Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുദ്ധമതം ട്രെന്റി ആക്കാൻ ഇനി ഹിപ്ഹോപ്പും ഗ്രാഫിറ്റിയും!

Budhism

ബുദ്ധമതത്തിലെ പൗരാണികമായ മന്ത്രങ്ങൾ ഹിപ്ഹോപ്‌  സംഗീതത്തിന് വഴിമാറുകയാണോ? ബുദ്ധമതം ന്യൂ ജനറേഷൻ ആകാൻ പോകുകയാണെന്നാണ് അമേരിക്കയിലെ ബുദ്ധിസ്റ്റ് പുരോഹിതനായ ഗോമ്യോ സാക്ഷ്യപ്പെടുത്തുന്നത്. ലോകത്തിന്റെ എല്ലാ ഭാഗത്തും പ്രചാരം കുറഞ്ഞുവരുന്ന ബുദ്ധമതത്തെ പുത്തൻ തലമുറയിലേക്ക് എത്തിക്കാനായി ഇനി മുതൽ ഹിപ് ഹോപ്‌ സംഗീതത്തിന്റെ അകമ്പടി ഉണ്ടാകുമെന്നാണ് ഈ പുരോഹിതന്റെ വാദം. 'ഹൂഡി മങ്ക്സ്' (Hoodie Monks) എന്ന പുതുതലമുറ സന്യാസസമൂഹത്തിന്റെ മുഖമുദ്രയാണ് ഹിപ്ഹോപ്‌.

ഗോമ്യോ 1990 മുതൽ റാപ്പ് സംഗീതത്തിൽ തൽപരനായിരുന്നു, 1994ൽ ജപ്പാനിലേക്ക് എത്തിയതോടെയാണ് അദ്ദേഹം ബുദ്ധമതത്തിലേക്ക് ആകൃഷ്ടനായത്‌.  ഇപ്പോൾ ഹൂഡി മങ്ക്സിന്റെ തലവനാണ്. 2014 ൽ അദ്ദേഹത്തിന്റെ ആദ്യ ഹിപ് ഹോപ്‌ ആല്‍ബം പുറത്തു വന്നു. ഇപ്പോൾ ജപ്പാനാണ് ഇവരുടെ ആസ്ഥാനം. ഹിപ് ഹോപ്‌ സംഗീതത്തിന് പുറമേ ഗ്രാഫിറ്റികൾക്കും ഇവരുടെ ഇടയിൽ സ്ഥാനമുണ്ട്. ബുദ്ധ മതവുമായി ബന്ധപ്പെട്ട പല ആചാരരീതികളും ഗ്രാഫിറ്റികളിലേക്ക് സന്നിവേശിപ്പിച്ച്‌ ട്രെന്റി ആക്കുകയാണ്.

ഹിപ് ഹോപ്‌ സംസ്കാരത്തിലൂടെ പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണ് ഇവർക്കുള്ളത്: ഒന്ന്, മറ്റൊരു തരത്തിലും ബുദ്ധമതത്തെക്കുറിച്ച് അറിയാൻ സാധിക്കാത്ത വലിയൊരു പുതിയ തലമുറയിലേക്ക് ബുദ്ധമതം എത്തിക്കുക. രണ്ട്, ഹിപ് ഹോപ്‌ സംസാകാരത്തെ കൂടുതൽ ആത്മീയവത്കരിക്കുക. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജപ്പാനിൽ ബുദ്ധ മതത്തിന്റെ പ്രചാരം പ്രത്യേകിച്ച് യുവാക്കളിൽ വളരെയധികം കുറഞ്ഞുവരുകയാണ്. 2008 ൽ 75% ജനസംഖ്യയും ബുദ്ധിസ്റ്റുകൾ ആയിരുന്നെങ്കിലും, ഇവരിൽ വലിയൊരു വിഭാഗം സ്വന്തം ബന്ധുക്കളുടെ മരണസമയത്ത് മാത്രമേ ആരാധനാലയത്തിൽ എത്താറുള്ളു. ജപ്പാനിൽ ബുദ്ധിസം പ്രചരിപ്പിക്കുക എന്നതിനപ്പുറം, ബുദ്ധിസം പരമ്പരാഗതി രീതിയിലുള്ള ചിലത് മാത്രമല്ല എന്ന ധാരണ ഉണ്ടാക്കുക കൂടിയാണ് ഹൂഡി മങ്ക്സിന്റെ ലക്ഷ്യം. ഹൂഡി മങ്ക്സിന്റെ സംഗീതം ഐ ട്യൂണ്‍സിൽ ലഭ്യമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.