Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരുവനത്തെ ഇരട്ടയപ്പൻ

peruvanam-village

വാദ്യകലാഗ്രാമമെന്ന നിലയിൽ പ്രശസ്തമാണു പെരുവനം ഗ്രാമം. തൃശൂർ ജില്ലയിൽ നിന്നു 12 കിലോമീറ്റർ അകലെ ചേർപ്പിനു സമീപമുള്ള ഈ ഗ്രാമം. പരശുരാമൻ കേരളത്തിൽ സ്ഥാപിച്ച 32 നമ്പൂതിരി ഗ്രാമങ്ങളിൽ പ്രധാനമാണ്. ഇപ്പോഴും ധാരാളം ഇല്ലങ്ങൾ സ്ഥിതിചെയ്യുന്ന ഗ്രാമം. ഇന്നും നമ്പൂതിരി ഗ്രാമം തന്നെ.

പരശുരാമൻ നിർമിച്ച 108 ശൈവക്ഷേത്രങ്ങളിലൊന്നാണു പെരുവനത്തേത്. പൂരു മഹർഷിയാണു പ്രതിഷ്ഠ നടത്തിയതെന്നാണ് ഐതിഹ്യം. പെരുവനത്തിൽ തപസുചെയ്ത പൂരു മഹർഷിക്കു മുന്നിൽ ശിവൻ പ്രത്യക്ഷപ്പെട്ടെന്നാണു വിശ്വാസം. പൂരു മഹർഷിയാണു പെരുവനം സൃഷ്ടിച്ചതെന്നും ഐതിഹ്യമുണ്ട്. പൂരു മഹർഷി തപസ് ചെയ്തിരുന്ന വനമാണു പെരുവനമായി അറിയപ്പെടുന്നതെന്നാണു മറ്റൊരു കഥ

മൂവായിരം വർഷത്തോളം പഴക്കമുള്ള ക്ഷേത്രത്തിൽ പ്രധാനമായും മൂന്നു പ്രതിഷ്ഠയാണുള്ളത്. പ്രധാന ശ്രീകോവിലിൽ അടുത്തടുത്തായി രണ്ടു ശിവലിംഗങ്ങളാണുള്ളത്. അതിനാൽ ദേവൻ ഇരട്ടയപ്പനെന്നും അറിയപ്പെടുന്നു. മാടത്തിലപ്പനും പാർവതിയുമാണു മറ്റു പ്രതിഷ്ഠകൾ. സാമൂതിരിയാണു ക്ഷേത്രം നിർമ്മിച്ചത്. ബദരീനാഥിൽ നിന്നു ശിവലിംഗവുമായുള്ള യാത്രയ്ക്കിടെ മൂത്രശങ്ക തോന്നിയ പൂരു മഹർഷി വിഗ്രഹം താഴെ വയ്ക്കാൻ കഴിയാത്തതിനാൽ മരത്തിൽ കെട്ടിത്തൂക്കി. വെള്ളത്തിനായി മഹർഷി തോണ്ടിയ കുളമാണു പിന്നീടു തൊടുകളുമായി അറിയപ്പെട്ടതെന്നും ഐതിഹ്യമുണ്ട്. തൊടുകുളത്തിലെ ജലം പുണ്യതീർഥമായാണ് അറിയപ്പെടുന്നത്.

തിരിച്ചുവന്നു മരത്തിൽ കെട്ടിയ വിഗ്രഹം എടുക്കാൻ ശ്രമിച്ചപ്പോൾ അതു മരത്തിൽ ഉറച്ചിരിക്കുന്നു. അവിടെ പിന്നീടു മാടം കെട്ടി ആരാധന തുടങ്ങിയെന്നും അങ്ങനെയാണു മാടത്തിലപ്പനായതെന്നും വിശ്വാസമുണ്ട്. 26 പടികൾ കയറിവേണം മാടത്തിലപ്പനെ ദർശിക്കാൻ. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ശിവലംഗങ്ങളിൽ ഒന്നാണ് ഇവിടത്തേത്. മൂന്നാൾ വട്ടം വരുന്ന ശിവലിംഗത്തിന് ആറടിയോളം പൊക്കമുണ്ട്. മീന മാസത്തിലെ പൂരം നാളിൽ നടക്കുന്ന പെരുവനം പൂരം വലിയവിളക്കു ദിവസമാണ് ആഘോഷിക്കുക. പെരുവനം പൂരത്തിന്റെ ആറാട്ടാണ് ആറാട്ടുപുഴ പൂരം. ശിവരാത്രിയും ഇവിടെ പ്രധാനമാണ്.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer