Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴിമതിക്കാരായ ഭരണാധികാരികൾക്കും കുറ്റവാളികൾക്കും എതിരെ മാർപാപ്പ

pope

പാവപ്പെട്ടവർക്കുവേണ്ടിയുള്ള ഫണ്ട് അടിച്ചുമാറ്റുന്ന റോമിലെ ഭരണാധികാരികൾക്കും കുറ്റവാളികൾക്കും എതിരെ ഫ്രാൻസിസ് മാർപാപ്പ ആഞ്ഞടിച്ചു.

നവവൽസരത്തോടനുബന്ധിച്ചുള്ള സമ്മേളനത്തിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ സന്ദേശം നൽകുമ്പോഴാണ് അദ്ദേഹം പാവങ്ങൾക്കുവേണ്ടി വീണ്ടും ശബ്ദമുയർത്തിയത്. റോം നഗരത്തിന് ആത്മീയവും ധാർമികവുമായ നവോത്ഥാനം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മാഫിയാസംഘംപോലെ പ്രവർത്തിച്ച് അഴിമതിയിലൂടെ വൻതുക സമ്പാദിക്കുന്നവരെക്കുറിച്ചു മാധ്യമങ്ങൾ ഒട്ടേറെ വാർത്തകൾ പ്രസിദ്ധീകരിക്കുകയും 37 പേർ പൊലീസ് പിടിയിലാകുകയും ചെയ്ത സാഹചര്യത്തിലാണു മാർപാപ്പ അഴിമതിക്കും പാവങ്ങളെ വഞ്ചിച്ചു പണം സമ്പാദിക്കുന്നതിനും എതിരെ ശബ്ദം ഉയർത്തിയത്.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer