Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമല മേൽശാന്തി

ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമല മേൽശാന്തി ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമല മേൽശാന്തി

ടി.എം. ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ശബരിമലയിലെ പുതിയ മേൽശാന്തി. എം.ജി മനുകുമാറിനെ മാളികപ്പുറം മേൽശാന്തിയായും തിരഞ്ഞെടുത്തു. സന്നിധാനത്തു നടന്ന നറുക്കെടുപ്പിൽ തന്ത്രി കണ്ഠര് രാജീവരും നിലവിലെ ശബരിമല മേല്‍ശാന്തി എസ്. ഇ. ശങ്കരൻ നമ്പൂതിരി, ദേവസ്വം ഭാരവാഹികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

പന്തളം കൊട്ടാരത്തിലെ എന്‍. നവനീത് വര്‍മയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുത്തത്. തൊട്ടുപിന്നാലെ മാളികപ്പുറം മേൽശാന്തിയെ ലാവണ്യരാജായും തിരഞ്ഞെടുത്തു. പാലക്കാട് ചെര്‍പ്പുളശേരി തെക്കുംപറമ്പത്ത് മനയിലെ അംഗമായ, ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നിലവില്‍ ചെര്‍പ്പുളശേരി അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. 

ചങ്ങനാശേരി വാഴപ്പളളി പുതുമന ഇല്ലത്തെ അംഗമാണ് എം.ജി മനുകുമാര്‍. നിലവില്‍ ചങ്ങനാശേരി കാവില്‍ ഭഗവതിക്ഷേത്രം മേല്‍ശാന്തിയാണ്. 

ഇരുവരും തുലാം 30 ആയ നവംബർ 15നു ചുമതലയേൽക്കും. മണ്ഡലകാലം തുടങ്ങുന്ന വൃശ്ചികം ഒന്നായ നവംബർ 16ന് പുലർച്ചെ സന്നിധാനത്തെയും മാളികപ്പുറത്തെയും നട തുറക്കുന്നത് പുതിയ മേൽശാന്തിമാരായിരിക്കും .

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.