Select your District or Region

ഭാഗവതത്തിലൂടെ ഒരു തീർഥയാത്ര

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മള്ളിയൂർ അഖില ഭാരത ഭാഗവതാമൃത സത്രത്തിന്റെ സമാപനത്തോടനുബന്ധിച്ച് തന്ത്രി മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ കൊടിയിറക്കിയപ്പോൾ. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി സമീപം മള്ളിയൂർ അഖില ഭാരത ഭാഗവതാമൃത സത്രത്തിന്റെ സമാപനത്തോടനുബന്ധിച്ച് തന്ത്രി മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ കൊടിയിറക്കിയപ്പോൾ. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി സമീപം

‘കഥാ ഭാഗവതസ്യാപി നിത്യം ഭവതി യദ്ഗൃഹേ തദ് ഗൃഹം തീർഥരൂപം ഹി വസതാം പാപനാശനം.’

മള്ളിയൂർ ശങ്കരൻ നമ്പൂതിരി മള്ളിയൂർ ശങ്കരൻ നമ്പൂതിരി

അച്ഛൻ മള്ളിയൂർ ശങ്കരൻ നമ്പൂതിരി ഉച്ചരിച്ചിരുന്ന വരികളാണിത്. ‘ഏതു ഗൃഹത്തിലാണോ ഭാഗവത സ്മരണയുള്ളത് ആ ഗൃഹം തീർഥസമാനമാകും. അവിടെ സകല പാപങ്ങളും അലിഞ്ഞ് ഇല്ലാതാകും.’

ശ്രീമദ് ഭാഗവതത്തെ ഉപാസിച്ച അദ്ദേഹം ഈ വരികളിലെ സാരാംശം സ്വജീവിതത്തിൽ പകർത്തുകയും ചെയ്തു.

അമ്മയുടെ ഉപദേശമനുസരിച്ച് ഗുരുവായൂരിൽ ഭജനത്തിനു പോയ മള്ളിയൂർ അവിടെ പടപ്പ നീലകണ്ഠൻ നമ്പൂതിരിയിൽനിന്നാണു ഭാഗവതോപദേശം സ്വീകരിച്ചത്. ഭാഗവതത്തിനായി ജീവിതം നീക്കിവച്ച അദ്ദേഹം എനിക്ക് അച്ഛൻ മാത്രമല്ല, ആചാര്യനുംകൂടിയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി രണ്ടായിരത്തിലേറെ ഭാഗവത സപ്താഹങ്ങളാണ് അച്ഛൻ നടത്തിയത്. മൂന്നു വയസ്സിനപ്പുറം ആയുസ്സില്ലെന്നു വൈദ്യന്മാർ ഉറപ്പിച്ചു പറഞ്ഞിട്ടും ബാല്യവും കൗമാരവും യൗവനവുമൊക്കെ പുഞ്ചിരിയോടെ അദ്ദേഹം പിന്നിട്ടു. രോഗങ്ങൾ ഒരിക്കലും അച്ഛനെ വിട്ടുമാറിയിരുന്നില്ല. 50 വയസ്സ് പിന്നിട്ടപ്പോൾ ഹൃദ്രോഗം പിടിപെട്ടു.

കുടുംബക്ഷേത്രത്തിലെ മഹാഗണപതിയും ശ്രീ ഗുരുവായൂരപ്പനും അവരുടെ ദാസനെ പരിരക്ഷിച്ചു. കഷ്ടപ്പാടുകളെ പഴിക്കാതെ എല്ലാം ഭഗവദ് പാദങ്ങളിൽ സമർപ്പിച്ച അദ്ദേഹത്തിനു ഗുരുവായൂരപ്പൻ നൽകിയ ഉൾക്കാഴ്ചയായിരുന്നു ശ്രീമദ് ഭാഗവതം. അതു സന്തോഷത്തോടെ ഏറ്റുവാങ്ങി നെഞ്ചോടു ചേർത്തു. മരണം വരെ താഴെവച്ചുമില്ല. ‘സ്വാർഥമായി തുടങ്ങി, പരാർഥമായി ഭവിച്ചു.’– അച്ഛന്റെ ഭാഗവത തീർഥയാത്രയെ അങ്ങനെ വിശേഷിപ്പിക്കാം.

ഭാഗവതചിന്ത എല്ലാവിഷമതകൾക്കും ശമനമുണ്ടാക്കിയതായി അദ്ദേഹം വിശ്വസിച്ചിരുന്നു. ഒരിക്കൽ അച്ഛൻ പറഞ്ഞു: ‘ഭക്തികൊണ്ട് എന്തെങ്കിലും നേടാമെന്നു കരുതുന്നതു ശരിയല്ല. നേടേണ്ടത് ഭക്തിയാണ്. ഭക്തിതന്നെയാണ് മാർഗവും ലക്ഷ്യവും. അത് എത്രയായാലും അധികമാവില്ല. ഭക്തി ഉണ്ടാവണമെന്ന് ആഗ്രഹം ഉണ്ടായാൽത്തന്നെ പാതി രക്ഷപ്പെട്ടു. കാരണം ഭക്തിയുടെ പ്രതിഫലനത്തിനു പോലും മൂല്യമുണ്ട്.’ ആധ്യാത്മിക ബോധം നഷ്ടപ്പെടാത്ത ജനതയെ വാർത്തെടുക്കാനുള്ള ചുമതല ഓരോ ആചാര്യന്റെയും നിയോഗമാണെന്ന് അച്ഛൻ വിശ്വസിച്ചിരുന്നു. ആ വിശ്വാസങ്ങളും ലക്ഷ്യങ്ങളും സംരക്ഷിക്കാനും ആർജിക്കാനുംതന്നെയാണു ഞങ്ങൾ ഇപ്പോഴും ശ്രമിക്കുന്നത്.

മതങ്ങൾക്കും വർഗ, വർണ ഭേദങ്ങൾക്കും ഉപരിയായി മനുഷ്യനായി ജീവിക്കണമെന്നും ഓരോ നരനും സാക്ഷാൽ നാരായണൻതന്നെയാണെന്നും വിശ്വസിച്ച അച്ഛന്റെ സന്ദേശം ആവുന്നതുപോലെ പ്രാവർത്തികമാക്കുകയാണ് ലക്ഷ്യം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.