Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചുകൂടെയെന്ന് സുപ്രീം കോടതി

Sabarimala

ശബരിമലയിൽ 10 വയസിനും 50 വയസിനും ഇടയിൽ പ്രായമുളള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാരിനോട് നിലപാട് അറിയിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീംകോടി നിർദ്ദേശം. ഭരണഘടനാനുസൃതമായി സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കാനാവില്ല എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടു.

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചുകൂടേയെന്ന് സുപ്രീം കോടതി‌ ആരാഞ്ഞു. ഭരണഘടന അനുവദിക്കാത്തിടത്തോളം കാലം സ്ത്രീകളെ തടയാൻ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. മതത്തിന്റെ അടിസ്ഥാനത്തിൽ അല്ലാതെ നിയന്ത്രണം ഏർപ്പെടുത്താനാകുമോ? വർഷങ്ങൾക്ക് മുൻപ് സ്ത്രീകൾ പ്രവേശിച്ചിരുന്നില്ല എന്നതിന് ഉറപ്പ് എന്തെന്നും കോടതി ചോദിച്ചു.

സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന കേസിൽ ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. അടുത്ത മാസം എട്ടിന് കേസിൽ വീണ്ടും വാദം കേൾക്കും. അതേസമയം, ക്ഷേത്രവുമായി ബന്ധപ്പെട്ട ആചരങ്ങളിൽ ഇടപെടാൻ താൽപര്യമില്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാടെടുത്തത്. ഇക്കാര്യം രേഖാമൂലം സമർപ്പിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.