Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യമായി ക്രിസ്തുവിന്റെ ജീവിതം വിര്‍ച്വല്‍ റിയാലിറ്റിയില്‍

jesus-christ

മാനവവംശത്തെ എന്നും  സ്വാധീനിച്ചുകൊണ്ടിരിക്കുന്ന യേശുക്രിസ്തുവിന്റെ ജീവിതം വിര്‍ച്വല്‍റിയാലിറ്റി എന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രേക്ഷകരിലേക്കെത്തുന്നു. ജീസസ് വിആര്‍ദ സ്റ്റോറി ഓഫ് ക്രൈസ്റ്റ് എന്നാണ് പുതിയ ക്രിസ്തു ചിത്രത്തിന്റെ പേര്. ഈ വര്‍ഷത്തെ ക്രിസ്മസിന് പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്നായി 90 മിനിറ്റ് നേരം ദൈര്‍ഘ്യമുള്ള ഈ ചിത്രം എത്തും. 

രംഗങ്ങള്‍എല്ലാ വശങ്ങളില്‍നി്ന്നും കാണാന്‍കഴിയും എന്നതാണ് ഈ ചിത്രത്തിന്റെ സാങ്കേതികപ്രത്യേകത.മെല്‍ഗിബ്‌സന്റെ പാഷന്‍ഓഫ് ദ ക്രൈസ്റ്റില്‍സഹകരിച്ചിട്ടുള്ള എന്‍സോ സിസ്റ്റിയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. എല്ലാകാലത്തെയും ഏറ്റവും ശക്തമത്തായ ക്രിസ്തുവിന്റെ കഥ പറയാന്‍ഏറ്റവും മികച്ചവഴിയാണ വിര്‍ച്വല്‍റിയാലിറ്റി എന്ന് പ്രൊഡ്യൂസറും സംവിധായകനുമായ ഡേവിഡ് ഹാന്‍സെന്‍അഭിപ്രായപ്പെടുന്നു. 

ഗൂഗിള്‍കാര്‍ഡ്‌ബോര്‍ഡ്. സാംസങ് ഗിയര്‍, പ്ലേസ്റ്റേഷന്‍വിആര്‍, എച്ച് റ്റിസി വൈവ് എന്നിവയുള്‍പ്പടെ പ്രധാനപ്പെട്ട മൊബൈല്‍പ്രീമിയം വിആര്‍പ്ലാറ്റ്‌ഫോമുകളില്‍ഇത് ലഭ്യമാകുമെന്ന് നിര്‍മ്മാതാക്കള്‍അറിയിച്ചു. പാഷന്‍ഓഫ് ദ ക്രൈസ്റ്റിന്റെ ഉപദേശകനായ ഫാ. വില്യം ഫള്‍ക്കോയാണ് ഈ ചിത്രത്തിന്റെയും സാരോപദേശകന്‍.

2015 ഒക്ടോബറില്‍  ഇറ്റലിയിലെ മാറ്റ്‌റെയിലാണ് ചിത്രത്തിലാണ് ഷൂട്ടിംങ് ആരംഭിച്ചത്. പാഷന്‍ഓഫ് ദ ക്രൈസ്റ്റിന്റെയും  ലൊക്കേഷന്‍ഇവിടെയായിരുന്നു. വളരെ പുരാതനമായ ഒരു ഗ്രാമമാണിത്. ക്രിസ്തുവിന്റെ ജീവിതം മുതല്‍ക്രൂശീകരണം വരെയുളള സംഭവങ്ങള്‍സിനിമയില്‍പ്രതിപാദ്യമായിരിക്കും.

ടിം ഫെല്ലിങ്ഹാം ആണ് യേശുവായി അഭിനയിക്കുന്നത്. മിഷ് ബോയ്‌ക്കോ ആണ് പീറ്റര്‍. ആന്‍ഡ്രേ വാന്‍ഹീര്‍ദെന്‍സ്‌ക്രിപ്റ്റ് രചിച്ചിരിക്കുന്നു. ചുരുക്കത്തില്‍ഇത്തരത്തിലുള്ള ഒരു യേശുചിത്രം ആദ്യമായിട്ടായിരിക്കും.

Your Rating: