Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിഥുന മാസ പൂജയ്ക്ക് ശബരിമല നട തുറന്നു

Sabarimala

ശബരിമല ∙ മിഥുന മാസ പൂജയ്ക്ക് അയ്യപ്പക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയാണ് നട തുറന്നത്. ഇരുപതു വരെ പൂജകൾ ഉണ്ട്. സഹസ്രകലശം, കളഭാഭിഷേകം, ഉദയാസ്തമയ പൂജ, പടിപൂജ,പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. അടുത്ത മാസം മുതൽ വൈകിട്ട് അഞ്ചിനാണ് ആദ്യ ദിവസത്തെ നട തുറക്കൽ. മണ്ഡല – മകരവിളക്കു തീർഥാടനത്തിനും മാസപൂജകൾക്കും ആദ്യദിവസം നട തുറന്നിരുന്നത് 5.30ന് ആയിരുന്നു. കർക്കടകമാസ പൂജ മുതൽ ഇത് അഞ്ചിനാക്കും. തന്ത്രിയുടെ അനുമതി വാങ്ങി ദേവസ്വം ബോർഡ് ഉത്തരവ് പുറപ്പെടുവിച്ചു. ഭക്തരുടെ സൗകര്യാർഥമാണ് നട തുറക്കൽ അര മണിക്കൂർ നേരത്തെയാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഹരിവരാസന പുരസ്കാരം ഗായകൻ എസ്. പി. ബാലസുബ്രഹ്മണ്യത്തിന് 20ന് എട്ടിന് സന്നിധാനത്തിൽ മന്ത്രി വി.എസ്. ശിവകുമാർ സമ്മാനിക്കും. മിഥുന മാസ പൂജയ്ക്കായി മേൽശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി ശബരിമല നട തുറക്കുന്നു. തന്ത്രി കണ്ഠര് രാജീവര് സമീപം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.