Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സീതാ അമ്മൻ കോവിൽ, ലോകത്തിലെ ഏക സീത ദേവി ക്ഷേത്രം 

sitha

രാമായണമാസക്കാലം തുടങ്ങിക്കഴിഞ്ഞു. രാമകഥകൾ പറഞ്ഞു കൊണ്ട്, നാലമ്പല ദർശനത്തിന്റെ പുണ്യം നേടാൻ ഒരുങ്ങുന്ന ഭക്തർ അറിഞ്ഞിരിക്കണം ശ്രീലങ്കയിലുള്ള സീത എലിയാ കോവിൽ അഥവാ സീതാ അമ്മൻ കോവിലിനെ പറ്റി. ലോകത്തെ ഒരേയൊരു സീതാ ദേവീ ക്ഷേത്രമാണ് സീതാ അമ്മൻ കോവിൽ. 

seetha

ഒരു ചെറിയ നദിയുടെ കരയിലായാണ് ഈ ക്ഷേത്രം. സീത തന്റെ അശോകവനകാലത്ത് ധ്യാനത്തിനായി തിരഞ്ഞെടുത്തിരുന്നത് ഈ ക്ഷേത്രമിരിക്കുന്ന സ്ഥലമാണെന്ന് ഹൈന്ദവർ വിശ്വസിക്കുന്നു.  ഈ പ്രദേശത്തെ ചുറ്റിയൊഴുകുന്ന നദിയിലാണ് സീത സ്നാനം ചെയ്തിരുന്നതെന്നും, ഹനുമാന്‍ സീതയെ കണ്ടുമുട്ടിയത് ഇവിടെവച്ചാണെന്നും അവര്‍ വിശ്വസിക്കുന്നു. 

മാത്രമല്ല,   രാവണൻ തട്ടിക്കൊണ്ടു പോയ സീതയെ തേടിയെത്തിയ ഹനുമാൻ സീതയ്ക്ക് മുദ്രമോദിരം നല്കിയ ശേഷം  തിരികെ ചാടിയപ്പോൾ ഉണ്ടായ പാദമുദ്ര മഞ്ഞ വൃത്തത്തിൽ കാണാം ഇവിടെ കാണാം. പ്രതീക്ഷിക്കുന്ന പോലെ വലിയൊരു ക്ഷേത്ര സമുച്ചയം ഒന്നുമല്ല ഇവിടെ കാണാൻ കഴിയുക. റോഡിന്റെ ഓരത്തായി നില്‍ക്കുന്ന ഈ ക്ഷേത്രത്തെ കുറിച്ച് മുതിർന്നവർ പറഞ്ഞുകേട്ട തന്നെ അറിയുകയുള്ളൂ.

കാടിനോട് ചേർന്നുള്ള ഈ  ക്ഷേത്രത്തിന് അധികം കാലപ്പഴക്കം തോന്നില്ല. രാവണന്റെ കൊട്ടാരവും ഈ പ്രദേശത്തായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ക്രിസ്തുവിനും 2500 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രാവണന്‍ എന്ന ചരിത്രകഥാപാത്രം ജീവിച്ചിരുന്നതായി ചരിത്രകാരന്മാർ  അനുമാനിക്കുന്നത്. 

സീതാഏലിയാ അഥവാ സീത അമ്മൻ കോവിലിന് പരിസരത്തെ മണലിന്, മറ്റു പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി കറുത്തനിറമത്രേ. ഇത് എന്തുകൊണ്ടാണ് എന്നറിയാമോ? പണ്ട് ഹനുമാൻ ലങ്ക ദഹിപ്പിച്ചതിന്റെ ബാക്കിപത്രം. 

Your Rating: