Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാമാഖ്യ, ആർത്തവം ആഘോഷമാക്കിയ ദേവീ ക്ഷേത്രം

kamakhya-temple-1 ഈ ക്ഷേത്രത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം ക്ഷേത്രത്തിലെ ചെറിയ ഗുഹക്കുള്ളിലായി കൽഫലകത്തിൽ കൊത്തിവച്ചിരിക്കുന്ന കാമാഖ്യയുടെ യോനി രൂപമാണ്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ഭഗവതിയുടെ ദേവതാ സങ്കല്പമാണ് കാമാഖ്യ.

ആര്‍ത്തവം അശുദ്ധിയായി കാണുന്ന നമ്മുടെ സമൂഹത്തില്‍ ആര്‍ത്തവത്തെ ആഘോഷമാക്കി വ്യത്യസ്തമാകുകയാണ് ആസാമിലെ കാമാഖ്യ ക്ഷേത്രം. ഹൈന്ദവ ക്ഷേത്രവും തീർഥാടനകേന്ദ്രവുമാണ് ആസാമിലെ ശ്രദ്ധാകേന്ദ്രമായ ഈ ദേവാലയം. ഗുവാഹത്തിയുടെ പടിഞ്ഞാറൻ മേഖലയിൽ ഉള്ള നീലാചൽ എന്ന കുന്നിന്റെ മുകളിലാണ് ഈ പൗരാണിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ദേവീ പ്രതിഷ്ഠയാണ് ക്ഷേത്രത്തില്‍ ഉള്ളത്. 51 ശക്തി പീഠങ്ങളിലൊന്നായാണ് ഈ ക്ഷേത്രം കരുതപ്പെടുന്നത്. പ്രധാന പ്രതിഷ്ഠയെ കൂടാതെ പത്ത് ഉപ പ്രതിഷ്ഠകള്‍കൂടിയുണ്ട് ഈ ക്ഷേത്രത്തില്‍. മഹാവിദ്യ, ഭുവനേശ്വരി, ഭഗലമുഖി, ചിന്നമാസ്ത, തൃപുര സുന്ദരി, താര, കാളി, ധൂമവതി, മാതംഗി, കാമല തുടങ്ങിയ ദേവികള്‍ . ഇതില്‍ തൃപുര സുന്ദരി, മാതംഗി, കാമല എന്നിവര്‍ പ്രധാന ക്ഷേത്രത്തില്‍ പൂജിക്കപ്പെടുന്നു.

ഈ ക്ഷേത്രത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം ക്ഷേത്രത്തിലെ ചെറിയ ഗുഹക്കുള്ളിലായി കൽഫലകത്തിൽ കൊത്തിവച്ചിരിക്കുന്ന കാമാഖ്യയുടെ യോനി രൂപമാണ്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ഭഗവതിയുടെ ദേവതാ സങ്കല്പമാണ് കാമാഖ്യ. ഇവിടെ ഒരു ശ്രീചക്രം പൂജിച്ച് വരുന്നു. ഒമ്പത് യോനീരൂപങ്ങളുടെ നടുവിലായി ഇരിക്കുന്ന ഒരു യോനീരൂപത്തിലാണ് ശ്രീചക്രം വച്ചിരിക്കുന്നത്.

Kamakhya Temple ക്ഷേത്രത്തിലെ പ്രധാന ഉത്സവമായി അമ്പുബാച്ചി മേളയാണ്. കൃത്യമായ വൃതം എടുത്താണ് ഈ ഉത്സവത്തില്‍ ജനങ്ങള്‍ പങ്കെടുക്കുന്നത്. ഉത്സവം നടക്കുന്ന ഈ സമയത്താണ് കാമഖ്യ ദേവിക്ക് ആര്‍ത്തവം ഉണ്ടാകുക എന്നതാണ് വിശ്വാസം.

കാമാതുരയും ശക്തിസ്വരൂപിണിയും രക്താർത്തയുമായ ദേവിയാണ് കാമഖ്യ എന്നാണു സങ്കല്‍പം. അതിനാലാണ് യോനീപൂജ ഇവിടെ ചെയ്തു വരുന്നത്. ഈ ക്ഷേത്രത്തെ സംബന്ധിച്ച മറ്റൊരു ആചാരം മൃഗബലിയാണ്. ദേവപ്രീതിക്കായി ആൺമൃഗങ്ങളെ ഇവിടെ ബലി നൽകുന്നു. പ്രധാനമായും ആണാടിനെ നിത്യവും ദിനവും ബലിയർപ്പിക്കുന്നു. ചുവന്ന നിറമാണ് ഇവിടുത്തെ ദേവിക്ക് ഏറെ പ്രിയങ്കരം.അതുകൊണ്ട് തന്നെ, പൂജക്കുള്ള ദ്രവ്യങ്ങളായി ചുവന്ന പൂക്കൾ, ചുവന്ന തുണിക്കഷണങ്ങൾ, ചുവന്ന ചാന്ത് എന്നിവയാണ് അർപ്പിക്കുന്നത്.

ക്ഷേത്രത്തിലെ പ്രധാന ഉത്സവമായി അമ്പുബാച്ചി മേളയാണ്. കൃത്യമായ വൃതം എടുത്താണ് ഈ ഉത്സവത്തില്‍ ജനങ്ങള്‍ പങ്കെടുക്കുന്നത്. ഉത്സവം നടക്കുന്ന ഈ സമയത്താണ് കാമഖ്യ ദേവിക്ക് ആര്‍ത്തവം ഉണ്ടാകുക എന്നതാണ് വിശ്വാസം. അപ്പോള്‍ ക്ഷേത്ര നട അടച്ചിടും. ഈ സമയത്ത് പൂജകളൊന്നും നടത്തില്ല. അതെ സമയം ക്ഷേത്രത്തില്‍ വൻ ആഘോഷം സംഘടിപ്പിക്കുന്നു. ദേവിക്ക് ആര്‍ത്തവം ഉണ്ടായി എന്ന് പറയുന്ന ദിനം മുതല്‍ 4 ദിവസത്തേക്ക് നട അടച്ചിടും. നട തുറക്കുന്ന ദിനം മുതല്‍ പൂജകള്‍ ആരംഭിക്കും. ചുവന്ന തുണിയുടെ കഷണങ്ങളാണ് ഇവിടെ പ്രസാദമായി നല്‍കുക. ആർത്തവരക്തം പുരണ്ടതെന്നു കരുതുന്ന ആ തുണിക്കഷണം സകല സമൃദ്ധിയുടെയും പര്യായമായി കണക്കാക്കപ്പെടുന്നു.

Your Rating: