Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടുറിൻ തിരുവസ്ത്രം ഇന്ത്യയിൽ നിന്ന്

Turin

പഡോവ (ഇറ്റലി)∙ കുരിശിലേറ്റപ്പെട്ടശേഷം ക്രിസ്‌തുവിന്റെ ശരീരം പൊതിഞ്ഞുസൂക്ഷിച്ചതെന്നു വിശ്വസിക്കപ്പെടുന്ന ടുറിനിലെ തിരുവസ്‌ത്രത്തിന്റെ ശാസ്ത്രീയ പരിശോധനയിൽ, വസ്ത്രം നിർമിച്ചത് ഇന്ത്യയിലായിരിക്കാമെന്നു നിഗമനം. പിന്നീട് ഇതു പശ്ചിമേഷ്യ വഴി ഇറ്റലിയിലെത്തിയതാണെന്നും പുതിയ ഗവേഷണഫലം അവകാശപ്പെടുന്നു.

വസ്ത്രത്തിൽനിന്നു ശേഖരിച്ച പൊടികണങ്ങളുടെ ഡിഎൻഎ പരിശോധനയിലാണു മെഡിറ്ററേനിയൻ മേഖലയി‍ൽ കണ്ടുവരുന്ന വിവിധസസ്യങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണു തുണി നിർമിച്ചത് ഇന്ത്യയിലാണെന്ന കണ്ടെത്തലുണ്ടായത്. ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് പഡോവയിലെ സസ്യജനിതക ഗവേഷണവിഭാഗത്തിലെ ഡോ. ജാന്നി ബർക്കാഷയുടെ നേതൃത്വത്തിൽ നടത്തിയ പഠനം സയന്റിഫിക് റിപ്പോർട്സ് ജേണലിലാണു പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ടുറിനിലെ കത്തീഡ്രലിൽ സൂക്ഷിച്ചിട്ടുള്ള തിരുവസ്ത്രത്തിന്റെ ആധികാരികത സംബന്ധിച്ചു വത്തിക്കാൻ പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ക്രൈസ്‌തവലോകം പൂർണ ആദരവോടെ വണങ്ങുന്ന പ്രധാന ചരിത്ര അവശേഷിപ്പാണിത്.

ശാസ്‌ത്രീയമായി ഇതുവരെ സ്‌ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ശവക്കച്ചയായി ഉപയോഗിച്ചുവെന്നു കരുതുന്ന തുണിയിലെ ക്രിസ്‌തുവിന്റെ ക്രൂശിതരൂപം വിശ്വാസികളെ ആകർഷിക്കുന്നു. 1988ൽ രാജ്യാന്തര സംഘം നടത്തിയ കാർബൺ 14 പരിശോധനയിൽ തുണിയുടെ കാലം 1260നും 1390നും ഇടയിലാണെന്നു കണ്ടെത്തിയിരുന്നു. എന്നാൽ 2005ൽ നടത്തിയ മറ്റൊരു പഠനം 1300–3000 വർഷം പഴക്കം അവകാശപ്പെട്ടിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.