Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയെന്ന സ്നേഹത്തണൽ

മാതാ അമൃതാനന്ദമയി മാതാ അമൃതാനന്ദമയി

ആധ്യാത്മിക സാധനയും ആരാധനയും വെറും പൂജയും ജപവുമല്ല. അശരണരുടെ കണ്ണീരൊപ്പുന്ന സേവനത്തിന്റെയും നിഷ്കാമ കർമത്തിന്റെയും ആത്മസമർപ്പണമാണെന്ന് ആധുനിക കാലത്തും തെളിയിക്കുകയാണ് മാതാ അമൃതാനന്ദമയി. സ്വന്തം ജീവിതം ഒരു ചന്ദനത്തിരി പോലെ മറ്റുള്ളവർക്കായി സമർപ്പിച്ച അമ്മയ്ക്കും അമ്മയുടെ പ്രവർത്തനങ്ങൾക്കും സമാനതകളില്ല.  

നൂറുശതമാനം പുരോഗമിച്ചതെന്നും സാമൂഹ്യതിന്മകളെ തകർത്തെറിഞ്ഞതെന്നും അവകാശപ്പെടുന്ന കേരളീയസമൂഹത്തിൽ എല്ലാവിധത്തിലുമുള്ള  പ്രതിസന്ധികളെയും അതിജീവിച്ചാണ് ലോകം മുഴുവൻ ആദരിക്കുന്ന വിശ്വഗുരുവായി അമ്മ മാറിയത്. സ്ത്രീ, പ്രൈമറിതലം വരെ മാത്രമുള്ള ഔപചാരിക വിദ്യാഭ്യാസം , കടലോരത്തെ ദരിദ്ര സാമ്പത്തികാവസ്ഥ, സാമൂഹികമായ ഉച്ചനീചത്വങ്ങൾ തുടങ്ങി അമ്മ  കടന്നുവന്ന ജീവിതപാത തീക്കനലിന്റേതായിരുന്നു. ഈശ്വരസാക്ഷാത്കാരത്തിനുള്ള ഉൽക്കടമായ അനുഭൂതിയും അചഞ്ചലമായ നിശ്ചയദാർഢ്യവും അമ്മയെ വ്യത്യസ്തയാക്കി. അറുപതാം ജന്മദിനത്തിൽ അമ്മയ്ക്ക് ജന്മദിനാശംസകൾ നേരാനെത്തിയ മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പറഞ്ഞു: ‘‘ അമൃതപുരി പുരോഗമിച്ചുകഴിഞ്ഞു. അമ്മയുടെ ആസ്ഥാനം ഇനി അമൃതപുരിയിൽ നിന്ന് തിരുവല്ലയ്ക്ക് മാറ്റണം. തിരുവല്ലയിൽ പലരുടെയും കൈയ്യിൽ പണമുണ്ടെങ്കിലും ഇങ്ങനെ സേവനമനോഭാവത്തോടെ മറ്റുള്ളവർക്ക് വേണ്ടി ചെലവഴിക്കാൻ  കഴിയുന്നവർ അവിടെയും ഉണ്ടാകണം. അതുകൊണ്ട ് അമ്മ തിരുവല്ലയിലേക്ക് ആസ്ഥാനം മാറ്റണം. നർമ്മത്തിൽ പൊതിഞ്ഞ് ഗൗരവമായ കാര്യങ്ങൾ കേരളസമൂഹത്തോട് തുറന്നടിക്കുന്ന ക്രിസോസ്റ്റം തിരുമേനിയുടെ വാക്കുകൾ ശ്രദ്ധേയമാണ്. കഴിഞ്ഞ 63 വർഷത്തെ ജീവിതത്തിലൂടെ സ്നേഹമാണ് ഈശ്വരനെന്ന് ഓരോ വാക്കിലും അമ്മ നമ്മെ നിരന്തരം ഓർമ്മിപ്പിച്ചു. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാനും വ്യത്യസ്തതയോടെ ചിന്തിക്കാനും വേറിട്ടവഴികളിലൂടെ നടക്കാനും അമ്മ മലയാളിയെ പഠിപ്പിച്ചു. 

മാതാ അമൃതാനന്ദമയി മാതാ അമൃതാനന്ദമയി

ആധ്യാത്മികതയുടെ പേരിൽ ലോകത്തിന്റെ കഷ്ടതകളും കണ്ണീരും കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ലെന്ന് അമ്മ പറയാറുണ്ട ്. ആത്മസാക്ഷാത്കാരം എന്നു പറയുന്നത് സകല ചരാചരങ്ങളിലും തന്റെ സ്വത്വം തിരിച്ചറിയാനുള്ള കഴിവാണ്. മറ്റുള്ളവരെ സഹായിക്കാനും സ്നേഹിക്കാനും അവരിൽ നമ്മെ കണ്ടെത്താനും കഴിയണം. പൂർണ്ണമായ സ്നേഹം നമ്മുടെ ഉള്ളിലുണ്ട ്. ജീവിതവും സ്നേഹവും രണ്ടല്ല, മറ്റുള്ളവരിൽ നാം നമ്മെ കാണുമ്പോൾ, അവരും നമ്മളും ഒന്നു തന്നെയാണ്. അമ്മ പറയുന്നു സഹജീവികളിൽ സ്വന്തം അസ്തിത്വം ദർശിക്കുന്ന ആർഷഭാരതത്തിന്റെ, ഋഷിപ്രോക്തമായ ദർശനം തന്നെയാണ്  അമ്മയുടെ ദീപ്തജീവിതത്തിലും വാക്കുകളിലും നിറഞ്ഞു നിൽക്കുന്നത്. 

മാതാ അമൃതാനന്ദമയി മാതാ അമൃതാനന്ദമയി

എന്നും ആർത്തരുടെ കണ്ണീരൊപ്പാൻ അവരുടെ പൊള്ളുന്ന ജീവിതാനുഭവങ്ങൾ നെഞ്ചിലേറ്റുവാനായി ഗാഢാശ്ലേഷത്തിൽ അവരുടെ കണ്ണീരൊപ്പി സഹാനുഭൂതിയോടെ അനുകമ്പയോടെ സ്വസ്ഥജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ ആണ് അമ്മ സ്വന്തം ജീവിതത്തിൽ ഏറെ സമയവും ചെലവിട്ടത്. അന്റാർട്ടിക്ക ഒഴികെ മനുഷ്യവാസമുള്ള ആറ് വൻകരകളിലും  അമ്മയുടെ പാദസ്പർശം എത്തി. അവിടങ്ങളിൽ എല്ലാം അമ്മയുടെ സ്നേഹവായ്പ് നുകരാൻ സാന്ത്വനം തേടി ജനസഹസ്രങ്ങൾ എത്തി. ജാതി, മതം, വർഗം, വർണ്ണം, സ്ത്രീ-പുരുഷ ഭേദം ഒന്നുമില്ലാതെ എല്ലാവരുടെയും പ്രശ്നങ്ങൾ അമ്മ ഏറ്റുവാങ്ങി.പണ്ഡിതനോ പാമരനോ സമ്പന്നനോ ദരിദ്രനോ എന്നു നോക്കാതെ ആർത്തനോ അശരണനോ ഒരു പരിഗണനയും ഇല്ലാതെ അമ്മ എല്ലാവരുടെയും ഉള്ളറിഞ്ഞ് അവരുടെ കണ്ണീരൊപ്പി സ്വന്തം അമ്മയുടെ വികാരവായ്പോടെ അതിലേറെ അനുകമ്പയോടെ ലോകരാജ്യങ്ങളിൽ എല്ലാം അമ്മ സംവദിച്ചത് ഈ വാലറ്റത്തുള്ള കൊച്ചു കേരളത്തിന്റെ അതേ മലയാളത്തിലാണ്. എല്ലാ രാജ്യക്കാരും അവരവരുടെ ഭാഷയിൽ അമ്മയോടു പറയുമ്പോൾ ഒരു വ്യത്യാസവുമില്ലാതെ അവരെ അമ്മ കേൾക്കുന്നു, അറിയുന്നു. അമ്മയ്ക്ക് , മാതൃത്വത്തിന് ഒരു ഭാഷയേ ഉള്ളൂ. ആർദ്രമായ ആ ഭാഷ മാതൃത്വത്തിന്റേതാണ്, കാരുണ്യത്തിന്റേതാണ്. 

