Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വടക്കുന്നാഥ ക്ഷേത്രത്തിൽ മഹാഗണപതി ഹോമം; ആനയൂട്ട് - ചിത്രങ്ങൾ

vadakkunnatha-temple-1607216-4 വടക്കുന്നാഥ ക്ഷേത്രത്തിൽ നടക്കുന്ന മഹാഗണപതി ഹോമം. ചിത്രം: ഉണ്ണി കോട്ടക്കൽ

തൃശൂർ ∙ രാമായണ മാസാചരണത്തിന്റെ ഭാഗമായി വടക്കുന്നാഥ ക്ഷേത്രത്തിലെ ആനയൂട്ടിന്റെ തുടക്കം കുറിച്ച് മഹാഗണപതി ഹോമം നടത്തി. ഇതിനായി മാത്രം തയാറാക്കിയ വലിയ ഹോമകുണ്ഡത്തിലാണ് പുലർച്ചെ ഗണപതിഹോമം നടത്തിയത്. മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ഹോമമാണിത്.

vadakkunnatha-temple-1607216-2 ചിത്രം: ഉണ്ണി കോട്ടക്കൽ

കർക്കടകത്തിലെ കടുത്ത മഴയുടെ ദുരന്തങ്ങളിൽനിന്നു നാടിനെ രക്ഷിക്കാനുള്ള പ്രാർഥനയാണിത്. ആനയൂട്ടിൽ 60 ആനകളാണ് പങ്കെടുക്കുന്നത്. പ്രത്യേക ബാരിക്കേഡിനുള്ളിലാണ് ആനകളെ നിർത്തുക. കാണികൾക്ക് ആനകൾക്കു ഭക്ഷണം നൽകാനാകില്ല. ഇതിനായി വൊളന്റിയർമാരെ നിയോഗിച്ചിട്ടുണ്ട്. 9.30ന് ആനയൂട്ടു തുടങ്ങും. 10 മണിയോടെ ആനകൾ പുറത്തേക്കു പോകും.

vadakkunnatha-temple-1607216-5 ചിത്രം: ഉണ്ണി കോട്ടക്കൽ

പ്രശസ്തമായ നാലമ്പല ദർശനവും ഇന്നു തുടങ്ങും. തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽ മാണിക്യ ക്ഷേത്രം, മൂഴിക്കുളം ലക്ഷ്ണ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്നതാണ് നാലമ്പല ദർശനം. ഈ ക്ഷേത്രങ്ങളിലെല്ലാം ദർശന സമയം വർധിപ്പിച്ചിട്ടുണ്ട്. രാവിലെ മൂന്നിനു തുറക്കുന്ന തൃപ്രയാർ ക്ഷേത്രമാണ് ഇതിൽ ആദ്യം തുറക്കുന്ന ക്ഷേത്രം.

vadakkunnatha-temple-1607216-1 ചിത്രം: ഉണ്ണി കോട്ടക്കൽ

ഐശ്വര്യത്തിനായി ശ്രീഭഗവതിയെ വീടുകളിൽ വച്ചു ആരാധിക്കുന്നതും ഇന്നു തുടങ്ങും. വാൽക്കണ്ണാടിയിലാണ് ഭഗവതീ സങ്കൽപം. ദശപുഷ്പങ്ങൾ സമർപ്പിച്ചു തുളസികൊണ്ടാണ് പൂജിക്കുക. വസ്ത്രം, അരി, നെല്ല്, കൺമഷി, ചാന്ത്, ചന്ദനം, വെറ്റില, അടയ്ക്ക എന്നിവ താലത്തിൽ സമർപ്പിക്കും. ഇതിനു നടുവിലാണ് വസ്ത്രത്തിനു മുകളിലായി ഭഗവതീ സങ്കൽപമുള്ള വാൽക്കണ്ണാടി വയ്ക്കുക. കർക്കടകം തീരുംവരെ ഇതു തുടരും. 

vadakkunnatha-temple-1607216-3 ചിത്രം: ഉണ്ണി കോട്ടക്കൽ
Your Rating: