Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർ ക്രിസോസ്റ്റം തിരുമേനി : ജ്ഞാനത്തിന്റെയും ലാളിത്യത്തിന്റെയും പ്രതിരൂപം

ക്രിസോസ്റ്റം തിരുമേനി ക്രിസോസ്റ്റം തിരുമേനി തികഞ്ഞ ലാളിത്യത്തിന്റെയും, ആത്മീയ ജ്ഞാനത്തിന്റേയും ഉത്തമ ഉദാഹരണമാണെന്ന് ജീവനകല ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ

തൊണ്ണൂറ്റി ഒൻപതാം (99) ജന്മദിനം ആഘോഷിക്കുന്ന മാർത്തോമ സഭ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി തികഞ്ഞ ലാളിത്യത്തിന്റെയും, ആത്മീയ ജ്ഞാനത്തിന്റേയും ഉത്തമ ഉദാഹരണമാണെന്ന് ജീവനകല ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ, തിരുമേനിക്ക് ഫോണിലൂടെ ജന്മദിനാശംസകൾ കൈമാറിയതിനു ശേഷം ബാംഗ്ലൂർ ആശ്രമത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങൾ നീണ്ട തന്റെ ആത്മീയജീവിതത്തിലുടനീളം വിശ്വാസത്തിന്റേയും കരുണയുടേയും സന്ദേശം തികച്ചും നർമബോധത്തോടെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികളിലെത്തിക്കാൻ മാർ ക്രിസോസ്റ്റം തിരുമേനിക്ക് കഴിഞ്ഞു എന്നത് അദ്ഭുതകരമായ കാര്യമാണ്.

തിരുമേനിയുമായി പലതവണ ബന്ധപ്പെടാനിടയായ സാഹചര്യങ്ങളെക്കുറിച്ച് ശ്രീ ശ്രീ രവിശങ്കർ അനുസ്മരിച്ചു. 2003-ൽ മലയാള മനോരമ സംഘടിപ്പിച്ച ഒരു പരിപാടിയുമായി ബന്ധപ്പെട്ടാണ് ക്രിസോസ്റ്റം തിരുമേനി ആദ്യമായി ബാംഗ്ലൂർ ആശ്രമത്തിലെത്തുന്നത്. പിന്നീട് പല പ്രാവശ്യം തിരുമേനിയുമായി വേദി പങ്കിടാൻ കഴിഞ്ഞിട്ടുണ്ടെന്നും ശ്രീ ശ്രീ പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ ആർട്ട് ഓഫ് ലിവിങ് ഡൽഹിയിൽ സംഘടിപ്പിച്ച വേൾഡ് കൾച്ചർ ഫെസ്റ്റിവലിൽ നടന്ന ആധ്യാത്മിക സമ്മേളനത്തിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ഏറ്റവും ഒടുവിൽ അദ്ദേഹത്തെ കണ്ടുമുട്ടുന്നത്.

Your Rating: