Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈശാഖ മഹോത്സവത്തിന് ഒരുങ്ങി കൊട്ടിയൂർ 

Kottiyoor Temple ലോകത്തെ ബാധിച്ചിരിക്കുന്ന അന്ധകാരത്തിന് മേൽ പ്രകാശം ചൊരിയാൻ ശിവ ഭഗവാൻ തന്റെ മൂന്നാം തൃക്കണ്ണ് തുറന്ന സ്ഥലമാണ് തെക്കൻ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ

കേരളത്തിലെ ശിവക്ഷേത്രങ്ങളിൽ വച്ച്, ഏറ്റം പ്രശസ്തമായ കൊട്ടിയൂർ അതിന്റെ സർവ്വകാല പെരുമയോടെ വൈശാഖ മഹോത്സവത്തിന് ഒരുങ്ങിക്കഴിഞ്ഞു.മെയ് 20  മുതൽ ജൂൺ 18 വരെയാണ് വൈശാഖ മഹോത്സവം. ലോകത്തെ ബാധിച്ചിരിക്കുന്ന അന്ധകാരത്തിന് മേൽ പ്രകാശം ചൊരിയാൻ ശിവ ഭഗവാൻ തന്റെ മൂന്നാം തൃക്കണ്ണ് തുറന്ന സ്ഥലമാണ് തെക്കൻ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ. തലശ്ശേരിയില്‍ നിന്നും ഏകദേശം 60 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വനങ്ങളാല്‍ നിബിഡമായ ഈ പുണ്യക്ഷേത്രത്തില്‍ എത്തിച്ചേരാം.

ഇടവമാസത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുന മാസത്തിലെ ചിത്തിര നക്ഷത്രം വരെയാണ് ഇവിടെ വൈശാഖ  മഹോത്സവം നടക്കുന്നത്. മറ്റേതൊരു ക്ഷേത്രാന്തരീക്ഷത്തിൽ നിന്നും വ്യത്യസ്തമാണ് കൊട്ടിയൂർ. വ്യത്യസ്തമായ ആചാരങ്ങളും കാടിന്റെ ഉൾഭാഗത്തായുള്ള ക്ഷേത്രാന്തരീക്ഷവും കൊട്ടിയൂരിനെ വ്യത്യസ്തമാക്കുന്നു. മൂല പ്രകൃതിയെ ആരാധിച്ചിരുന്ന ഗോത്ര സംസ്കൃതിയുടെ തനിയാവർത്തനമാണ് കൊട്ടിയൂര്‍ വൈശാഖോത്സവം. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് പിന്നിലെ മറ്റൊരു കഥയിങ്ങനെ, 

Kottiyoor Temple കാടിന്റെ നടുക്കായി സ്ഥിതി ചെയ്യുന്ന അപൂര്‍വം ക്ഷേത്രങ്ങളിൽ ഒന്നാണ് കൊട്ടിയൂർ. അക്കരെ കൊട്ടിയൂർ ഇക്കരെ കൊട്ടിയൂർ എന്നിങ്ങനെ രണ്ടു ക്ഷേത്രങ്ങൾ ഉണ്ട്.

