Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാരുണ്യനിധിയായ അമ്മ, ആ അനുഭവം മറക്കാനാവില്ല

amritanandamayi-im മാതാ അമൃതാനന്ദമയി

കഴിഞ്ഞ ജനുവരിമാസത്തിലാണ് അമ്മയെ   കാണാനും വന്ദിക്കാനും എനിക്ക് അവസരം ഉണ്ടായത്. ഒരുമണിക്കൂറിലേറെ അമ്മയുടെ സംഭാഷണം കേള്‍ക്കാനുള്ള ഭാഗ്യവും സിദ്ധിച്ചു. എന്‍റ ആരാധ്യനായ സുഹൃത്ത്  ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ ഒരു അഭിലാഷം അമ്മയുടെ മുന്നില്‍ സമര്‍പ്പിയ്കാനാണ് ഞാന്‍ പോയത്. അദ്ദേഹം മകളേപ്പോലെ സ്നേഹവാത്സല്യങ്ങളോടെ കണ്ടിരുന്ന കുട്ടിയെ എന്നെ ഏല്‍പ്പിച്ചിരുന്നു. എന്നെ മാത്രമല്ല, അമ്മയുടെ മക്കളിലൊരുവനായ ബ്രഹ്മചാരി ഡോ.ജഗുസ്വാമിയേയും  ഏല്‍പ്പിച്ചിരുന്നു. എനിക്ക് പ്രായാധിക്യമായതിനാല്‍ ഇനി ആ കുട്ടിയെ നോക്കേണ്ടചുമതല ആ ബ്രഹ്മചാരിയെ ഏല്‍പ്പിയ്കാന്‍ അമ്മയുടെ സന്മനസ്സ് ഉണ്ടാവണമെന്നതാണ് ഞാന്‍ അമ്മയ്കുമുന്നില്‍ സമര്‍പ്പിച്ച അപേക്ഷ. അപ്പോള്‍ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുമായുള്ള ബന്ധത്തേക്കുറിച്ചും, അദ്ദേഹം ഒടുവില്‍ അനുഭവിച്ച ഏകാന്തതയേക്കുറിച്ചും വളരെ കാരുണ്യത്തോടുകൂടി വിവരിച്ചു കേട്ടു. അദ്ദേഹത്തിന്‍റ അഭിലാഷങ്ങളിലൊന്നായ ഈ കാര്യം ഔദാര്യപൂര്‍വ്വം നിര്‍വ്വഹിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്നും അമ്മ പറഞ്ഞു. 

കാരുണ്യമാണ് ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നതെന്നും,അതുകൊണ്ട് ദുഃഖമനുഭവിക്കുന്നവര്‍ക്കുവേണ്ടി കാരുണ്യം കാട്ടാന്‍ കിട്ടുന്ന ഏത് സന്ദര്‍ഭവും പ്രയോജനപ്പെടുത്തുന്നത് ഈശ്വരപൂജയാണെന്നും ഒരു സാമാന്യതത്ത്വം  അമ്മ പറയുകയും ചെയ്തു. അത് ഉള്‍ക്കൊണ്ടുകൊണ്ടാണ് അഭ്യര്‍ത്ഥനസ്വീകരിച്ചതിലുള്ള ചാരിതാര്‍ത്ഥ്യത്തോടുകൂടി ഞാന്‍ മടങ്ങിപോന്നത്.

Prof. MK Sanu പ്രൊഫ. എം.കെ.സാനു

ഈ കാര്യം പിന്നീട്  ഞാന്‍ എന്‍േറയും ,ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടേയും സുഹൃത്തുക്കളോട് പറയുകയുണ്ടായി. അമ്മയില്‍ നിന്നും ആ കാരുണ്യമാണ് അവരും പ്രതീക്ഷിച്ചതെന്ന്  എല്ലാവരും അഭിപ്രായപ്പെടുകയും ചെയ്തു. ആ സന്ദര്‍ശനവും അതില്‍നിന്നുളവായ സ്നേഹവിശുദ്ധിയും കാരുണ്യവാക്കുകളും ഇപ്പോഴും എന്നില്‍ നിലനിൽക്കുന്നു. 

Your Rating: