‍റ സഹോദരി ഹോളിഗയില്‍ നിന്നാണ് ഹോളി എന്ന പേരു തന്നെ കിട്ടിയതത്രേ.

Holi ഹോളി ആഘോഷത്തിൽ നിന്ന്
Holi ഹോളി ആഘോഷത്തിൽ നിന്ന്

ഇതോടൊപ്പം കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയവുമായും കാമദേവന്റെ ത്യാഗത്തിന്റെ കഥയുമായും ഹോളിയെ ബന്ധപ്പെടുത്തി പറയുന്നവരുണ്ട്. ഹോളി ആഘോഷങ്ങള്‍ അതിരുകടക്കാതിരിക്കാന്‍ പൊലീസ് കനത്ത ജാഗ്രതയിലാണ്.

Holi ഹോളി ആഘോഷത്തിൽ നിന്ന്
Holi ഹോളി ആഘോഷത്തിൽ നിന്ന്

വര്‍ണ്ണപ്പൊടികള്‍ സ്നേഹത്തില്‍ ചാലിച്ച് ശരീരമാകെ പരസ്പരം വിതറാന്‍ ഉത്തരേന്ത്യ ഒരുങ്ങിക്കഴിഞ്ഞു.ആഘോഷങ്ങള്‍ക്ക് പ്രകൃതി ദത്ത നിറങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് സര്‍ക്കാരിന്‍റെ കര്‍ശന നിര്‍ദേശം. രാസവസ്തുക്കള്‍ കലര്‍ന്ന നിറങ്ങള്‍ വില്‍ക്കാതിരിക്കാന്‍ വിവിധ വകുപ്പുകള്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Holi ഹോളി ആഘോഷത്തിൽ നിന്ന്
Holi ഹോളി ആഘോഷത്തിൽ നിന്ന്

ഒരു പായ്ക്കറ്റ് നിറക്കൂട്ടിന് 20 രൂപ മുതലാണ് വില. കഴിഞ്ഞ തവണ 100 രൂപയില്‍ താഴെയുണ്ടായിരുന്ന കളര്‍ സ്പ്രേയ്ക്ക് 150 ഉം കളര്‍ വെള്ളം ചീറ്റുന്ന പിച്ച് കാരിക്ക് 100 മുതല്‍ 700 രൂപവരെയാണ് വില.

Holi ഹോളി ആഘോഷത്തിൽ നിന്ന്
Holi ഹോളി ആഘോഷത്തിൽ നിന്ന്
Holi ഹോളി ആഘോഷത്തിൽ നിന്ന്
Your Rating: