Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്രാടം നാളിന്റെ പെരുമയുമായി നീരേറ്റുപുറം ജലമേള

Neerettupuram Jalamela

അമ്പത്തൊൻപതാമത് ഉത്രാടം തിരുനാൾ പമ്പാ ജലോൽസവം ഓഗസ്റ്റ് 27 നു നടക്കും. ഉത്രാടം നാളിൽ നടക്കുന്ന നടക്കുന്ന ഏക വള്ളംകളിയെന്ന പെരുമയാണ് കെ.സി. മാമ്മൻ മാപ്പിള ട്രോഫിക്കായി നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കുന്ന ജലമേളയ്ക്കുള്ളത്. ചുണ്ടൻ, വെപ്പ്, ഓടി, ചുരുളൻ വിഭാഗത്തിൽപെട്ട വള്ളങ്ങൾ മൽസരത്തിൽ പങ്കെടുക്കും.

ചരിത്ര പശ്ചാത്തലമോ മതപരമായ കാരണങ്ങളോ ഇല്ലാതെ കുട്ടനാട്ടിലെ ജനങ്ങൾക്കു വള്ളംകളിയോടുള്ള അമിതാവേശമാണ് നീരേറ്റുപുറം ജലമേളയുടെ അടിസ്ഥാനം. പുളിക്കീഴ്, മുട്ടാർ, കൂരച്ചാൽ തുടങ്ങിയ സ്ഥലങ്ങളിൽ ഓണസമയത്ത് നടത്തിയിരുന്ന ചെറുവള്ളംകളികൾ ഏകോപിപ്പിച്ചാണ് 1957ൽ നീരേറ്റുപുറം ജലമേളയ്ക്കു തുടക്കമായത്.

വള്ളംകളിയുടെ തുടക്കം (സ്റ്റാർട്ടിങ് പോയിന്റ്) മുതൽ അവസാനം വരെ ഒരു സ്ഥലത്ത് നിന്നു കാണാം എന്നുള്ളതാണ് നീരേറ്റുപുറം മുതൽ കിഴക്കോട്ട് വരമ്പിനകം വരെയുള്ള 900 മീറ്റർ നെട്ടായത്തിന്റെ പ്രത്യേകത. ആരംഭസമയങ്ങളിൽ തലവടി, നെടുമ്പ്രം, എടത്വ, മുട്ടാർ, ചാത്തങ്കരി, പെരിങ്ങര, മേപ്രാൽ തുടങ്ങിയ സ്ഥലങ്ങളിലെ നിവാസികൾ ഒത്തു ചേർന്നാണു വള്ളംകളി നടത്തിയിരുന്നത്. ഗ്രാമീണ വായന ശാലകൾക്കും സജീവ പങ്കാളിത്തമുണ്ടായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.