Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്തിയോടെ കൈകൂപ്പി തിരുനക്കര

thirunakkara

കോട്ടയം ∙ തിരുനക്കര ഭക്തിയോടെ കൈകൂപ്പി നിന്നു. തന്ത്രി താഴമൺമഠം കണ്ഠര് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മഹാദേവന്റെ ഉൽസവത്തിനു കൊടിയേറ്റി. ഇന്നു കഥകളിയുടെ കളിവിളക്കുണരുമ്പോൾ നിറദീപമായി ഗോപിയാശാനെത്തും. ശിവശക്തി കലാമണ്ഡപത്തിൽ രാവിലെ മുതൽ ഭാഗവത പാരായണം തുടങ്ങി. സമ്മേളനം മന്ത്രി തിരുവഞ്ചൂ‍ർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.സി.രാമാനുജം അധ്യക്ഷത വഹിച്ചു.

എ.അജിത്കുമാർ മുഖ്യപ്രഭാഷണം നടത്തി. കലാപരിപാടികൾ സിപിഎം ജില്ലാ സെക്രട്ടറി വി.എൻ.വാസവനും ഗൗരീശങ്കരം കാരുണ്യചികിത്സാ പദ്ധതി വി.തിരുവെങ്കിടവും ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരി സുവനീർ പ്രകാശനം ചെയ്തു. ക്ഷേത്ര ഉപദേശകസമിതി ജനറൽ സെക്രട്ടറി ജയകുമാർ തിരുനക്കര, കാണക്കാരി രവി, ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ ആർ.ജയശ്രീ, ദേവസ്വം അസി.കമ്മിഷണർ വി.ജെ.മുരളീധരക്കുറുപ്പ്, ബാലാജി ഷിണ്ഡെ എന്നിവർ പ്രസംഗിച്ചു.

തിരുനക്കരയിൽ ഇന്ന് ഗോപിയാശാന്റെ നളൻ

തിരുനക്കരയിലെ അരങ്ങിൽ ഇന്നു കളിവിളക്കു തെളിയും. 9.30നു പുറപ്പാടോടുകൂടി ആരംഭിക്കുന്ന ആദ്യ കഥകളിരാവിൽ കലാമണ്ഡലം ഗോപിയാശാന്റെ നളനോടുകൂടി നളചരിതം രണ്ടാംദിവസം, പ്രഹ്ളാദചരിതം എന്നി കഥകളാണ് അവതരിപ്പിക്കപ്പെടുന്നത്. കലാമണ്ഡം ഷൺമുഖൻ(ദമയന്തി), കലാമണ്ഡലം കൃഷ്ണകുമാർ(പുഷ്കരൻ), കലാമണ്ഡലം ഹരി ആർ.നായർ(കലി), കലാമണ്ഡലം രവികുമാർ(കാട്ടാളൻ) എന്നിവരാണു മറ്റു പ്രമുഖ നടൻമാർ. പ്രഹ്ളാദ ചരിതത്തിൽ കലാമണ്ഡലം തുളസികുമാർ(ഹിരണ്യകശിപു), കലാണ്ഡലം നീരജ്(നരസിംഹം) എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും.

പാട്ട്: പത്തിയൂർ ശങ്കരൻകുട്ടി, കലാനിലയം രാജീവൻ, കലാമണ്ഡലം വിഷ്ണു. ചെണ്ട: കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം വേണുമോഹൻ, കാലണ്ഡലം ശ്രീഹരി. മദ്ദളം: കലാനിലയം മനോജ്, കലാമണ്ഡലം പ്രശാന്ത്, ആർഎൽവി സുദേവ് വർമ. ചുട്ടി: കലാമണ്ഡലം സതീശൻ, ചിങ്ങോലി പുരുഷോത്തമൻ, കലാമണ്ഡലം സുധീഷ്. തിരുനക്കരയിൽ ഇന്ന് ശ്രീബലി. 7.00, ഉത്സവബലി ദർശനം 2.00, ദീപക്കാഴ്ച 6.00, കൊടിക്കീഴിൽ വിളക്ക് 9.00. ശിവശക്തി കലാവേദി ഭാഗവതപാരായണം 8.00, പുല്ലാങ്കുഴൽ കച്ചേരി 11.00, നാമഘോഷം 3.00, തിരുവാതിര 4.00, വീണക്കച്ചേരി 5.00, സംഗീതകച്ചേരി –മൂഴിക്കുളം ഹരികൃഷ്ണൻ. 6.00, കഥാപ്രസംഗം – രാജേഷ് പുതുമന 8.00.

Your Rating: