Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമായണം പാടി പുണ്യവും സമ്മാനവും നേടി മെട്രോയുടെ കുട്ടികൾ

Ramayana Parayanam

തിരു‌വനന്തപുരം: ഭക്തിയുടെ പാരമ്യത്തിൽ മെട്രോ-ക്യൂ ആർ എസ് രാമായണ പാരായണ മൽസരം അവിട്ടം തിരുനാൾ ഗ്രന്ഥശാലയിൽ അരങ്ങേറി. ശനിയാഴ്ച രാവിലെ ഒൻപതിന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി ഭദ്രദീപം കൊളുത്തി മൽസരം ‌ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അൻപതിലേറെ വിദ്യാർത്ഥികള്‍ മൽസരത്തില്‍ പങ്കെടുത്തു. പ്രസിദ്ധ പിന്നണി ഗായകൻ കാവാലം ശ്രീകുമാറും മുൻ സംഗീത അധ്യാപികയും ഗായികയുമായ പി. സുശീലാദേവിയുമായിരുന്നു വിധി കർത്താക്കൾ. ഭാരതീയ വിദ്യാഭവൻ വിദ്യാർത്ഥി ഡി.എസ്. ആദിത്യൻ ഒന്നാം സമ്മാനമായ 3501 രൂപ കരസ്ഥ മാക്കി. രക്ഷാകർത്താക്കളും അധ്യാപകരും നാട്ടുകാരും ഉൾപ്പെടെ അനവധി ആളുകള്‍ രാമായണ പാരായണ മൽസരം കാണാൻ എത്തിയിരുന്നു. ജില്ലയിൽ തന്നെ ആദ്യമായി രാമായണ പാരായണ മൽസരം നടത്തുവാൻ മെട്രോ മുൻ കയ്യെടുത്തതിനെ അനവധി ആളുകൾ അഭിനന്ദിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.