Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പനച്ചിക്കാട് ക്ഷേത്രത്തിലെ സരസ്വതീ മണ്ഡപം സജീവമായി

Panachikkad

പനച്ചിക്കാട് ∙ ദക്ഷിണമൂകാംബികാക്ഷേത്രത്തിലെ സരസ്വതീമണ്ഡപത്തിൽ സംഗീത – നൃത്ത അർച്ചനയുമായി കലാകാരന്മാർ സജീവമായി. ദിവസവും നൂറിലേറെ കലാകാരന്മാരാണ് ക്ഷേത്രകലാമണ്ഡപത്തിൽ നൃത്ത – സംഗീത വിരുന്നുമായി വിദ്യാദേവതയായ സരസ്വതീദേവിക്കു മുന്നിൽ എത്തുന്നത്. പുലർച്ചെ നാലുമുതൽ അർധരാത്രിവരെ കലാമണ്ഡപം വാദ്യഘോഷ മേളത്തിലാകും. ഇന്ന് ഏഴിനു ദേശീയ സംഗീത നൃത്തോൽസവത്തിന്റെ ഭാഗമായി വൈക്കം ടി. വി. ജയചന്ദ്രന്റെ സംഗീതസദസ്സ് ഉണ്ടായിരിക്കും. കെഎസ്‌ആർടിസി സർവീസ് ആരംഭിക്കും നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനു പനച്ചിക്കാട് ക്ഷേത്രത്തിലേക്കു പോകുന്ന ഭക്‌തരുടെ സൗകര്യാർഥം കെഎസ്‌ആർടിസി ഷട്ടിൽ സർവീസ് ആരംഭിക്കും. ദിവസവും പുലർച്ചെ 5.50 മുതൽ കോട്ടയം ബസ് സ്‌റ്റാൻഡിൽനിന്നു ബസ് സർവീസ് ആരംഭിക്കാനാണു തീരുമാനം. യാത്രക്കാരുടെ തിരക്കനുസരിച്ച് അരമണിക്കൂർ ഇടവിട്ടു ബസുകൾ സ്‌റ്റാൻഡിൽനിന്നു പുറപ്പെടും. മൂന്നു ബസുകളാണു പനച്ചിക്കാട് ക്ഷേത്രം ഷട്ടിൽ സർവീസിനായി കെഎസ്‌ആർടിസി മാറ്റിയിരിക്കുന്നത്. ഞായറാഴ്‌ചയും തിരക്കുള്ള മറ്റു ദിവസങ്ങളിലും കൂടുതൽ ബസ് സർവീസുകൾ നടത്തുന്നതിനും നീക്കമുണ്ട്. നാളെ സർവീസ് തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

എസ്എംഎസ് മുഖേന പ്രത്യേക ക്യൂ പനച്ചിക്കാട് ദക്ഷിണമൂകാംബികാക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തോടനുബന്ധിച്ചു മഹാനവമിക്കും വിജയദശമിക്കും ഉണ്ടാകാവുന്ന തിരക്കു കണക്കിലെടുത്ത് ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നവർക്കായി മാത്രം എസ്എംഎസ് മുഖേന പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തും. എന്നാൽ, ഈ എസ്എംഎസ് സൗകര്യം വിദ്യാരംഭത്തിനു കുട്ടികളെ എഴുത്തിനിരുത്തുന്നവർക്ക് ഉപയോഗിക്കാൻ കഴിയില്ല. 22നാണ് മഹാനവമി; 23നു വിജയദശമിയും. എസ്എംഎസ് അയയ്ക്കുന്നവർക്കു ക്ഷേത്രത്തിൽ തൊഴാൻ എത്തേണ്ടുന്ന സമയം മറുപടിയായി ലഭിക്കും. അതനുസരിച്ചു ഭക്തജനങ്ങൾക്ക് എത്താമെന്നുള്ളതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകതയെന്ന് ദേവസ്വം അസി. മാനേജർ കെ. വി. ശ്രീകുമാർ അറിയിച്ചു. ഇന്നുമുതൽ എസ്എംഎസ് സൗകര്യം ലഭ്യമാണ്. csr space navami, csr space dasami. ഈവിധമാണ് എസ്എംഎസ് അയയ്ക്കേണ്ടത്. എസ്എംഎസ് അയയ്ക്കേണ്ട നമ്പർ: 56677.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.