Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശുദ്ധ അല്‍ഫോൻസാമ്മയുടെ തിരുനാളിനു സമാപനം

Bharananganam ഭരണങ്ങാനം പള്ളിയിൽ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുസ്വരൂപവും വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം

ഭരണങ്ങാനം : ഭക്‌തിയുടെയും വിശ്വാസത്തിന്റെയും നേരനുഭവം സമ്മാനിച്ചു വിശുദ്ധ അല്‍ഫോൻസാമ്മയുടെ തിരുനാളിനു സമാപനമായി. പ്രധാന തിരുനാൾ ദിനമായിരുന്ന ഇന്നലെ വിശുദ്ധയുടെ അനുഗ്രഹം തേടി പതിനായിരങ്ങളാണു കബറിടത്തിങ്കലെത്തിയത്. വെളുപ്പിനു തുടങ്ങിയ ഭക്തജനപ്രവാഹം രാത്രി വൈകിയും തുടർന്നു. തിരുനാളിൽ പങ്കെടുക്കാൻ വിദേശികളടക്കം എത്തിയിരുന്നു.

ബാഹ്യ ആഡംബരങ്ങൾ പൂർണമായും ഒഴിവാക്കിയായിരുന്നു തിരുനാൾ ആഘോഷങ്ങൾ. പുലർച്ചെ അഞ്ചിനു കുർബാന ആരംഭിക്കും മുൻപേ തീർത്ഥാടന കേന്ദ്രം വിശ്വാസികളെ കൊണ്ടു നിറഞ്ഞിരുന്നു. രാത്രി 10.30 നു നടന്ന കുർബാനയിലും വിശ്വാസികളുടെ സജീവസാന്നിധ്യം കാണാമായിരുന്നു. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കാർമികത്വത്തിൽ നടന്ന റാസ കുർബാനയിൽ ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു. അക്ഷയമായ ആത്മീയ നിധി കാത്തു സൂക്ഷിക്കുന്ന വിശുദ്ധി യുടെ ഖജനാവാണ് അൽഫോൻസാമ്മയെന്നു സന്ദേശം നൽകി യ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. റവ. ഡോ.ഡൊമിനിക് വെച്ചൂർ, ഫാ. ഗർവാസിസ് ആനിത്തോട്ടത്തിൽ, റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടു കുന്നേൽ എന്നിവർ സഹകാർമ്മികരായി.

കുർബാനയെ തുടർന്നു നാവിൽ ജപമാലാ മന്ത്രങ്ങളുമായി നടന്ന പ്രദക്ഷിണത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു. പ്രദക്ഷിണത്തിനു ഫാ. തോമസ് ഓലിക്കല്‍ , ഫാ. ജോസഫ് താഴത്തു വരിക്കയിൽ, ഫാ. അലക്സ് പൈകട എന്നിവർ നേത‌ൃത്വം നൽകി.

വെളുപ്പിനു മുതൽ വിശുദ്ധ അൽഫോൻസാമ്മയുടെ സവിധത്തിലേക്കു വിശ്വാസികളുടെ നിലയ്ക്കാത്ത പ്ര‌വാഹമായിരുന്നു. രാവിലെ മാർ ജോസഫ് പള്ളിക്കാപറമ്പിൽ നേർച്ചയപ്പം ആശീർവദിച്ചു. തുടര്‍ന്ന് ഇടവക ദേവാലയത്തിൽ കുർബാന അർപ്പിച്ചു.

തീര്‍ത്ഥാടന കേന്ദ്രം റെക്ടർ ഫാ. ബർക്കുമാൻസ് കുന്നും പുറം, ഫാ. ഫ്രാൻസിസ് വടക്കേൽ, ഫാ. ജോസഫ് മണിയഞ്ചിറ, ഫാ. ജയിംസ് മംഗലശേരി, ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമല യിൽ, ഫാ. ഏബ്രഹാം വെട്ടുവയലിൽ , റവ. ഡോ. ജോസ‌ഫ് തടത്തിൽ, റവ. ഡോ. ജോസ‌ഫ് കുഴിഞ്ഞാലില്‍ എന്നിവർ വിവിധ സമയങ്ങളിൽ കുർബാന അർപ്പിച്ചു. തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. ബർക്കുമാൻസ് കുന്നുംപുറം, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോർജ് പഴേപറമ്പിൽ, അസി. റെക്ടർ ഫാ. കുര്യൻ വരിക്ക മാക്കൽ, ഫൊറോന പളളിവികാരി ഫാ. അഗസ്റ്റിൻ കൊഴുപ്പൻ കുററി, സഹവികാരി ഫാ. ജോസഫ് കൊച്ചുമുറി, ഫാ മൈക്കിൾ നരിക്കാട്ട്, ഫാ. വിൻസെന്റ് കളരിപ്പറമ്പിൽ, ഫാ. ജോസഫ് പാമ്പാറ എന്നിവർ തിരുക്കർമങ്ങൾക്കു നേതൃത്വം നൽകി.

വിശുദ്ധരെ അനുകരിക്കണം: മാർ കല്ലറങ്ങോട്ട്

ഭരണങ്ങാനം : വിശുദ്ധരുടെ തിരുനാളുകളിൽ ആഘോഷങ്ങളെക്കാളുപരി വിശുദ്ധരോടുളള അനുകരണമാണു വേണ്ടതെന്നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ചു റാസ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്. വിശുദ്ധരിലൂടെയാണ് സഭ മുന്നോട്ട് പോകുന്നത്. അൽഫോൻസാമ്മ ജീവിക്കുന്ന ദൈവിക വിചാരമാണ്. വിശുദ്ധയുടെ കുറിപ്പുകളിൽ ദൈവാനുഭവത്തിന്റെ സത്യങ്ങളുണ്ട്. നമ്മൾ കീഴടക്കേണ്ടതു നമ്മളെ‌ത്തന്നെയാണ്-അദ്ദേഹം പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.