ഒരിക്കൽ മഴപെയ്യിക്കാനായി ദക്ഷപ്രജാപതിയാഗം നടത്തി. അന്ന് എല്ലാ ദേവന്മാരെയും യാഗത്തിന് അദ്ദേഹം ക്ഷണിച്ചു എങ്കിലും ശിവനെ ഒഴിവാക്കി.  ഇതിൽ മകളും ശിവന്റെ പത്നിയുമായ സതിക്ക് വിഷമം ഉണ്ടായി. ദക്ഷയാഗത്തിന് ക്ഷണമില്ലാതെയെത്തിയ സതീദേവി അച്ഛനായ ദക്ഷൻ തന്റെ ഭർത്താവായ ശിവനെ അധിക്ഷേപിക്കുന്നതു കേട്ട് യാഗാഗ്നിയില്‍ ചാടി മരിച്ചു. തന്റെ ഭാര്യ ആത്മഹത്യ ചെയ്തത് അറിഞ്ഞ് കോപാകുലനായ ശിവന്‍ ജടയില്‍ നിന്ന് കിരാതമൂര്‍ത്തിയെ സൃഷ്ടിച്ച് ദക്ഷന്‍റെ യാഗം മുടക്കി. കൂടാതെ ദക്ഷന്‍റെ തലയറുത്ത് അഗ്നിയിൽ സമർപ്പിച്ചു. സതി ഇല്ലാതായ ഈ സ്ഥലത്ത് ശിവ സാന്നിധ്യമുണ്ട് എന്ന് തെളിഞ്ഞു. പിന്നീട് കൊടുംവനമായി മാറിയ ഈ പ്രദേശത്ത് കുറിച്യർ എയ്ത അസ്ത്രം കൊണ്ട് ഒരു  ശിലയില്‍ നിന്ന് രക്തം വാര്‍ന്നു. ഈ ശിലയാണ് കൊട്ടിയൂര്‍ ക്ഷേത്രത്തിലെ സ്വയംഭൂലിംഗമായ ശിവന്‍ എന്നാണ് വിശ്വാസം

പ്രകൃതിയോടലിഞ്ഞ് ദക്ഷിണകാശി 

കാടിന്റെ നടുക്കായി സ്ഥിതി ചെയ്യുന്ന അപൂര്‍വം ക്ഷേത്രങ്ങളിൽ ഒന്നാണ് കൊട്ടിയൂർ. അക്കരെ കൊട്ടിയൂർ ഇക്കരെ കൊട്ടിയൂർ എന്നിങ്ങനെ രണ്ടു ക്ഷേത്രങ്ങൾ ഉണ്ട്. ബാവലി പുഴയുടെ ഇരു വശത്തുമായാണ് ഈ രണ്ടു ക്ഷേത്രങ്ങളും. ഇക്കരെ കൊട്ടിയൂരിൽ ദിവസവും നടതുറന്നു പൂജയുണ്ട്. എന്നാൽ, വനാന്തരീക്ഷത്തിൽ ഉള്ള അക്കരെ കൊട്ടിയൂർ വർഷത്തിൽ 28 ദിവസം മാത്രമേ തുറക്കൂ. ആാ കാലയളവാണ് വൈശാഖ മഹോത്സവം നടക്കുന്ന വൈശാഖ മാസം (മെയ്-ജൂൺ ).  വയനാടന്‍ മലനിരകളിൽ നിന്ന് ഉത്ഭവിച്ച്  കൊട്ടിയൂർ ക്ഷേത്രത്തെ ചുറ്റി ഒഴുകുന്ന ബാവലി പുഴ ഗംഗയാണ് എന്നാണ് സങ്കൽപം. ഇവിടെ ഹോമം നടക്കുമ്പോൾ കോരിച്ചൊരിയുന്ന മഴപെയ്യുന്നു. തുടര്‍ ചടങ്ങുകൾ എല്ലാം തന്നെ മഴയത്താണ്. 

Kottiyoor Temple ഇവിടെ ഹോമം നടക്കുമ്പോൾ കോരിച്ചൊരിയുന്ന മഴപെയ്യുന്നു. തുടര്‍ ചടങ്ങുകൾ എല്ലാം തന്നെ മഴയത്താണ്. 

മറ്റു ശിവ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് കൊട്ടിയൂര്‍ എന്നതിന് ഉദാഹരണമാണ് ഇവിടെ  നന്ദികേശ പ്രതിഷ്ഠ ഇല്ല എന്നത്. അതുപോലെ തിരുഞ്ചിറ എന്ന ജലാശയത്തിലൂടെയുള്ള ക്ഷേത്ര  പ്രദക്ഷിണം നിര്‍ബന്ധമാണ്. മഴനനഞ്ഞുള്ള  ‘കുളിച്ചു തൊഴല്‍’ ആണ് പ്രധാന പ്രാർഥനരീതി. മഴയുടെ സാന്നിധ്യത്തിലും ബാവലിപ്പുഴയില്‍ മുങ്ങി ഈറനോടെ വേണം ശിവനെ  തൊഴാന്‍. ചുറ്റമ്പലത്തിന്റെ അതിര് നാലു സമുദ്രങ്ങളൊണെന്നാണ് വിശ്വാസം.  അക്കരെക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ഹിന്ദുസമുദായത്തിലെ മുഴുവന്‍ അവാന്തര വിഭാഗങ്ങള്‍ക്കും സ്ഥാനങ്ങളും അവകാശങ്ങളും ഉണ്ട്. വര്‍ണ്ണവ്യവസ്ഥ നിലനിന്ന കാലഘട്ടത്തിൽ പോലും  ജാതീയ ഉച്ചനീചത്വങ്ങള്‍ വൈശാഖോത്സവ ചടങ്ങുകളിൽ വിള്ളൽ വീഴ്ത്തിയിട്ടില്ല. 

നെയ്യാട്ടത്തോടു കൂടെ വൈശാഖ മഹോത്സവം  തുടങ്ങുക. 28 ദിവസത്തെ വ്യത്യസ്തമായ ചടങ്ങുകൾക്ക് ഒടുവിൽ തിരുകലശാട്ടോടുകൂടെ ഉത്സവം സമാപിക്കുന്നു. കുറിച്യവിഭാഗത്തില്‍ പെട്ട സ്ഥാനികനായ ഒറ്റപ്പിലാനാണ് ക്ഷേത്രത്തിൽ ആദ്യത്തെ അഭിഷേകം നടത്തേണ്ടത്. ഇതാണ് പ്രധാന ചടങ്ങും. ഓരോ കാര്യങ്ങളും ഭംഗിയായി നിറവേറ്റാൻ ഓരോ വിഭാഗക്കാർ ഉണ്ട്, അത് പ്രകാരം വിവിധ ദൈവസ്ഥാനങ്ങളില്‍ സ്ഥാപിക്കുന്ന ഓലക്കുടകള്‍ നിര്‍മ്മിച്ചു നല്‍കേണ്ടത് കണിയാന്‍മാരാണ്. 

Kottiyoor Temple നെയ്യാട്ടത്തോടു കൂടെ വൈശാഖ മഹോത്സവം  തുടങ്ങുക. 28 ദിവസത്തെ വ്യത്യസ്തമായ ചടങ്ങുകൾക്ക് ഒടുവിൽ തിരുകലശാട്ടോടുകൂടെ ഉത്സവം സമാപിക്കുന്നു.

ക്ഷേത്രത്തിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് അളവ് തിരിച്ചു നൽകേണ്ടത് ആശാരിമാരും. ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ ഇളനീരാട്ടത്തിനുള്ള ഇളനീര്‍ എഴുന്നള്ളിക്കേണ്ടത് തീയ്യവിഭാഗത്തില്‍ പെട്ടവരും കത്തിക്കാനുള്ള വിളക്കുതിരി കൊണ്ടുവരേണ്ടത് വണ്ണത്താന്‍ സമുദായക്കാരമാണ്. കണ്ണൂരിലെ മുഴക്കുന്ന് ഗ്രാമത്തിലെ  നല്ലൂരിലുള്ള ബാലങ്കരയിൽ  നിന്ന് വ്രതാനുഷ്ഠാനങ്ങളോടെ നല്ലൂരാന്‍മാര്‍ കൊട്ടയൂരിലേക്ക് കലങ്ങള്‍ തലച്ചുമടായി എഴുന്നള്ളിക്കുന്ന ഒരു ചടങ്ങുമുണ്ട്. ക്ഷേത്രത്തിൽ കലശം നിറയ്ക്കുന്നത് ഈ കലങ്ങളിലാണ്.

Your Rating: