Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹനത്തിന്റെ ദീർഘപാത

Ramadan

ജീവിതത്തിന്റെ ചുട്ടുപഴുത്ത മണൽക്കാട് താണ്ടിയാണു സത്യവിശ്വാസികൾ ദൈവത്തിന്റെ പ്രീതിയും സ്നേഹവും നേടുന്നത്. അതിൽ സഹനത്തിന്റെ ദീർഘമായൊരു പാതയുണ്ട്. ത്യാഗത്തിന്റെയും ക്ഷമയുടെയും സഹനത്തിന്റെയും രാപകലുകളുണ്ട്. പ്രവാചകൻ പറഞ്ഞിട്ടുണ്ട്: ‘ആർക്കെങ്കിലും നന്മ ഉദ്ദേശിക്കുകയാണെങ്കിൽ അവനെ അല്ലാഹു പരീക്ഷണത്തിനു വിധേയനാക്കും’.

അടിമകൾക്കിടയിൽനിന്ന് ആദ്യമായി സത്യവിശ്വാസം സ്വീകരിച്ച ബിലാലിന്റെ ജീവിതം ഇത്തരമൊരു സഹനത്തിന്റെയും വിശ്വാസദൃഢതയുടെയും സാക്ഷ്യമാണ്. ഇസ്‍‌ലാമിനെക്കുറിച്ചു കേട്ടറിഞ്ഞ ബിലാൽ പ്രവാചകനു മുന്നിലെത്തി സത്യവിശ്വാസം സ്വീകരിച്ചു. അവിശ്വാസികളുടെ സംഘത്തിലെ പ്രധാനിയായിരുന്നു ബിലാലിന്റെ ഉടമ. ഇതറിഞ്ഞു പാഞ്ഞെത്തിയ അയാൾ ചാട്ടവാർ ഊരി ബിലാലിനെ അടിക്കാൻ തുടങ്ങി. ബിലാലിന്റെ ശരീരത്തിൽനിന്നു രക്തവും മാംസവും അന്തരീക്ഷത്തിലേക്കു പറന്നുകൊണ്ടിരുന്നു. രാത്രിയും പകലും ക്രൂരമായ മർദനങ്ങൾ. വയറിൽ വലിയ ഭാരം കയറ്റിവച്ചു. ചുട്ടുപഴുത്ത മണൽത്തരികൾക്കു മുകളിലൂടെ വലിച്ചിഴച്ചു. ഈ സമയമെല്ലാം ദൈവത്തിന്റെ മഹത്വത്തെ ബിലാൽ സ്തുതിച്ചുകൊണ്ടേയിരുന്നു. അതിനനുസരിച്ചു മർദനമുറകളും മാറി. ഈ മൃഗീയത നബിയുടെ അടുത്ത അനുയായിയും പിന്നീട് ഒന്നാം ഖലീഫയുമായ അബൂബക്കർ കാണാനിടയായി. ഓടിയെത്തി മർദനം തടയാൻ ശ്രമിക്കുകയും ഒടുവിൽ അവർ പറഞ്ഞ വില നൽകി അദ്ദേഹം ബിലാലിനെ വാങ്ങുകയും ചെയ്തു.

എന്നിട്ടു ബിലാലിനോട് അബൂബക്കർ പറഞ്ഞു: ‘ബിലാൽ ഈ നിമിഷം മുതൽ താങ്കൾ ആരുടെയും അടിമയല്ല, സ്വതന്ത്രനാണ്’. അടിമമോചനത്തിന്റെ പുണ്യത്തിലേക്കുള്ള സത്യവിശ്വാസിയുടെ തുടക്കമായിരുന്നു ഇത്. പിന്നീടു നബിയുടെ ഉറ്റ അനുയായിയായി മാറിയ ബിലാലിലൂടെയാണു നിർബന്ധപ്രാർഥനയ്ക്കായുള്ള ബാങ്കുവിളിശബ്ദം ലോകം ആദ്യമായി ശ്രവിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.