Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിൽ വിളക്കിനെഴുന്നള്ളിപ്പ് ഇന്നു തുടങ്ങും

malikappuram നടി സീമ കന്നി സ്വാമിയായി ഇരുമുടിക്കെട്ടുമേന്തി എത്തി ശബരിമലയിൽ ദർശനം നടത്തുന്നു.

ശബരിമല ∙ ഉൽസവബലിയുടെയും ശ്രീഭൂതബലിയുടെയും താന്ത്രിക കർമങ്ങളാൽ പ്രശോഭിതനായ അയ്യപ്പ സ്വാമിയുടെ വിളക്കിനെഴുന്നള്ളിപ്പ് ഇന്നു തുടങ്ങും. അഞ്ചാം ഉൽസവമായ ഇന്നു രാത്രി ശ്രീഭൂതബലിക്കു ശേഷമാണ് ആനപ്പുറത്തെ വിളക്കിനെഴുന്നള്ളിപ്പ്.

അത്താഴപൂജയ്ക്കു ശേഷം ചടങ്ങുകൾ തുടങ്ങും. ഇന്നലെ നടന്ന ഉൽസവ ബലിയും ശ്രീഭൂതബലിയും കണ്ടുതൊഴാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർ ഏറെയായിരുന്നു. മരപ്പാണി കൊട്ടി ഭൂതഗണങ്ങളെ ഉണർത്തിയാണ് മൂലവിഗ്രഹത്തിലെ ദേവചൈതന്യം ശ്രീബലി ബിംബത്തിലേക്ക് ആവാഹിച്ച് പുറത്തേക്ക് എഴുന്നള്ളിച്ചത്.

ഇന്ദ്രാദി ദേവതകൾക്കും അഷ്ട ദിക്പാലകർക്കും ബലിതൂകി. ദേവനെ പഴുക്കാ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചിരുത്തി സപ്തമാതൃക്കൾക്ക് ഹവിസ് അർപ്പിക്കാൻ നേരത്തായിരുന്നു ഉൽസവബലി ദർശനം.

ശബരിമലയിൽ ഇന്ന്

നട തുറക്കൽ – 4.00

നെയ്യഭിഷേകം – 4.20

ഉൽസവബലി – 11.30

ഉൽസവബലി ദർശനം – 12.30

പടിപൂജ – 7.00

ശ്രീഭൂതബലി – 8.30

വിളക്കിനെഴുന്നള്ളിപ്പ് – 9.00

ഹരിവരാസനം – 10.20

നട അടയ്ക്കൽ – 10.30

Your Rating: