Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈവാഹിക തടസങ്ങൾ അകറ്റും തിരുമാന്ധാംകുന്ന്

Tirumanthamkunnu Temple തിരുമാന്ധാംകുന്ന് ക്ഷേത്രം

ശരിയായ സമയത്ത് ശരിയായ വിവാഹം നടക്കുക എന്നത് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമാണ്. ഇതുനടക്കാതെ വരുമ്പോഴാണ് , മനുഷ്യർ ദേവാലയങ്ങളിൽ ആശ്രയം കണ്ടെത്തുന്നത്. ഹൈന്ദവ സങ്കൽപ്പങ്ങളിൽ പ്രത്യേകിച്ചും വിവാഹവും ദൈവാനുഗ്രഹവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ശരിയായ പ്രായത്തിൽ മംഗല്യം നടക്കാതെ വരുന്ന സാഹചര്യങ്ങളിൽ അഭീഷ്ട ഫലസിദ്ധിക്കായി ഹൈന്ദവർ ഓടിയെത്തുന്ന ക്ഷേത്രമാണ് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തുള്ള തിരുമാന്ധാംകുന്ന് ക്ഷേത്രം. 

മംഗല്യ വരദായിനിയായ ദേവിയാണ് തിരുമാന്ധാംകുന്നിലെ പ്രതിഷ്ഠ. കേരളത്തിലെ ആയിരക്കണക്കിന് വരുന്ന ക്ഷേത്രങ്ങളിൽ വച്ച് അതിപുരാതനമായ ക്ഷേത്രമാണ് തിരുമാന്ധാംകുന്ന്. വള്ളുവക്കോനാതിരിമാരുടെ കുലദൈവമായ ഭഗവതിയാണ് ഇവിടെ മാംഗല്യദായിനിയായി കുടികൊള്ളുന്നത്. അതുകൊണ്ട് തന്നെ വള്ളുവനാട്ടിലെ രാജാക്കന്മാർ തന്നെയായിരുന്നു .

തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ ഉല്പത്തിയുമായി ബന്ധപ്പെട്ട് ഔ രസകരമായ കഥയുണ്ട്. മാന്ധാതാവ് എന്ന സന്ന്യാസി ലോകത്തിലെ ഏറ്റവും മനോഹരമായ ശിവലിംഗത്തില്‍ നിത്യ പൂജ ചെയ്യണമെന്ന് ആഗ്രഹിച്ചു. ഈ ആവശ്യം  ശിവദേവനോട് പറയുന്നു. സന്യാസിയുടെ ആഗ്രഹ പൂർത്തീകരനത്തിന് ശ്രമിച്ചപ്പോൾ,  അത്തരമൊന്ന് ശ്രീപാര്‍വ്വതിയുടെ കയ്യില്‍ മാത്രമാണ് ഉള്ളത് എന്ന് മനസിലായി. ശിവൻ ദേവി അറിയാതെ ലിംഗം സന്ന്യാസിയ്ക്ക് നല്കി. എന്നാല്‍ വിവരമറിഞ്ഞ പാര്‍വ്വതി ശിവലിംഗം തിരികെ കൊണ്ട് വരാന്‍ ഭദ്രകാളി ഉള്‍പ്പെടെയുള്ള ഭൂത ഗണങ്ങളെ പറഞ്ഞയച്ചു. കോപിഷ്ടയായ  ഭദ്രകാളി മാന്ധാതാവുമായുള്ള മല്‍പ്പിടുത്തം നടത്തി അതിൽ ശിവലിംഗം രണ്ടായി പിളർന്നു.

ഇത്തരത്തിൽ പിളർന്ന ശിവലിംഗമാണ് ഈ ക്ഷേത്രത്തിലെ മൂല പ്രതിഷ്ഠ. കുറെ കാലം ആരും വരാതിരുന്ന ഈ പ്രദേശത്തു നിന്നും ശിവലിംഗം കണ്ടെടുത്തു. എന്നാൽ ജ്യോൽസ്യവിധി പ്രകാരം  നോക്കിയപ്പോള്‍  ഇവിടെ ഭഗവതി കുടി കൊള്ളുന്നതായി മനസിലായി. മാന്ധാതാവ് എന്ന സന്ന്യാസിയുടെ ഫലസിദ്ധിയായതിനാൽ ഈ ക്ഷേത്രം  തിരുമാന്ധാംകുന്ന്  ദേവീ ക്ഷേത്രമായി മാറി. 

മംഗല്യ ഫലസിദ്ധിക്കായി മംഗല്യ പൂജ 

വിവാഹ ഫലസിദ്ധിക്കായി ഇവിടെ നടത്തുന്ന പ്രധാന വഴിപാടാണ് മംഗല്യപൂജ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം അവിവാഹിതർ മംഗല്യ പൂജ നടത്തുന്നതിനായി ഇവിടെ  എത്തുന്നു.ചൊവ്വ, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളില്‍ ഇവിടെ മംഗല്യ പൂജ നടത്തുന്നു. നിശ്ചിത എണ്ണം പൂജകൾ മാത്രമേ ഒരു ദിവസം നടത്തൂ എന്നുള്ളതിനാൽ, മുൻകൂട്ടി ബുക്ക് ചെയ്തു മാത്രമേ മംഗല്യപൂജ നടത്താനാവൂ. ഇഷ്ട മാംഗല്യത്തിനും സർവാഭീഷ്ടത്തിനും ഇവിടുത്തെ ഉണ്ണിഗണപതിയെ പ്രീതിപ്പെടുത്തിയാണ് മംഗല്യപൂജ നടക്കുന്നത്. 

തുലാമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച നടത്തുന്ന മഹാമംഗല്യപൂജ വളരെ പ്രസിദ്ധമാണ്. മംഗല്യപൂജ നടക്കുന്ന സമയത്ത് മാത്രമേ ഇവിടെ ഗണപതിയെ മുന്നിൽ നിനും ശരിയായവിധത്തിൽ തൊഴാനാകൂ. വെറ്റില, അടയ്ക്ക, പുഷ്പം, കറുകപ്പുല്ല് തുടങ്ങിയ പ്രസാദങ്ങൾ ഏറ്റു വാങ്ങുന്നതോടെ മംഗല്യ ദോഷങ്ങൾ നീങ്ങുന്നു എന്നാണ് പറയപ്പെടുന്നത്‌. അപ്പം, അട, വെള്ളനിവേദ്യം, ശര്‍ക്കരപ്പായസം, പാല്‍പ്പായസം, അവില്‍, മലര്‍, കദളിപ്പഴം, താംബൂലം എന്നീ നിവേദ്യങ്ങളും മാംഗല്യപൂജയുടെ ഭാഗമായി ലഭിക്കുന്നു. 

മാമാങ്കത്തെ ഓര്‍മ്മിപ്പിക്കുന്ന പൂരമാണ്‌ ഇവിടുത്തെ മറ്റൊരു പ്രത്യേകത. പതിനൊന്ന് ദിവസം നീണ്ട് നിൽക്കുന്ന പൂരാഘോഷമാണ് ഇത്. വലിയ കണ്ഠം നടീൽ, നിറ, ചാന്താട്ടം തുടങ്ങിയ ചടങ്ങുകളും ഏറെ പ്രത്യേകതകൾ ഉള്ളതാണ്.  

Your Rating: