Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിയന്നൂർ ക്ഷേത്രത്തിൽ ഉൽസവത്തിനു കൊടിയേറി

temple-pala

പാലാ ∙ പുലിയന്നൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിനു കൊടിയേറി. ഇന്നലെ വൈകിട്ട് എട്ടിന് തന്ത്രി അനിൽ ദിവാകരൻ നമ്പൂതിരി, മേൽശാന്തി എം.വി. വിഷ്ണു നമ്പൂതിരി എന്നിവർ ചേർന്ന് ‌കൊടിയേറ്റി. ഉത്സവം എട്ടിനു സമാപിക്കും. ഇരട്ടത്തായമ്പക, മോഹിനിയാട്ടം, സംഗീതസദസ്സ് എന്നിവ ഇന്നലെ നടന്നു. ഇന്നു രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളിപ്പ്, 10ന് ഉത്സവബലി, 11.30ന് ഓട്ടൻതുള്ളൽ, 12.30ന് ഉത്സവബലി ദർശനം, 5.30ന് സംഗീതസദസ്സ്, 6.45ന് ഭ‌ക്തിഗാനസുധ, എട്ടിന് കൊടിക്കീഴിൽ വിളക്ക്, 9.30ന് നൃത്തനാടകം. നാളെ 8.30ന് ശ്രീബലി എഴുന്നള്ളിപ്പ്, 12ന് ഓട്ടൻതുള്ളൽ, 12.30ന് ഉത്സവബലി ദർശനം, 5.15ന് തിരുവാതിരകളി, ഏഴിന് നാമസങ്കീർത്തനകോകിലം, ഒൻപതിന് വിളക്കിനെഴുന്നള്ളിപ്പ്. നാലിന് 8.30ന് ശ്രീബലി എഴുന്നള്ളിപ്പ്, 12ന് ഓട്ടൻതുള്ളൽ, 12.30ന് ഉത്സവബലി ദർശനം, 5.30ന് ഭരതനാട്യം, 6.30ന് മ്യൂസിക്കൽ ഫ്യൂഷൻ, 9.30ന് സംഗീതസദസ്സ്.

അഞ്ചിന് 8.30ന് ശ്രീബലി എഴുന്നള്ളിപ്പ്, 10ന് ഉത്സവബലി, 11ന് സംഗീതസദസ്സ്, 12.30ന് ഉത്സവബലി ദർശനം, 5.30ന് ചാക്യാർകൂത്ത്, 6.30ന് ഭരതനാട്യ നൃത്തസന്ധ്യ, ഒൻപതിന് കഥകളി. ആറിന് രാവിലെ ഏഴിന് പാരായണം, 7.30ന് ശ്രീബലി എഴുന്നള്ളിപ്പ്, 10ന് ഉത്സവബലി, 12ന് ഓട്ടൻതുള്ളൽ, 12.30ന് ഉത്സവബലിദർശനം, ആറിന് സമൂഹപ്പറ എഴുന്നള്ളിപ്പ്., എട്ടിന് സംഗീതസദസ്സ്, 10ന് വലിയവിളക്ക്. ഏഴിന് 8.30ന് ശ്രീബലി എഴുന്നള്ളിപ്പ്, ഒൻപതിന് കാവടി ഘോഷയാത്ര, 12.30ന് കാവടി അഭിഷേകം, മൂന്നിന് ഓട്ടൻതുള്ളൽ, അഞ്ചിന് കാഴ്ചശ്രീബലി, 10ന് ആനന്ദനടനം, 12ന് ശിവരാത്രി പൂജ, ഒന്നിന് പള്ളിവേട്ട ഏഴുന്നള്ളിപ്പ്. എട്ടിന് ഒൻപതിന് ഊരുവലം എഴുന്നള്ളത്ത്, വൈകിട്ട് അഞ്ചിന് കൊടിയിറക്ക്, ആറാട്ട് പുറപ്പാട്, ഒന്നിന് ആറാട്ട് എതിരേൽപ്, വെടിക്കെട്ട്, വലിയകാണിക്ക.

*അന്തീനാട് ക്ഷേത്രോൽസവം നാളെ മുതൽ *

പാലാ ∙ അന്തീനാട് മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം നാളെ മുതൽ എട്ടുവരെ നടത്തും. നാളെ രാവിലെ 10ന് കൊടിക്കയർ സമർപ്പണം, വൈകിട്ട് ഒൻപതിനു തന്ത്രി പയ്യപ്പള്ളി ഇല്ലത്ത് മാധവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൊടിയേറ്റ്, നാലിന് രാവിലെ ഏഴിന് പുരാണ പാരായണം, 11ന് ഉത്സവബലി ദർശനം, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, ഏഴിന് സമൂഹ തിരുവാതിര, എട്ടിന് നൃത്തനൃത്യങ്ങൾ, 9.30ന് വിളക്കിനെഴുന്നള്ളിപ്പ്, കൊടിക്കീഴിൽ വിളക്ക്. അഞ്ചിന് രാവിലെ ഏഴിന് പുരാണ പാരായണം, 11ന് ഉത്സവബലിദർശനം, അഞ്ചിന് കാഴ്ചശ്രീബലി, ഏഴിന് കലാസന്ധ്യ, 9.30ന് വിളക്കിനെഴുന്നള്ളിപ്പ്. ആറിന് ഏഴിന് പുരാണ പാരായണം, 11ന് ഉത്സവബലിദർശനം, അഞ്ചിന് കാഴ്ചശ്രീബലി, ഏഴിന് ഗാനമേള, 9.30ന് വിളക്കിനെഴുന്നള്ളിപ്പ്. ഏഴിന് രാവിലെ 6.30ന് പുരാണപാരായണം, ഒൻപതിനു ശ്രീബലി എഴുന്നള്ളിപ്പ്, കാവടിഘോഷയാത്ര, അഞ്ചിന് കാഴ്ചശ്രീബലി, ഏഴിന് സ്പെഷൽ പഞ്ചവാദ്യം, സമൂഹ ശയനപ്രദക്ഷിണം, 10ന് നാടകം, 12ന് ശിവരാത്രിപൂജ, ഒന്നിന് പള്ളിവേട്ട എഴുന്നള്ളിപ്പ്. മാർച്ച് എട്ടിന് രാവിലെ ഒൻപതിന് ആറാട്ട് പുറപ്പാട്, ആറാട്ട് എതിരേൽപ്, കൊടിയിറക്ക്, 25കലശം.

Your Rating: