Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രം

Omallur-Temple File Photo

പടിഞ്ഞാറോട്ടു ദർശനമുളള അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നാ ണ് ചിരപുരാതനമായ ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രം. മേടമാസത്തിലെ ഉത്രം നാളിലാണ് ഇവിടുത്തെ ഉത്സവം കൊടിയേറുന്നത്. ഓരോ ദിവസത്തെയും ഉത്സവം ഓരോ കരക്കാരുടേയും കുടുംബക്കാരുടേയും വകയാണ്. ഉത്സവ ദിനങ്ങളിൽ നിത്യവും പുഴയിൽ പോയി ആറാട്ടു നടത്തുന്ന കേരളത്തിലെ ഏക ശാസ്താ ക്ഷേത്രമാണിത്.

ചതുരാകൃതിയിലുളള ശ്രീകോവിലിനുളളില് ശൈവ–വൈഷ്ണവ ശക്തിയാണ് കുടികൊളളുന്നത്. ശ്രീധർമ്മശാ സ്താവിനുളള പൂജകളാണ് ഇവിടെ നടക്കുന്നത്. വൃശ്ചിക മാസത്തിലെ ഉത്രം നാളാണ് ഭഗവാന്റെ പിറന്നാളായി ആഘോ ഷിക്കുന്നത്. അന്നു അമ്പതോളം പറ അരിയുടെ സമൂഹസദ്യ യും നടക്കുന്നു. അറുത്ത കണ്ഠന് എന്ന പേരിൽ അറിയപ്പെ ട്ടിരുന്ന ക്ഷേത്രം പിന്നീട് രക്തകണ്ഠൻ എന്ന പേരിലറിയ പ്പെടാൻ തുടങ്ങി. ദുഷ്ടന്മാരെ നിഗ്രഹിക്കുമ്പോൾ കഴുത്തിൽ രക്തം പറ്റുക വഴി ശാസ്താവ് രക്തകണ്ഠനായി പുനരവ താരം ചെയ്തതായി ഐതീഹ്യം പറയുന്നുണ്ടെങ്കിലും പ്രസിദ്ധിയാർജിച്ച ഐതീഹ്യം മറ്റൊന്നാണ്.

ഐതീഹ്യം

ഒരിക്കൽ ബ്രഹ്മാവും വിഷ്ണുവും തമ്മിൽ തർക്കമുണ്ടായി. ആരാണ് മുഖ്യൻ എന്ന്. തർക്കം നടക്കുന്നതിനിടയ്ക്കു മഹാ ദേവൻ പ്രത്യക്ഷപ്പെടുകയും ശിവലിംഗത്തിന്റെ അഗ്രം കണ്ടു പിടിക്കുന്ന ആളായിരിക്കും മുഖ്യൻ എന്നു പറയുകയും ചെയ്തു. അങ്ങനെ ബ്രഹ്മാവ് മുകളിലേക്കും മഹാവിഷ്ണു താഴേക്കും യാത്രയായി. മുകളിലോട്ടു പോയ ബ്രഹ്മാവ് ശിവലിംഗത്തിന്റെ നെറുകയിൽ നിന്നു താഴെ വീഴുന്ന കൈതപ്പൂവിനെ കണ്ടു. കൈതപ്പൂവിനെക്കൊണ്ട് കളള സാക്ഷി പറയിപ്പിച്ച് ബ്രഹ്മാവ് ശിവലിംഗത്തിന്റെ അഗ്രം കണ്ടതായി ശിവനോട് കളളം പറഞ്ഞു. ഇരുവരുടേയും കളളത്തരം മനസ്സിലാക്കിയ മഹാദേവൻ കൈതപ്പൂവിനെ ശപിക്കുകയും ബ്രഹ്മാവിന്റെ അഞ്ചാമത്തെ തല നുളളിയെടുക്കുകയും ചെയ്തു. ശിവൻ നുളളിയെടുത്ത തല മഹാവിഷ്ണു കൈയ്യിൽ വാങ്ങി ഇന്നു ക്ഷേത്രം സ്ഥിതിചെയ്യുന്ന കിഴക്കു ഭാഗത്തുളള കല്ലേലില് ദേശത്ത് പ്രതിഷ്ഠിച്ചു. അറുത്ത കണ്ഠനാണ് കാലാന്തരത്തിൽ രക്തകണ്ഠനായത് എന്നു പറയപ്പെടുന്നു.

ഒരിക്കൽ ഗ്രാമവാസികൾ തമ്മിൽ ഏതോ ഒരു മത്സരത്തിൽ നടക്കുകയും അതിൽ തോറ്റവർ വിഗ്രഹം എടുത്ത് അടുത്തു ളള അച്ചൻകോവിലാറിൽ എറിയുകയും ചെയ്തു. ആറ്റിൽ വീണ വിഗ്രഹം ഒരു താമരപ്പൂവായി ഒഴുകി ഇപ്പോഴത്തെ ആറാട്ടുകടവിൽ എത്തി. ഈ സമയം അവിടെ കുളിച്ചു കൊണ്ടിരുന്ന അമ്മയും കുഞ്ഞും അതെടുക്കുകയും ചെയ്തു. എന്നാൽ പെട്ടെന്ന് ആ പുഷ്പം വിശ്വരൂപം കാണിക്കുകും താൻ അയയ്ക്കുന്ന അസ്ത്രം പതിക്കുന്ന സ്ഥലത്ത് തന്നെ പ്രതിഷ്ഠിക്കണമെന്ന് അശരീരിയിലൂടെ അറിയിച്ച് അപ്രത്യ ക്ഷമാവുകയും ചെയ്തു. ഇങ്ങനെയാണ് ഇവിടെ ക്ഷേത്രം ഉണ്ടായത്.

ക്ഷേത്രത്തിലെ ആദ്യ പ്രതിഷ്ഠ കിഴക്കോട്ടു ദര്‍ശനമായി ട്ടായിരുന്നു. എന്നാൽ തന്നെ പുഴയിലെറിഞ്ഞ കിഴക്കുളള കല്ലേലി ദേശക്കാരെ ഇനി ഒരിക്കലും കാണേണ്ടയെന്നു ദേവൻ തീരുമാനിച്ചു. തുടർന്നു പ്രതിഷ്ഠ നടത്തിയ അടുത്ത ദിവസം തന്നെ ദേവൻ സ്വയം പടിഞ്ഞാറ് തിരിഞ്ഞിരുന്നതായി പറയപ്പെടുന്നു.

ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ് കല്നാദസ്വരവും കല്മണിയും, കല്ചങ്ങലയും. താഴേതില് കുടുംബക്കാരാണ് ഇത് പണിത് നടയ്ക്കു വച്ചിട്ടുളളത്. ആറാട്ടിനു അകമ്പടി സേവിക്കുന്നതിനുളള അവകാശം താഴേതില് കുടുംബക്കാരു ടേതാണ്. പൂജാപാത്രങ്ങൾ എടുക്കുന്നതിനുളള അവകാശം കറ്റനാട് കുടുംബക്കാരുടെ വകയാണ്. ഏഴാം ഉത്സവത്തിന്റെ അന്നുളള ഉത്സവബലി തടിയില് കുടുംബക്കാരുടെ വകയാണ്. ഒരു സാമൂഹ്യ കൂട്ടായ്മയാണ് ഇതിലൂടെ ദർശിക്കാൻ കഴിയു ന്നത്. ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണെങ്കിലും ഒരു നാടിന്റെ മുഴുവൻ ജനങ്ങളുടെയും പങ്കാളിത്തവും ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിൽ കാണാൻ കഴിയും.

ഓമല്ലൂർ ക്ഷേത്രത്തിന്റെ സമീപത്തുളള ചക്കുളത്തു കാവ് ദേവീക്ഷേത്രവും ഉഴുവത്ത് ദേവീക്ഷേത്രവും ഈ ദേവസ്വ ത്തിന്റെ കീഴൂട്ടുകളാണ്. ഇവിടെ ഒമ്പതാം ദിവസം ദേവീമാരോ ടൊപ്പമാണ് ഭഗവാൻ ആറാട്ടിനെഴുന്നളളുന്നത്. പളളിവേട്ട ദിവസത്തെ ആറാട്ടു കഴിഞ്ഞു വരുന്ന ദേവനും ഉഴുവത്തു ദേവീ സന്നിധിയിൽ കയറിയിട്ട് വരുന്നതിനാൽ അന്നേ ദിവസം ശ്രീകോവിലിനുളളിലേക്ക് എഴുന്നെളളിക്കാറില്ല. പിറ്റേന്നു തന്ത്രി കലശം നടത്തിയതിനു ശേഷമേ ശ്രീകോവിലിനുളളി ലേക്ക് എഴുന്നളളിച്ച് പൂജ നടത്താറുളളൂ.

ഇത്തവണത്തെ ഉത്സവത്തിനു ചുറ്റുവിളക്ക് സ്ഥാപിക്കുകയും. ബലിക്കല്ല്, ബലിക്കല്പ്പുര, മുഖപ്പ്, തൂവാനം, ഗോപുരമുഖം, താഴികക്കുടങ്ങൾ, ശിവന്റെ നട, ദേവീ നട, ഗണപതി ക്ഷേത്രം എന്നിവയും പിത്തള പൊതിഞ്ഞു ഭഗവാനു സമർപ്പിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഉത്സവ കൊടിയേറ്റത്തിന്റെ അന്നാ ണ് ക്ഷേത്രം തന്ത്രി പറവൂരില്ലത്ത് നാരായണൻ പത്മനാഭൻ ഭട്ടതിരിപ്പാട് ഭദ്രദീപം കൊളുത്തി ചുറ്റുവിളക്ക് നിർമ്മിക്കാ നുളള തുടക്കം കുറിച്ചത്. കൃത്യം ഒരു വർഷം കൊണ്ടു തന്നെ ചുറ്റു വിളക്ക് സ്ഥാപിക്കുന്നതിനുളള ശ്രമം പൂർത്തിയാവു കയും ചെയ്തു. ഈ വർഷത്തെ ഉത്സവത്തിന്റെ കൊടിയേ റ്റിന്റെ അന്നു തന്നെയാണ് ചുറ്റുവിളക്ക് ഭഗവാനും സമര്‍പ്പി ച്ചത്. ഭക്തിയുടെ പത്ത് ദിനങ്ങളാണ് ഓമല്ലൂരിൽ കണ്ടു കൊണ്ടിരിക്കുന്നത്. ബ്രഹ്മവിഷ്ണുമഹേശ്വര ചൈതന്യം കുടികൊളളുന്ന അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നാണ് ഓമല്ലൂർ രക്തകണ്ഠ സ്വാമിക്ഷേത്രം.

Your Rating: