Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂർണത്രയീശ ക്ഷേത്രത്തിൽ മഹാകുംഭ കലശാഭിഷേകം നാളെ

tripunithura തൃപ്പുണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ സഹസ്രകലശത്തിനു മുന്നോടിയായ പഞ്ചഗവ്യ കലശാഭിഷേകത്തിനുള്ള കലശം തന്ത്രി പുലിയന്നൂർ മുരളി നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ശ്രീലകത്തേക്ക് എഴുന്നള്ളിക്കുന്നു.

തൃപ്പുണിത്തുറ∙ പൂർണത്രയീശന് ഋക്, യജുസ്, സാമം എന്നീ വേദങ്ങൾ കൊണ്ടുള്ള മുറജപത്തോടും അർച്ചനയോടുംകൂടി നടക്കുന്ന സഹസ്രകലശത്തിൽ നാളെ രാവിലെ മഹാകുംഭകലശാഭിഷേകവും ജലസംപ്രോക്ഷണവും നടക്കും. ദിവസവും രാവിലെ 5.30 മുതലും വൈകീട്ട് നാലുമുതലും മുറജപം, വൈകീട്ട് 6.30ന് നവയോഗീഗീഥ എഴങ്കുന്നപ്പുഴ ദാമോദരശർമ, വൈകീട്ട് ഏഴിന് വാരം ഇരിക്കൽ, രാവിലെയും വൈകുന്നേരവും ശ്രീലകത്ത് വിഷ്ണുസഹസ്രനാമ ലക്ഷാർച്ചന ഉണ്ടാകും. 26 വരെ ദിവസവും വൈകീട്ട് മുളപൂജ.

ഇന്ന് രാവിലെ മഹാപഞ്ചകം കലശപൂജയും കലശാഭിഷേകവും സമാധിശുദ്ധി, ചെറഇയ പഞ്ചകം, മുളപൂജ, മഹാകുംഭ കലശപൂജ. നാളെ രാവിലെ മഹാകുംഭ കലശാഭിഷേകം, മുളപൂജ, ഉച്ചപൂജ, ജലസംപ്രോക്ഷണം രാത്രി ഒമ്പതുമുതൽ പുലരുംവരെ കോട്ടയ്ക്കൽ പിഎസ്വി നാട്യസംഘം അവതരിപ്പിക്കുന്ന ദുര്യോധനവധം കഥകളി. 24ന് രാവിലെ നവീകരണ പ്രായശ്ചിത്ത ഹോമം, കലശപൂജ, തൽഹോമകലശാഭിഷേകം, മുളപൂജ 25ന് രാവിലെ പ്രായശ്ചിത്ത ഹോമം, പ്രായശ്ചിത്ത കലശാഭിഷേകം, മുളപൂജ.

26ന് രാവിലെ ശാന്തിഹോമം, അത്ഭുതശാന്തി ഹോമം, നാശാന്തി ഹോമം, ചോരശാന്തിഹോമം, തൽകലശാഭിഷേകം, മുളപൂജ. 27ന് മണ്ഡപസംസ്കാരം. രാവിലെ തത്വഹോമം, തത്വകലശപൂജ, ബ്രഹ്മകലശപൂജ, കുംഭേശർക്കരീ പൂജകൾ, തത്വകലശാഭിഷേകം, മുളപൂജ. വൈകീട്ട് പരികലശപൂജ, അധിവാസഹോമം, കലശാധിവാസം. വൈകീട്ട് ആറുമുതൽ 7.30 വരെ കലശമണ്ഡപത്തിന്റെ കിഴക്കുവശം നാരായണ നാമജപം.

28ന് രാവിലെ 7.18 മുതൽ 9.30 വരെ പരികലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, ഉച്ചപൂജ, ശ്രീഭൂതബലി. രാവിലെ ശ്രീലകത്ത് വിഷ്ണുസഹസ്രനാമ ലക്ഷാർച്ചന, രാത്രി ഒമ്പതുമുതൽ കൃഷ്ണലീല കഥകളി എന്നിവ നടക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.