Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുഗ്രഹ വർഷം തേടി വിശ്വാസികൾ

Mar Mathew Kavukattu ദൈവദാസൻ മാർ മാത്യൂ കാവുകാട്ടിന്റെ ചരമവാര്‍ഷികത്തോ‌ട് അനുബന്ധിച്ചു ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളിയിൽ നടന്ന പൊതിച്ചോർ നേർച്ചയിൽ പങ്കെടുക്കാന്‍ കാത്തുനിൽക്കുന്ന വിശ്വാസികളുടെ നീണ്ടനിര

ചങ്ങനാശേരി ∙ ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ അനുഗ്രഹവര്‍ഷം തേടി വിശ്വാസികളുടെ നീണ്ട നിര സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ പളളിയിലേക്ക് ഒഴുകിയെത്തി.

അനുസ്മരണ ശുശ്രൂഷയിലും പ്രാർത്ഥനകളിലും പുലര്‍ച്ചമുതൽ പങ്കെടുത്ത വിശ്വാസികൾ നേര്‍ച്ചഭക്ഷണവും വാങ്ങി ധന്യരായാ ണ് ഭവനങ്ങളിലേക്കു മടങ്ങിയത്. മാർ മാത്യു കാവുകാട്ടിന്റെ 46-ാമത് ചരമവാർഷികത്തോട് അനുബന്ധിച്ചു കത്തീഡ്രലിലെ മർത്തമറിയം കബറിടപ്പളളിയിൽ പുലർച്ചെ മുതൽ വൈകിട്ടു വരെ കുര്‍ബാനയും പ്രാര്‍ത്ഥനകളും തുടർച്ചയായി നടന്നു.

കാവുകാട്ട് പിതാവ് കരുണയുടെയും സ്നേഹത്തിന്റെയും ജീവിതം ആഴത്തിൽ മാതൃകയാക്കിയ പുണ്യാത്മാവായിരു ന്നുവെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു നാമും അതുപോലെ നന്മയുളളവരായിരിക്കണമെന്നും സ്നേഹ ത്തിന്റെയും ആത്മസംയമനത്തിന്റെയും ശക്തിയാർജിച്ചു പീഡ നങ്ങളെയും സഹനങ്ങളെയും ദൈവത്തിൽ സമർപ്പിക്കണമെ ന്നും അദ്ദേഹം പറഞ്ഞു.

കാവുകാട്ട് പിതാവ് ജീവിച്ചിരുന്നപ്പോൾ തന്നെ വിശുദ്ധ ജീവിതം നയിച്ചിരുന്നുവെന്നും വിദ്യാഭ്യാസ രംഗത്ത് പലവിധത്തിലുളള അവഗണനയ്ക്കെതിരെ ശക്തമായ നിലപാടുകൾ എടുത്തി രുന്നുവെന്നും മാര്‍ ജോസഫ് പൗവത്തിൽ പറഞ്ഞു.

വിവിധ സ്ഥലങ്ങളിൽ നിന്നായി ജാതി മതസ്ഥർ മാർ മാത്യ‌ുകാ വുകാട്ടിന്റെ അനുസ്മരണ ശുശ്രൂഷകളിൽ പങ്കു ചേര്‍ന്നു. വിവിധ സമയങ്ങളിൽ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോ ട്ടം, കത്തീഡ്രൽ വികാരി ഫാ. കുര്യൻ പുത്തൻപുര, റവ. ഡോ. ടോം കൈനിക്കര, ഫാ ജോസ് പി. കൊട്ടാരം, ഫാ. ഡൊമിനിക് ആനിത്തോട്ടത്തിൽ,ഫാ. ജോസഫ് പനയ്ക്കേഴം, ഫാ. ജോർജ് വല്ലയിൽ ഫാ. മാത്യു മഠത്തിക്കുന്നേല്‍. ഫാ. തോമസ് പ്ലാപ്പറ മ്പിൽ, ഫാ തോമസ് തുമ്പിയിൽ, ഫാ. കുര്യൻ മൂലയിൽ. ഫാ തോമസ് പുത്തൻ പുരയ്ക്കൽ, ഫാ സെബാസ്റ്റ്യൻ ചാലയ്ക്കൽ, ഫാ ജയിംസ് കുടിലിൽ. ഫാ ജോൺസൺ. ചാലയ്ക്കൽ. ഫാ. പ്രസൂൺ ചക്കുങ്കൽ ഫാ. ജേക്കബ് ചേരംവേലി തുടങ്ങിയവര്‍ക്കു കുര്‍ബാനയ്ക്കും പ്രസംഗത്തിനും നേതൃത്വം നൽകി. മാർ ജോസ ഫ് പൗവത്തിൽ, അതിരൂപത ചാൻസിലർ റവ.ഡോ. ടോം പുത്തൻ കളം എന്നിവർ സന്ദേശം നല്‍കി. ചരമവാർഷികത്തോട് അനുബന്ധിച്ചു നടന്ന പൊതിച്ചോർ നേർച്ചയിലും നെയ്യപ്പ നേർ ച്ചയിലും ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു. വികാരി ഫാ. കുര്യൻ പുത്തൻപുര പൊതിച്ചോർ നേർച്ചയുടെ വെഞ്ചരിപ്പു നടത്തി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.