Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുന്നുമ്മേൽക്കാവ് ഭഗവതീക്ഷേത്രത്തിൽ ചാന്താട്ട് ദർശനം ഭക്തിസാന്ദ്രം

mudiyettu-ktm കുന്നുമ്മേൽക്കാവ് ഭഗവതീക്ഷേത്രത്തിൽ കുംഭപ്പൂര ഉത്സവത്തിന്റെ ഭാഗമായി നടന്ന ചാന്താട്ട് ദർശനം.

എഴുമാന്തുരുത്ത് ∙ കുന്നുമ്മേൽക്കാവ് ഭഗവതീക്ഷേത്രത്തിൽ കുംഭപ്പൂര ഉത്സവത്തിന്റെ ഭാഗമായി നടന്ന ചാന്താട്ട് ദർശനം ഭക്തിസാന്ദ്രമായി. രാത്രി ഏഴിന് ദീപാരാധനയ്ക്കുശേഷം നടന്ന ചാന്താട്ട് ദർശനത്തിൽ പങ്കെടുക്കാൻ ധാരാളം ഭക്തരെത്തി. കുന്നമ്മേൽ ഭഗവതിയുടെ തിരുനാളായ കുംഭമാസത്തിലെ പൂരം നക്ഷത്രത്തിൽ ചാന്തിൽ കുളിച്ച് ആസനസ്ഥയായിരിക്കുന്ന ദേവിയെ ദർശിക്കുന്നതിനും അനുഗ്രഹം തേടുന്നതിനുമായി വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

രാവിലെ നടന്ന പൊങ്കാലയിലും ഒട്ടേറെ ഭക്തർ പങ്കെടുത്തു. മൂന്നിന് ആരംഭിച്ച പകൽപ്പൂരവും മയൂരനൃത്തവും നയനമനോഹരമായി. കുംഭപ്പൂര ഉത്സവം ഇന്നു സമാപിക്കും. 6.30നു മഹാഗണപതിഹോമം, മുളപൂജ, കലശാഭിഷേകം, 12ന് അന്നദാനം, രാത്രി എട്ടിന് ആറാട്ടു പുറപ്പാട്, ദേശതാലപ്പൊലി, വലിയകാണിക്ക, കൊടിയിറക്ക്, കലശാഭിഷേകം, മംഗളപൂജ, മഹാനിവേദ്യം, ഗരുഡൻതൂക്കം എന്നിവ നടക്കും.

Your Rating: