Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിറക്കാഴ്ചയൊരുക്കി കാവടിഘോഷയാത്ര

kavadi കുമാര ഭജന ദേവസ്വം ക്ഷേത്ര ഉൽസവത്തോടനുബന്ധിച്ചു നടന്ന കാവടി ഘോഷായാത്ര

മൂവാറ്റുപുഴ ∙ വർണക്കാവടികളും വാദ്യമേളങ്ങളും ഗജകേസരികളും അണിനിരന്ന കാവടിഘോഷയാത്ര നഗരത്തിൽ നിറക്കാഴ്ചയൊരുക്കി. എസ്എൻഡിപി യൂണിയന്റെ കീഴിലുള്ള കുമാരഭജന ദേവസ്വം ക്ഷേത്രത്തിലെ ഉൽസവത്തോടനുബന്ധിച്ചാണു കാവടിഘോഷയാത്ര നടന്നത്.ആട്ടക്കാവടി, കൊട്ടക്കാവടി, മയിൽക്കാവടി, തകിൽമേളം, ശിങ്കാരിമേളം, പെരുമ്പറമേളം എന്നിവയുടെ അകമ്പടിയോടെയാണു കാവടിഘോഷയാത്ര നിരത്തിൽ വിസ്മയം തീർത്തത്. ഘോഷയാത്രയിൽ ഗജകേസരി കോങ്ങാട്ട് കുട്ടിശങ്കരൻ ഭഗവാന്റെ തിടമ്പേറ്റി.ദേവീദേവന്മാരുടെ വേഷങ്ങളും കഥകളിവേഷധാരികളും തെയ്യവും തിറയുമൊക്കെ ഘോഷയാത്രയ്ക്കു കൊഴുപ്പേകി.

നഗരം ചുറ്റിയ ഘോഷയാത്രയ്ക്ക് എസ്എൻഡിപി മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, സെക്രട്ടറി പി.എൻ. പ്രഭ, എ.കെ. അനിൽകുമാർ,‍ സി.ആർ. സോമൻ, പി.വി. അശോകൻ, ഷെറിമോൻ ചാലക്കര, പി.എൻ. രമണൻ എന്നിവർ നേതൃത്വം നൽകി. ഇന്നു വൈകിട്ടു മൂന്നിനു പകൽപൂരം. കോങ്ങാട്ട് കുട്ടിശങ്കരൻ ഭഗവാന്റെ തിടമ്പേറ്റും. ഒൻപതു ഗജവീരന്മാർ പങ്കെടുക്കും. ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം. രാത്രി 10.30ന് പള്ളിവേട്ട, പള്ളിനിദ്ര. നാളെ വൈകിട്ട് അഞ്ചിന് ആറാട്ടുപുറപ്പാട്. രാത്രി എട്ടിന് 25 കലശാഭിഷേകം. മംഗളപൂജ.

Your Rating: