Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോളി, ദീപാവലി, ഈസ്റ്റർ ദിനങ്ങളിൽ അവധിയുമായി പാക്കിസ്ഥാൻ !

 Holi Representative Image

ഇന്ത്യ-പാക്കിസ്ഥാൻ, പെട്ടെന്നു കേൾക്കുമ്പോൾ പരസ്പരം ശത്രുതയിൽ കഴിയുന്ന രണ്ടു രാജ്യങ്ങൾ എന്നു തോന്നാം. എന്നാൽ ഒന്നായി നിന്നതിനാലും പിന്നീട് അതിരുകൾ നിശ്ചയിച്ച് വേർപെട്ടതിനാലും ചില സംസ്കാരങ്ങൾ അത് എപ്പോഴും ഒരുപോലെ തന്നെയായിരിക്കും. ഇപ്പോഴിതാ ഇന്ത്യക്കാരെക്കൂടി സന്തോഷിപ്പിക്കുന്ന ഒരു വാർത്തയാണ് പാക്കിസ്ഥാനിൽ നിന്നു വരുന്നത്. മറ്റൊന്നുമല്ല ഇന്ത്യക്കാർ കാത്തുകാത്തിരിക്കുന്ന ആഘോഷങ്ങളായ ദീപാവലിയ്ക്കും ഹോളിയ്ക്കും ഈസ്റ്ററിനും പാക്കിസ്ഥാൻ ഔദ്യോഗികമായി അവധി പ്രഖ്യാപിക്കാനുള്ള പ്രമേയം പാസാക്കിയിരിക്കുകയാണ്. നിയമജ്ഞനും പാകിസ്ഥാൻ മുസ്ലിം ലീഗ് നവാസ് നേതാവുമായ ഡോ രമേഷ് കുമാർ വാങ്ക്‌വാനിയാണ് പുതിയ തീരുമാനം പാക്കിസ്ഥാൻ നാഷണൽ അസംബ്ലിയിൽ അവതരിപ്പിച്ചത്.

ന്യൂനപക്ഷങ്ങൾക്കിടയിലും രാജ്യത്തിനു പുറത്തുമെല്ലാം പാകിസ്ഥാൻ എന്ന രാജ്യത്തിന്റെ പ്രതി‍ച്ഛായ മെച്ചപ്പെടുത്തുക കൂടിയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. അമേരിക്ക, ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് ഈദിനും മുഹറത്തിനും അവധി കൊടുക്കാമെങ്കിൽ പാക്കിസ്ഥാനും സമാനമായി പെരുമാറണമെന്ന ചിന്തയാണ് ഇതിലേക്ക് എത്തിച്ചതെന്ന് രമേഷ് കുമാർ പറഞ്ഞു. പത്തുലക്ഷത്തോളം ഹിന്ദുക്കളും 2.5 ലക്ഷത്തോളം ക്രിസ്തുമത വിശ്വാസികളുമാണ് പാക്കിസ്ഥാനിലുള്ളത്.

Your Rating: