Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണർകാട് പളളി

manarkad-church

ദിവ്യദർശനത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപിതമായിട്ടുളള ഇന്ത്യയിലെ ഏക അതിപുരാതനമായ ദേവാലയമാണ് കോട്ടയം ജില്ലയിലെ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ. മൂവായിരത്തോളം കുടുംബങ്ങൾ ഉള്‍പ്പെടുന്ന ഒരു വലിയ ഇടവക പളളിയാണിത്.

ഇന്ത്യയിലെ മറ്റൊരു ദേവാലയത്തിലും ഇല്ലാത്ത സവിശേഷത യാർന്ന നിരവധി അനുഗ്രഹീത ചടങ്ങുകളാൽ മണർകാട് പളളി യിലെ എട്ടുനോമ്പാചരണം ഇന്നും വ്യത്യസ്തത പുലര്‍ത്തുന്നു.

എട്ടുനോമ്പു സമയത്തു മാത്രമല്ല വര്‍ഷം മുഴുവനും ഭക്തര്‍ അമ്മയുടെ സന്നിധിയില്‍ അഭയം തേടുന്നു.

ചരിത്രപശ്ചാത്തലം

പ്രാചീന കേരളത്തിന്റെ തലസ്ഥാനമായിരുന്ന മഹാദേവർ പട്ടണത്തിൽ (ഇന്നത്തെ കൊടുങ്ങല്ലൂർ) വളരെയധികം നസ്രാ ണികൾ പാർത്തിരുന്നു. യഹൂദൻമാർക്കും മുസ്ലീങ്ങൾക്കും ഇട യിൽ വ്യാപാരകുത്തകയെ സംബന്ധിച്ചുണ്ടായ മത്സരങ്ങളിൽ മഹാദേവർ പട്ടണം അഗ്നിക്ക് ഇരയാകുകയും നസ്രാണികൾ വ്യാപാര സൗകര്യത്തിനു വേണ്ടി നദീമുഖം ലക്ഷ്യമാക്കുകയും കുടിയേറിപ്പാർക്കുകയും ചെയ്തു. കുടിയേറ്റക്കാരിൽ ഒരു വിഭാഗം മണർകാട് ഉൾപ്പെടുന്ന കരകളിൽ താമസിക്കുകയും കൃഷി വ്യാപാരങ്ങളിൽ ഏർപ്പെടുകയും ചെയ്തു. കുടിയേറ്റ ക്കാരിൽ ഏകദേശം 12 ഓളം ക്രിസ്ത്യാനി കുടുംബങ്ങൾ ഉണ്ടാ യിരുന്നു. കുടിയേറ്റക്കാർക്ക് ആരാധനകളിൽ സംബന്ധിയ്ക്കു ന്നതിനും. മറ്റുമായി ഒരു ദേവാലയം ഉണ്ടാക്കണമെന്ന ആഗ്രഹ ത്തോടെ പ്രാര്‍ത്ഥനകളും ഉപവാസവുമായി തുടർച്ചയായി 7 ദിവസം ആചരിച്ചു. അപ്പോൾ ഓരോരുത്തർക്കും ഇതു സംബ ന്ധിച്ച് ദർശനം ഉണ്ടായി. മാനും മീനും എയ്യാവുന്നതും ഇഞ്ചയും ചൂരലും പടർന്നു കിടക്കുന്നതുമായ കാട്ടിൽ വെളുത്ത പശുവും കിടാവും കിടക്കുന്ന സ്ഥലത്ത് േദവാലയം പണിയുക എന്നതാ യിരുന്നു ദർശനം.

ദർശനത്തിൽ കണ്ട പശുവിനെയും കിടാവിനെയും അന്വേഷിച്ച് ഇറങ്ങിയ പിതാക്ക‌ന്മാർ ഇപ്പോഴത്തെ വലിയ പളളിയുളള സ്ഥ ലത്ത് പശുവിനെയും കിടാവിനെയും കണ്ടെത്തി. ദർശനത്തിന്റെ പൊരുൾ മനസ്സിലാക്കിയ പിതാക്കന്മാർ പശുവിനെയും കിടാവി നെയും കണ്ട സ്ഥലത്ത് മാതാവിന്റെയും ഉണ്ണിയേശുവിന്റെയും നാമത്തിൽ ദേവാലയം സ്ഥാപിച്ചു. പിന്നീട് എല്ലാ വർഷവും 8 ദി‌വസം നീണ്ടു നിൽക്കുന്ന എട്ടു നോമ്പ് ആചരിച്ചു വരുന്നു.

പിതാക്കന്മാർക്ക് ലഭിച്ച ദർശനത്തിന്റെ ഓർമ്മ നിലനിർത്തിക്കൊ ണ്ട് എല്ലാ വര്‍ഷവും സെപ്റ്റംബർ 7-ാം തീയതി ദൈവമാതാവി ന്റെയും ഉണ്ണിയേശുവിന്റെയും ഛായാ ചിത്രം തുറന്നു കൊടുക്കു ന്ന നടതുറക്കൽ ചടങ്ങ് മണർകാട് പളളിയിലെ മാത്രം പ്രത്യേക തയാണ്.

ഇന്ത്യയിലെ അതിപുരാതനമായ ദേവാലയങ്ങളിൽ അഗ്രിമസ്ഥാ നമുളള മണര്‍കാട് പളളി ആയിരത്തിൽപരം വർഷങ്ങൾക്കുമുമ്പ് സ്ഥാപിയ്ക്കപ്പെട്ടു എന്നതിന് ഹൈക്കലായിൽ കാണപ്പെടുന്ന ശിലാലിഖിതങ്ങൾ തെളിവാണ്. നാനം മോനം (വട്ടെഴുത്ത്) സമ്പ്രദായത്തില്‍ എഴുതിയിട്ടുളള ഈ ശിലാലിഖിതങ്ങൾ എഡി 910 ലും 920 ലും ദേവാലയത്തിനുളളിൽ ഓരോ കബറിടങ്ങളിൽ സ്ഥാപിയ്ക്കപ്പെട്ട സ്മാരക ഫലകങ്ങളാണെന്ന് പുരാവസ്തു ഗവേഷകർ കണ്ടെത്തുകയുണ്ടായി. ആദ്യം മുളയിലും പരമ്പി ലുമായി തീർത്ത ദേവാലയം പിന്നീട് പല ഘട്ടങ്ങളിൽ പുനരുദ്ധ രിക്കുകയും പുതുക്കി പണിയുകയും ചെയ്തിട്ടുണ്ട്. 16-ാം ശതക ത്തില്‍ പോർച്ചുഗീസ് രീതിയിൽ പൊളിച്ചു പണിതു. ഇപ്പോൾ കാണുന്ന ദേവാലയത്തിന്റെ പണി പൂർത്തീക‌രിച്ചത് 1954 ലാണ്. വളരെ പഴക്കമുളള രണ്ടു വാളുകൾ ഇപ്പോഴും പളളി മ്യൂസിയ ത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ഇവ പളളിയുടെ സംരക്ഷണത്തിനായി പണ്ട് രാജകൊട്ടാരത്തിൽ നിന്നും നേരിട്ട് ഏൽപ്പിച്ചവയാണെന്ന് പറയപ്പെടുന്നു.

ചരിത്രപ്രസിദ്ധമായ കൽക്കുരിശും ദിവ്യാത്ഭുതങ്ങളും

പളളിയുടെ പടിഞ്ഞാറു വശത്തായി കാണപ്പെടുന്ന കല്‍ക്കുരിശി നു മുകളിൽ കാണുന്ന അത്രയും നീളം താഴേക്കുമുണ്ടെന്ന് വിശ്വ സിക്കപ്പെടുന്നു. ഇത്രയും വലിയ കൽക്കുരിശ് ഉയര്‍ത്തുന്നതിന് ആനയുടെ സഹായം ആവശ്യമായിരുന്നു. ആറു കിലോമീറ്റർ അകലെ പുതുപ്പളളിയിൽ മാത്രമാണ് ആനയുണ്ടായിരുന്നത്. നടന്നെത്തിയ പിതാക്കന്മാർ ആനയുടെ ഉടമയോട് സഹായം ആവശ്യപ്പെട്ടു. കൽക്കുരിശ് ആനയെ ഉപയോഗിച്ച് ഉയർത്തി വയ്ക്കുന്നതില്‍ ഇഷ്ടമില്ലാത്തതിനാൽ ആനയെ തണുപ്പു കൊടുത്ത് നിര്‍ത്തിയിരിക്കുന്നുവെന്ന കളവ് പറഞ്ഞ് ഉടമ രക്ഷ നേടി. നിരാശരായി മടങ്ങിയെത്തിയ പിതാക്കന്മാര്‍ കണ്ട കാഴ്ച അത്ഭുതകരമായിരുന്നു. കുരിശ് സ്ഥാപിക്കുവാൻ വേണ്ടി നിര്‍ മിച്ച കുഴിയിൽ കുരിശു നിവർന്നു നില്ക്കുന്നതും തങ്ങള്‍ അന്വേ ഷിച്ചുപോയ ആന കുരിശുചുവട്ടിൽ കൊമ്പുകുത്തി നിൽക്കു ന്നതും കണ്ട് എല്ലാവരും ആശ്ചര്യപ്പെട്ടു. ചങ്ങല പൊട്ടിച്ച് ഓടിപ്പോയ ആനയെ ഉടമ തിരികെ കൊണ്ടുപോയി എന്നാണു ഐതിഹ്യം. വലിയ പളളിയുടെ പടിഞ്ഞാറു വശത്ത് സ്ഥിതി ചെയ്യുന്ന കൽക്കുരിശ് വിശ്വാസികള്‍ക്ക് ദൈവീക നല്‍വരങ്ങ ളുടെ ദീപക്കാഴ്ച മാത്രമല്ല, ഇന്നത് സുകൃതങ്ങളുടെ സുഗന്ധ സ്രോതസ്സായി പരിണമിച്ചിരിക്കുന്നു.

മാതാവിന്റെ തിരുവസ്ത്രത്തിന്റെ ഭാഗമായ സുനോറോ (ഇടക്കെ ട്ട്) പളളിയിൽ സ്ഥാപിച്ചതിന്റെ 30-ാം വാർഷികപ്പെരുനാളിനോ ടനുബന്ധിച്ച് 2012 ഫെബ്രുവരി 25 -ാം തീയതി നടന്ന സന്ധ്യാ പ്രാർത്ഥനയ്‌ക്കു ശേഷം രാത്രി 9 മണിയോടുകൂടി ഈ കൽക്കു രിശിൽ നിന്നും സുഗന്ധം പരത്തിക്കൊണ്ട് സുഗന്ധ തൈലം ഒഴുകിയിറങ്ങി. പിന്നീട് 2012 ൽ തന്നെ ജൂൺ 29 ന് പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മപെരുന്നാൾ ദിനത്തിൽ കല്‍ക്കു രിശിൽ നിന്നും സുഗന്ധ തൈലം ഒഴുകി. ബുധനാഴ്ചകളിൽ ഈ ദേവാലയത്തിൽ ധ്യാനശുശ്രൂഷയും മദ്ധ്യാഹ്ന പ്രാര്‍ത്ഥനയും നടന്നു വരുന്നു. അപ്രകാരം 2012 ജൂലൈ മാസം 4-ാം തീയതി ബുധനാഴ്ച ധ്യാനശുശ്രൂഷയും മദ്ധ്യാഹ്ന പ്രാര്‍ത്ഥനയ്ക്കും ശേഷം ഉച്ചയ്ക്ക് 1 മണിയോടുകൂടി മൂന്നാം തവണയും ഈ കൽക്കുരിശിൽ നിന്നും സുഗന്ധതൈലം പ്രവഹിച്ചു.

പളളിക്കുളങ്ങൾ

പുരാതനകാലം മുതൽ ഉളളതാണ് പളളിയുടെ വടക്കും പടിഞ്ഞാറുമായി കാണുന്ന രണ്ടു കുളങ്ങള്‍. ഇതിൽ വടക്കു വശ ത്തെ കുളം സ്ത്രീകൾക്കും പടിഞ്ഞാറു വശത്തെ കുളം പുരുഷ ന്മാർക്കു വേണ്ടിയാണ്. ഭക്തജനങ്ങൾ ഈ കുളത്തിലെ ജലം പണ്യജലമായി കരുതി കുപ്പികളിലാക്കിക്കൊണ്ടുപോയി രോഗശാന്തിക്കായി പ്രയോജനപ്പെടുത്തുന്നു. എട്ടുനോമ്പു കാലങ്ങളിൽ ഈ കുളങ്ങളിൽ കുളിച്ചു കയറി ഈറനോടെ കുരിശും തൊട്ടിയിൽ മുട്ടിന്മേൽ നീന്തി നേർച്ചകാഴ്ചകൾ അർപ്പിക്കുന്നവരുടെ സംഖ്യ അനവധിയാണ്.

എട്ടുനോമ്പിലെ പ്രധാന ചടങ്ങുകൾ

റാസ

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അദ്ധ്യാത്മിക ഘോഷ‌യാത്ര യായി അറിയപ്പെടുന്ന ഈ പളളിയിലെ റാസ എല്ലവർഷവും സെപ്റ്റംബർ 6-ാം തീയതി ഉച്ചയ്ക്ക് 12 മണിയോടുകൂടി ആരംഭി യ്ക്കും. ആയിരക്കണക്കിനു മുത്തുക്കുടകളുടെയും നിരവധി പൊൻവെളളിക്കുരിശുകളുടെയും വാദ്യമേളങ്ങളുടെയും അകമ്പ ടിയോടെ നടത്തപ്പെടുന്ന റാസയിൽ മാതാവിനോടുളള പ്രാര്‍ത്ഥ നാഗീതങ്ങൾ ആലപിച്ചു കൊണ്ട് പതിനായിരങ്ങൾ ഭക്തിനിർഭ രമായി നടന്നു നീങ്ങും. മുത്തുക്കുട എടുത്ത് റാസയിൽ പങ്കെ ടുക്കുന്നത് ഉദ്ദിഷ്ടകാര്യ സാധ്യത്തിനുളള ഒരു വഴിപാടായി ഭക്തജനങ്ങൾ വിശ്വസിക്കുന്നു.

നട തുറക്കൽ

സെപ്റ്റംബർ 7-ാം തീയതി ഉച്ചനമസ്കാര സമയത്താണ് ചരിത്ര പ്രസിദ്ധമായ ഈ ചടങ്ങ് നടക്കുന്നത്. ദൈവമാതാവിന്റെയും ഛായാചിത്രം പൊതുദർശനത്തിനായി വർഷത്തിൽ സെപ്റ്റം ബർ ഏഴിന് തുറന്ന് 14 വ‌‌രെ ഭക്തജനങ്ങൾക്കായി സൗകര്യം ഒരുക്കാറുണ്ട്.

നേർച്ചവിളമ്പ്

സെപ്റ്റംബർ 8-ാം തീയതി പകൽ 2 മണിക്ക് നടക്കുന്ന പ്രദക്ഷി ണവും ആശീർവാദവും കഴിഞ്ഞ് പാച്ചോര്‍ വിളമ്പ് നടക്കും. ഇതോടുകൂടി പെരുന്നാൾ ചടങ്ങുകൾ പര്യവസാനിക്കുകയും ചെയ്യുന്നു. പ്രധാന പെരുന്നാളുകൾ

ആദ്യഫലപെരുന്നാൾ -ജനുവരി 15 സുനോറോ പെരുന്നാള്‍ -ഫെബ്രുവരി 26 വി.ഗീവർഗീസ് സഹദായുടെ ഓർമപ്പെരുനാൾ - മെയ് 5, 6 വി.ദൈവമാതാവിന്റെ വാങ്ങിപ്പു പെരുനാള്‍ - ഓഗസ്റ്റ് 15 എട്ടുനോമ്പു പെരുന്നാൾ -സെപ്റ്റംബർ 1 മുതൽ 8 വരെ

പ്രധാന നേര്‍ച്ചകള്‍, വഴിപാടുകള്‍

∙വി.കുർബാന (ഒറ്റ കുർബാന, മൂന്നിന്മേൽ കുർബാന, അഞ്ചിന്മേൽ കുർബാന)

∙വി.ദൈവമാതാവിനോടുളള മദ്ധ്യസ്ഥ പ്രാര്‍ത്ഥന.

∙കുട്ടികളെ അടിമ വയ്ക്കൽ

∙പിടിപ്പണം

∙ഉരുളുനേർച്ച (ശയനപ്രദക്ഷിണം)

∙കൽക്കുരിശിനും പള്ളിയ്ക്കും ചുറ്റും മുട്ടിന്മേൽ നീന്തൽ

∙മുത്തുക്കുട, കൊടി നേർച്ച

∙സ്വർണ്ണം, വെളളി കുരിശുകൾ നേർച്ച

∙എണ്ണ, മെഴുകുതിരി, കുന്തിരിക്കം നേർച്ച

∙ചുറ്റുവിളക്ക് കത്തിക്കൽ

∙ആൾ രൂപം

∙പാച്ചോർ നേർച്ച

∙വാഹനങ്ങൾ ആശിർവദിക്കൽ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.