അമ്മയുടെ പ്രവർത്തനം ഇന്ന് രാജ്യത്തിനു മാത്രമല്ല, ലോകത്തിനു തന്നെ മാതൃകയാണ് സൃഷ്ടിക്കുന്നത്. 2006 ൽ മഠത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പൊതുസ്ഥലം ശുചീകരിക്കാനുള്ള അമലഭാരതം പദ്ധതി ഇപ്പോൾ സ്വച്ഛഭാരത് എന്ന കേന്ദ്രപദ്ധതിയായി രംഗത്തു വന്നിരിക്കുന്നു. ശബരിമല മുതൽ കേരളത്തിലെ വൻനഗരങ്ങളിൽ വരെ അമലഭാരതം നൂറുകണക്കിന് യുവാക്കളിൽ സേവനത്തിന്റെ ഒരു പുതുധാരയാണ് സൃഷ്ടിച്ചത്. കാലാവസ്ഥാവ്യതിയാനവും പാരിസ്ഥിതികപ്രതിസന്ധിയും ചർച്ചചെയ്യാൻ ലോകരാഷ്ട്രങ്ങൾക്ക് പാരീസ് ഉച്ചകോടി വരെ കാത്തിരിക്കേണ്ടി വന്നു എങ്കിൽ പരിസ്ഥിതിയെ തകർക്കുന്നതു മൂലമുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടാനുള്ള ക്രിയാത്മക പ്രവർത്തനങ്ങൾ പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ അമ്മ തുടങ്ങിവെച്ചിരുന്നു. പരിസ്ഥിതി സംരക്ഷണവും വികസനവും ഒന്നിച്ച് പോകേണ്ടതാണെന്ന അമ്മയുടെ ദർശനം ഐക്യരാഷ്ട്രസഭയ്ക്ക് പോലും വഴികാട്ടുന്നു. ഹരിതവാതകപ്രഭാവത്തിനെതിരെ മരങ്ങൾ നടാൻ ആശ്രമം ആരംഭിച്ച പദ്ധതി ഇന്ന് ഇന്ത്യയിൽ മാത്രമല്ല ആഫ്രിക്കയിലും അമേരിക്കയിലും അടക്കം പല ലോകരാഷ്ട്രങ്ങളിലും ആശ്രമത്തിന്റെ പദ്ധതിക്കുപരിയായി സാധാരണക്കാർ തന്നെ നെഞ്ചിലേറ്റി. 60 ലക്ഷത്തോളം മരങ്ങളാണ് ആശ്രമത്തിന്റെ സന്നദ്ധപ്രവർത്തകർ ലോകമെമ്പാടുമായി നട്ടത്. 

മാതാ അമൃതാനന്ദമയി മാതാ അമൃതാനന്ദമയി

തലചായ്ക്കാനൊരിടം ആകാശത്തിലെ പറവകളുടെ പോലും സ്വപ്നമാണ്.കെട്ടുറപ്പുള്ള ഒരു വീട്  പലരുടെയും ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്. മാതാ അമൃതാനന്ദമയിമഠം 47000 ലേറെ വീടുകളാണ് ഇതുവരെ വിതരണം ചെയ്തത്. ഒരു ലക്ഷം വീടുകൾ പാവപ്പെട്ടവർക്കായി നിർമ്മിച്ചു നൽകാനാണ് മഠം ലക്ഷ്യമിടുന്നത്. സുനാമി ദുരന്തബാധിതർക്കായി കേരളത്തിലും തമിഴ്നാട്ടിലും ശ്രീലങ്കയിലുമായി 6000 ലേറെ വീടുകൾ നിർമ്മിച്ചു നൽകി. ലാത്തൂരിൽ ഭൂകമ്പം തകർത്തെറിഞ്ഞ  സ്ഥലങ്ങളിൽ ഭൂകമ്പത്തെ പ്രതിരോധിക്കുന്ന വീടുകളാണ് മഠം നിർമ്മിച്ചു നൽകിയത്. പ്രളയം തകർത്ത റെയ്ച്ചൂരിലും, ചെന്നൈയിലും, ബീഹറിലും, ബംഗാളിലും ഒക്കെ ഈ തരത്തിൽ വീടുകൾ നിർമ്മിച്ചു നൽകി. മുംബൈയിലും പൂനെയിലും ചേരി നിവാസികൾക്കായി 1600 വീടുകൾ മഠം നിർമ്മിച്ചു നൽകി. മഠം നിർമ്മിച്ചു നൽകുന്ന വീടുകൾ വെറും വീടുകൾ മാത്രമല്ല.    മാതാ അമൃതാനന്ദമയി മഠത്തിന്റെ ഭവനപദ്ധതിയെ കുറിച്ചുള്ള സങ്കൽപം തീർത്തും വ്യത്യസ്തമാണ്.കേവലം പാർപ്പിടം നിർമ്മിച്ചു നൽകുന്നതിനപ്പുറം ആരോഗ്യകരമായ ജീവിതം നയിക്കാൻ ആവശ്യമായതെല്ലാം പാർപ്പിടത്തോടൊപ്പം ഒരുക്കാൻ മഠം ശ്രദ്ധിക്കുന്നു. കുടിവെള്ളം, കിണറുകൾ, റോഡ്, വൈദ്യുതി, അഴുക്കുചാൽ, ടൗൺ ഹാൾ,ജോലി ചെയ്തു ജീവിക്കാനാവശ്യമായ തൊഴിൽ സാമഗ്രികൾ,ജൈവകൃഷി ഇവയൊക്കെ ഉൾക്കൊള്ളുന്നതാണ് ഈ സമഗ്ര പാർപ്പിടസങ്കൽപ്പം.

60 - ാം ജന്മദിനത്തിലാണ് അമ്മ ഗ്രാമവികസനമെന്ന സങ്കൽപ്പത്തിന് പ്രായോഗിക രൂപം എന്ന നിലയിൽ 101 മാതൃകാഗ്രാമവികസനപദ്ധതി പ്രഖ്യാപിച്ചത്.   ഭാരതപര്യടനത്തിനിടയിൽ നമ്മുടെ ഗ്രാമങ്ങളുടെ ദൈന്യത നേരിട്ടറിയാൻ സാധിച്ചിട്ടുണ്ട ്. ഗ്രാമവികസനം പ്രധാന അജണ്ട യായി ഏറ്റെടുക്കണമെന്ന് അമ്മ നിർദ്ദേശിച്ചതനുസരിച്ചാണ് അമൃത സെർവ് അമൃത സ്വാശ്രയ ഗ്രാമങ്ങൾ എന്നിവയുടെ പിറവി.ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് പറഞ്ഞ ഗാന്ധിജിയുടെ സ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു അമ്മ. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന ഗ്രാമങ്ങളിൽ വിദ്യാഭ്യാസം ആരോഗ്യം തൊഴിലവസരങ്ങൾ പാർപ്പിടം, ഭക്ഷണം തുടങ്ങി അടിസ്ഥാനാവശ്യങ്ങൾ ഒരുക്കുന്ന പദ്ധതി 22 സംസ്ഥാനങ്ങളിലായി മുന്നേറുകയാണ്. 

ഇന്ത്യയിലെ മലയോരപ്രദേശങ്ങളിൽ വിദ്യാഭ്യാസമായി പിന്നോക്കം നിൽക്കുന്നവരെ പ്രബുദ്ധരാക്കാൻ ടാബ്ലെറ്റ് ഉപയോഗിച്ചുള്ള വിദ്യാഭ്യാസരീതി അമൃത സർവകലാശാല നടപ്പാക്കുന്നു. അമൃത സർവകലാശാലയിലെ അമൃത ക്രിയേറ്റ് ഡിജിറ്റൽ സാങ്കേതികവിദ്യ വഴി രാജ്യത്തെ എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും ചെലവുകുറഞ്ഞ വിദ്യാഭ്യാസം പ്രദാനം ചെയ്വാൻ ശ്രമം തുടരുകയാണ്. ഇന്ത്യയിലെ ഗ്രാമങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ് ഗ്രാമീണരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ സാധിക്കുന്നതരത്തിലാകണം ഗവേഷണങ്ങളും കണ്ട ുപിടുത്തങ്ങളും എന്ന് അമ്മ നിർദ്ദേശിച്ചിരുന്നു. ഗവേഷണഫലങ്ങൾ ഗ്രാമീണരിൽ എത്തണമെന്ന് അമ്മ നിഷ്കർഷിച്ചു. ഇതിനായി അമൃത സർവകലാശാലയിലെ അധ്യാപകരും ഗവേഷകരും ഇന്ത്യയിലെ ദത്തെടുത്ത വിദൂര ഗ്രാമങ്ങളിൽ സന്നദ്ധസേവനം നടത്തുകയാണ്.നേരിട്ടറിഞ്ഞ  അവരുടെ പ്രശ്നങ്ങൾക്ക് ഉള്ള പരിഹാരങ്ങളാണ് പിന്നീട് അമൃതയുടെ പരീക്ഷണശാലകളിൽ ഉരുത്തിരിയുന്നത്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസം രാഷ്ട്രത്തിന് സമർപ്പിച്ച ഓഷ്യൻ നെറ്റ്. ചുരുക്കത്തിൽ ലോകം നേരിടുന്ന വിവിധ സാങ്കേതിക വെല്ലുവിളികൾ നേരിടാനുള്ള ഒരുക്കങ്ങളാണ് അമൃത സർവകലാശാലയിലെ ഗവേഷണശാലകളിൽ നടക്കുന്നത്. 

മാതാ അമൃതാനന്ദമയി മാതാ അമൃതാനന്ദമയി

ആതുര സേവന രംഗത്ത് സാധാരണക്കാർക്കു കൂടി ഉപകാരപ്പെടുന്ന തരത്തിൽ ചികിത്സാചെലവുകൾ കുറച്ചു കൊണ്ടുവരാൻ അമൃതയിൽ നടക്കുന്ന ഗവേഷണങ്ങൾ സഹായിക്കുന്നു. 1998 മുതൽ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ച അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഇതുവരെ 550 കോടി രൂപയുടെ ചികിത്സാസഹായം പാവപ്പെട്ടവർക്കായി നൽകി കഴിഞ്ഞു. ഹൃദയശസ്ത്രക്രിയ അടക്കമുള്ള ചിലവേറിയ ചികിത്സകൾ സാധാരണക്കാർക്കും ഇടത്തരം വരുമാനക്കാർക്കും പ്രാപ്യമായ നിരക്കിലേക്ക് താഴ്ത്തിക്കൊണ്ടുവരണമെന്നതും അമ്മയുടെ നിർദ്ദേശമായിരുന്നു.

അന്താരാഷ്ട്രമാർക്കറ്റിൽ ലക്ഷങ്ങൾ ചെലവുവരുന്ന ഇൻസുലിൻ പമ്പ് വെറും 10000 രൂപയ്ക്കാണ് അമൃത വികസിപ്പിച്ചത്. ഹൃദയസ്പന്ദനം കൃത്യമായി അളക്കാനുള്ള ചെലവുകുറഞ്ഞ അമൃതസ്പന്ദനം അമൃതയുടെ മറ്റൊരു സംഭാവനയാണ്. 

അമൃത നാനോ സെന്ററിൽ ക്യാൻസറിന്റെ മുൻകൂട്ടിയുള്ള രോഗനിർണ്ണയവും പ്രതിരോധവും സാധ്യമാക്കുന്നതിനുള്ള പരീക്ഷണങ്ങൾ വിജയം വരിച്ചു കഴിഞ്ഞു. രക്താർബുദത്തെ വിജയകരമായി പ്രതിരോധിക്കാൻ കഴിയുന്ന നാനോ മെഡിസിൻ അമൃത നാനോ മെഡിസിൻ സെന്റർ വഴി ഇന്നു ലോകത്തിനു സ്വന്തമായിക്കഴിഞ്ഞു. ഭൂചലന സാധ്യത മുൻകൂട്ടി കണ്ട ് പ്രതിരോധിക്കാൻ സഹായിക്കുന്ന സെൻസറുകൾ  മൂന്നാറിലേയും ഹിമാലയത്തിലേയും ജനങ്ങൾക്ക് വലിയ ആശ്വാസമാണ് പ്രദാനം ചെയ്വുന്നത്.  

അമൃതയിൽ വികസിപ്പിച്ച ഇ-ലേണിംഗ് സോഫ്റ്റ് വെയർ 10000 ൽ അധികം കോളേജുകൾ സൗജന്യമായാണ് ഉപയോഗിക്കുന്നത്. ഒരു അധ്യാപകന് തന്നെ രാജ്യത്തെവിടെയുമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളെ ഒരേ സമയം സൂക്ഷ്മമായി നിരീക്ഷിക്കാൻ ഈ സംവിധാനം വഴി സാധിക്കും.  ഐ ഐ ടി കളടക്കം ഉപയോഗിക്കുന്ന ഈ സാങ്കേതികവിദ്യയെ ലോകത്തെ ഏറ്റവും മികച്ച കണ്ടു പിടുത്തങ്ങളിൽ ഒന്നായി സിസ്കോ വിലയിരുത്തി.

‘‘നൽകുക നൽകിക്കൊണ്ടിരിക്കുക അതാണ് അമ്മയിൽ നിന്ന് ഞാൻ പഠിച്ചത്’’ ഡോ. എ പി ജെ അബ്ദുൾകലാം അമ്മയുമായുള്ള ബന്ധത്തെക്കുറിച്ച് ഒരിക്കൽ പറഞ്ഞതാണിത്. കലാമിന്റെ പ്രസിദ്ധമായ ‘പുര’ (പ്രൊവൈഡിംഗ് അർബൻ അമെനിറ്റീസ് ഫോർ റൂറൽ ഏരിയാസ്)അമ്മയ്ക്കു വിശദീകരിച്ചു കൊടുത്തപ്പോൾ അമ്മ തിരിച്ചു ചോദിച്ചു. ഇതിൽ എവിടെയാണ് മോനെ ആധ്യാത്മികത. അമ്മയുടെ ചോദ്യം തന്നിൽ ഉണർത്തിയത് സ്വാമി വിവേകാനന്ദന്റെ സ്മരണകളാണെന്ന് ഡോ. കലാം പിന്നീട് പറഞ്ഞു. സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട ്. ഇന്ത്യയിൽ ഒരു ചായക്കട തുടങ്ങണമെങ്കിലും അത് ആധ്യാത്മികതയുടെ പേരിൽ ആകണമെന്ന്.

ഇങ്ങനെ തന്റെ ഓരോ ചലനവും സമൂഹത്തിനായി, ലോകഹിതത്തിനായി മാറ്റിവെയ്ക്കുന്ന അമ്മ ഈ ഭൂമിയുടെ വരദാനമാണ്. ഭൂഖണ്ഡങ്ങൾക്ക് അതീതമായി സ്നേഹത്തണലായി, ആശ്രയമായി  അമ്മ നമുക്ക് മുന്നിൽ നമ്മോടൊപ്പം നിറഞ്ഞുനിൽക്കുന്നു.ഒരിക്കലും മായാത്ത വസന്തം പോലെ.

Your Rating: