Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൻമകളുടെ തിരുനാളൊരുക്കി കുന്നപ്പിള്ളിശേരി പള്ളി

kupilli church കുന്നപ്പിള്ളിശേരി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ തിരുനാളിലെ ആർഭാടം ഒഴിവാക്കി പകരം വീടുകളിൽ മാവിൻതൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മാവിൻതൈകൾ വിതരണം ചെയ്ത് വികാരി ഫാ.ബാബു മുരിങ്ങേൻ നിർവഹിക്കുന്നു. വർഗീസ് മാർട്ടിൻ, ഫ്രാൻസിസ് വടക്കൻ, ജോസഫ് മഴുവഞ്ചേരി, വിൽസൻ തകരയ്ക്കൽ തുടങ്ങിയവർ സമീപം

തിരുനാളിന്റെ ആർഭാടങ്ങളിൽ ചിലത് ഒഴിവാക്കി കുന്നപ്പിള്ളിശേരി പള്ളി സഭയ്ക്കും വിശ്വാസികൾക്കും മാതൃകയാകുന്നു. കുന്നപ്പിള്ളിശേരി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ ഇന്നാരംഭിക്കുന്ന വിശുദ്ധ അന്തോണീസിന്റെ തിരുനാളാണ് വിശ്വാസ വഴിയിൽ വെളിച്ചം പകർന്ന് നാടിന് അനുഗ്രഹമാകുന്നത്. മുൻവർഷങ്ങളിൽ തിരുനാളിന്റെ പ്രധാന ഭാഗമായിരുന്ന കരിമരുന്നു പ്രയോഗം ഇത്തവണയില്ല. കരിമരുന്ന് കത്തിച്ച് പ്രകൃതിയ്ക്കുണ്ടാകുന്ന ദോഷം ഒഴിവാക്കിയെന്നു മാത്രമല്ല പ്രകൃതിയ്ക്ക് ശക്തി പകരാനായി ഇരുനൂറോളം ഒട്ടുമാവിൻ തൈകൾ പുതുതായിട്ടു നട്ടുപിടിപ്പിക്കുകയുമാണ്. ഇടവകയിലെ എല്ലാ ഭവനങ്ങളിലേക്കും തിരുനാൾ പ്രസുദേന്തി മണവാളൻ വർഗീസ് മാർട്ടിൻ ഗുണമേൻമയേറിയ ഒട്ടുമാവിൻ തൈകൾ നൽകുകയാണ്. കരിമരുന്ന് ഒഴിവാക്കിയതിന്റെ മേന്മയ്ക്കു പുറമെ പ്രകൃതിക്കൊരു പ്ലസും. കുടുംബ യൂണിറ്റുകൾ വഴി ഇടവകയിലെ എല്ലാ വീടുകളിലുമെത്തിക്കുന്ന മാവിൻതൈകളുടെ വിതരണം വികാരി ബാബു മുരിങ്ങേൻ ഇന്നലെ പള്ളിയിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ഫ്രാൻസിസ് വടക്കൻ, ട്രസ്റ്റിമാരായ ജോസഫ് മഴുവഞ്ചേരി, വിൽസൻ തകരക്കൽ എന്നിവർ നേതൃത്വം നൽകി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.