Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിവാലയ ഓട്ടം

Sivaratri

ശിവരാത്രിയോടനുബന്ധിച്ച് കന്യാകുമാരി ജില്ലയിൽ നടക്കുന്ന ഒരാചാരമാണ് ശിവാലയ ഓട്ടം. പന്ത്രണ്ട് ശിവാലയങ്ങളിലൂടെ ദർശനം നടത്തുക എന്നതാണ് ഈ ആചാരത്തിന്റെ പ്രത്യേകത. തിരുമല, തിക്കുറിച്ചി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊൻ മന, പന്നിപ്പാകം, കൽക്കുളം, മേലാങ്കോട്, തിരുവിടയ്ക്കോട്, തിരുവിതാങ്കോട്. തൃപ്പന്നിക്കോട്, തിരുനട്ടാലം എന്നിവയാണ് പന്ത്രണ്ട് ശിവാലയങ്ങൾ

പുരാവൃത്തം

പാണ്ഡവർ നടത്തുന്ന അശ്വമേധയാഗത്തിൽ മുഖ്യാതിഥിയായി വ്യാഘ്രമഹർഷിയെ വിളിക്കണമെന്നു ശ്രീകൃഷ്ണൻ ആവശ്യപ്പെട്ടു. തുടർന്നു ഭീമൻ മഹർഷിയെ ക്ഷണിക്കാൻ പുറപ്പെട്ടു. ഭീമൻ യാത്ര തുടങ്ങുന്നതിനു മുമ്പ് ശ്രീകൃഷ്ണൻ ഭീമന്റെ കയ്യിൽ പന്ത്രണ്ട് രുദ്രാക്ഷം കൊടുത്തിരുന്നു. ശിവഭ ക്തനായ മഹർഷിക്ക് വൈഷ്ണവനാമം കേൾക്കാൻ താല്പ ര്യമില്ലായിരുന്നു.

താമ്രപർണി നദിക്കരയിൽ മുനിമാർത്തോട്ടം എന്ന സ്ഥലത്ത് തപസ്സനുഷ്ഠിക്കുന്ന വ്യാഘ്രമഹർഷിയെ ഭീമൻ കണ്ടു. മഹർ ഷിയുടെ അടുത്തെത്തിയ ഭീമൻ, ശ്രീകൃഷ്ണൻ പറഞ്ഞതിൻ പ്രകാരം ഗോവിന്ദ ഗോപാല എന്നു ചൊല്ലുകയും ചെയ്തു. വിഷ്ണു നാമം കേട്ടു കോപിച്ച് തപസ്സിൽ നിന്നുണർന്ന മഹർഷി ഭീമന്റെ അടുത്തേക്കു ചെന്നു. കോപിച്ചുളള മഹർ ഷിയുടെ വരവ് കണ്ട് ഭീമൻ ഭയന്നോടുകയും ചെയ്തു. ഓടി തളർന്ന ഭീമൻ തിരുമല എന്ന സ്ഥലത്തെത്തിയപ്പോൾ തന്റെ കയ്യിലുണ്ടായിരുന്ന ഒരു രുദ്രാക്ഷം താഴെയിട്ടു. പെട്ടെന്നു അവിടെ ശിവലിംഗം സ്വയംഭൂവായി. കോപിച്ചു വന്ന മഹർഷി ശിവലിംഗം കണ്ട് ശാന്തനായി. ഉടൻ തന്നെ മഹർഷി കുളി കഴിഞ്ഞു വന്നു ശിവലിംഗത്തെ പൂജിക്കുകയും ചെയ്തു. ഭീമൻ മുനിയുടെ അടുത്തു വന്നു ഗോവിന്ദ ഗോപാല എന്നുറക്കെ ചൊല്ലി. അതു കേട്ടു രോഷാകുലനായ മഹർഷി ഭീമന്റെ അടുത്തേക്കു ചെന്നു. മഹർഷിയുടെ വരവു കണ്ട് ഭീമൻ വീണ്ടും ഓടി തിക്കുറിച്ചി എന്ന സ്ഥലത്തെത്തി. അവിടെ വച്ചു രണ്ടാമത്തെ രുദ്രാക്ഷവും താഴേക്കിട്ടു. അന്നേരമവിടെയും ഒരു ശിവലിംഗം സ്വയംഭൂവായി. ഓടി വന്ന മഹർഷി ശിവലിംഗം കണ്ട് ശാന്തനായി അതിൽ പുഷ്പാർച്ചനകൾ നടത്താൻ തുടങ്ങി. ഇങ്ങനെ പന്ത്രണ്ട് പ്രാവശ്യം ആവർത്തിച്ചു. ഇതാണ് പന്ത്രണ്ടു ശിവാലയങ്ങളായി മാറിയത്. പന്ത്രണ്ടാമത്തെ സ്ഥല മായ തിരുനട്ടാലത്തെത്തിയ ഭീമൻ ശ്രീകൃഷ്ണനെ ധ്യാനിച്ചു. പ്രത്യക്ഷനായ ശ്രീകൃഷ്ണൻ മഹർഷിക്ക് ശിവന്റെ രൂപത്തി ലും ഭീമനു ശ്രീകൃഷ്ണന്റെ രൂപത്തിലും ദർശനമേകി. അങ്ങ നെയാണിവിടെ ശങ്കരനാരായണക്ഷേത്രം എന്നറിയപ്പെടാൻ തുടങ്ങിയത്. സന്തോഷവാനായ മഹർഷി അശ്വമേധയാഗ ത്തിൽ പങ്കെടുക്കുകയും ചെയ്തു. മഹർഷിയുടെ വൈഷ്ണവ വിദ്വേഷം കുറയ്ക്കാനാണ് ശ്രീകൃഷ്ണൻ ഇങ്ങനെ ചെയ്ത തെന്നു പറയുന്നു. ഇതു കൂടാതെ മറ്റു പുരാവൃത്തങ്ങളും കേൾ ക്കുന്നുണ്ട്. ഭീമന്റെ ഓട്ടത്തെ അനുസ്മരിച്ചാണ് ശിവാലയയോട്ടം നടത്തുന്നത്.

ചടങ്ങുകൾ

ശിവാലയയോട്ടത്തിൽ പങ്കെടുക്കുന്നവർ വ്രതശുദ്ധിയോടെ വേണം പന്ത്രണ്ടു ക്ഷേത്രങ്ങളിലും ദർശനം നടത്താൻ. കുംഭ മാസത്തിലെ ഏകാദശിക്കു ഒരാഴ്ചമുമ്പ് മാലയിടണം. കരിക്കും പഴങ്ങളുമാണ് ഇവർ ഭക്ഷണമായി സ്വീകരിക്കേണ്ടത്.

ശിവാലയയോട്ടത്തിൽ പങ്കെടുക്കുന്നവരുടെ കൈയ്യിൽ ഒരു വിശറി ഉണ്ട്. ഓരോ ക്ഷേത്രങ്ങളിൽ ചെല്ലുമ്പോഴും അവിടു ത്തെ ദേവനെ വീശാനാണ് വിശറി ഉപയോഗിക്കുന്നത്. വിശറി യുടെ രണ്ടറ്റത്തും രണ്ടു തുണിസഞ്ചികളുമുണ്ടാകും. ഒന്നു ക്ഷേത്രങ്ങളിൽ നിന്നു ലഭിക്കുന്ന ഭസ്മം സൂക്ഷിക്കാനും മറ്റൊന്നു പണം സൂക്ഷിക്കാനുമാണ്. പന്ത്രണ്ടു ശിവക്ഷേത്ര ങ്ങളിലും കുളിച്ചിട്ടു വേണം ദർശനം നടത്തേണ്ടത് യാത്രയ്ക്കി ടയ്ക്കുളള വഴികളിൽ പാനകം, ചുക്കു െവളളം, ആഹാരം എന്നിവയും കൊടുക്കുന്നുണ്ട്. പ്രത്യേക പൂജകളും അഭിഷേ കങ്ങളും അന്നിവിടെ നടക്കുന്നുണ്ട്.

ഇവിടുത്തെ മറ്റൊരു പ്രത്യേകത എന്നു പറയുന്നത് ശിവാലയയോട്ടത്തിൽ പങ്കെടുക്കുന്നവരെ ഗോവിന്ദൻ എന്ന നാമത്തി ലാണ് അറിയപ്പെടുന്നത്. കൂടാതെ ഇവർ ‘ഗോവിന്ദ ഗോപാല’ എന്ന നാമം ഉറക്കെ ചൊല്ലി കൊണ്ടാണ് ശിവാലയയോട്ടം പങ്കെടുക്കുന്നത്. വൈഷ്ണവനാമം ചൊല്ലി ശിവാലയദർശനം നടത്തുന്നത് അപൂർവ്വമായാണ് കാണുന്നത്. ഇതിലൂടെ ശൈവ–വൈഷ്ണവ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. ഭക്തിയോടെ ഈ ചടങ്ങിൽ പങ്കെടുക്കുന്നവരിൽ നിരവധി മലയാളികളുമുണ്ട്.

Your Rating: