Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമമന്ത്രത്തേരിലേറി ദുബായിലും കർക്കടകം എത്തി

ramayanam

നന്മയുടെ പ്രഭാതങ്ങളിലേക്കു മനസ്സിനെ ഉണർത്തുന്നുവെന്നതാണ് രാമായണ മാസാചരണത്തിന്റെ പ്രത്യേകത. ക്ഷേത്രങ്ങളിലും വീടുകളിലും ഇനിയുള്ള ദിനങ്ങളിൽ രാമകഥയുടെ ശീലുകൾ ഉയരും. ദക്ഷിണായനത്തിന്റെ തുടക്കമാണു കർക്കടകം. വിഘ്‌നങ്ങളും ദുരിതങ്ങളും വർധിക്കുമെന്നാണു സങ്കൽപ്പം. കഷ്‌ടകാണ്ഡത്തിന്റെ കർക്കടക സന്ധ്യകൾക്കു വെളിച്ചമേകിയാണു രാമായണ മാസം എത്തുന്നത്. പ്രവാസികളും രാമായണ മാസാചരണത്തിനു ഒരുക്കങ്ങൾ തുടങ്ങി.

ദുബായിൽ ഇന്നു മുതൽ ആഘോഷം ഉണ്ടായിരിക്കും. ശ്രീ അയ്യപ്പ ഭക്ത സമിതിയുടെ നേതൃത്വത്തിലാണ് പരിപാടികൾ. രാവിലെ ദുബായ് ഖിസൈ സ് ഗ്രാൻഡ് ഹോട്ടലിനു പിൻവശത്ത് പ്രത്യേകം തയാറാക്കിയ പന്തലിലാണ് പരിപാടികൾ. എട്ടിനു അഗ്നി ഹോത്ര യഞ്ജം നടക്കും. ആചാര്യ എം.ആർ. രാജേഷ് നേതൃത്വം വഹിക്കും. എട്ടിനു രാമായണ പാരായണം ആരംഭിക്കും. 8.30നു പ്രഭാഷണം ഉണ്ടായിരിക്കും. മറ്റു ദിവസങ്ങളിൽ വിവിധ കേന്ദ്രങ്ങളിലാണ് രാമായണ മാസാചരണം.

രാമായണ മാസമെന്നു കേൾക്കുമ്പോൾ പൂമുഖത്തു തെളിഞ്ഞുകത്തുന്ന വിളക്കും രാമായണം വായിക്കുന്ന മുത്തശ്ശിയെയുമാണ് ഓർമവരിക. കാലത്തിന്റെ കു ത്തൊഴുക്കിൽ മാറ്റങ്ങളേറെ വന്നെങ്കിലും രാമായണത്തിന്റെ വിശുദ്ധിയും പ്രാധാന്യവും ഇപ്പോഴും കുറഞ്ഞിട്ടില്ല. നരനിൽനിന്നു നരോത്തമനിലേക്ക് ഉയർന്ന ശ്രീരാമന്റെ കഥകൾ കേൾക്കുന്നതിൽ ഭക്‌തമനസ്സുകൾക്ക് ഇപ്പോഴും മടുപ്പില്ല.അതാണ് പ്രവാസി മലയാളികളിലും കാണുന്ന ആവേശം വ്യക്തമാക്കുന്നത്. ഒരു മാസംകൊണ്ടു വായിച്ചുതീർക്കേണ്ടതു രാമായണത്തിലെ 24000 ശ്ലോകങ്ങളാണ്. ഓരോ ശ്ലോകത്തിലും ഉള്ളതു ശ്രീരാമന്റെ നാനാർഥങ്ങൾ. വറുതി നിറഞ്ഞ കർക്കടകത്തിന്റെ കറുത്ത ദിനങ്ങൾക്കു മുകളിൽ കാവൽ സാന്നിധ്യംപോലെ ശ്രീരാമനുണ്ടാവുമെന്നാണു സങ്കൽപം.

സമിതി ഭാരവാഹികളായ പി. പുരുഷോത്തമൻ നായർ, അജിത്‌ശർമ ഭസ്‌മക്കാട്ട്‌മഠം, ഹരികൃഷ്‌ണൻ മോളോളത്ത് , ജയപാലൻ നായർ, ശശിധരൻ നായർ, കനക ദാസ് എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയാണ് തീർഥാടനത്തിനു നേതൃത്വം നൽകുന്നത്. വിവരങ്ങൾക്ക് ഫോൺ: ശർമ–050 4256430, രാധാകൃഷ്ണൻ – 055 1071786, തമ്പാ ൻ – 050 4573165.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.