Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂർണത്രയീശ ക്ഷേത്രത്തിൽ സഹസ്രകലശത്തിനു സമാപനം

poornathrayeesha-temple

തൃപ്പുണിത്തുറ∙ സഹസ്രകലശത്തിന്റെ ഭാഗമായി നടന്ന സമ്പൂർണ്ണ ശുദ്ധിക്രിയകൾക്ക് സമാപനം കുറിച്ച് ഭക്തസഹസ്രങ്ങൾ സാക്ഷിയായി പൂർണത്രയീശ ഭഗവാനു ബ്രഹ്മകലശാഭിഷേകം. അധിവാസഹോമം, കലശാധിവാസം തുടങ്ങി പ്രത്യേക പൂജകൾ സമർപ്പിച്ച് ഒരുക്കിയ 1008 പരികലശങ്ങളിലെ ജലം തന്ത്രി പുലിയന്നൂർ മുരളി നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ അഭിഷേകം ചെയ്തായിരുന്നു പുലർച്ചെ ചടങ്ങുകൾക്ക് തുടക്കം. തുടർന്ന് ബ്രഹ്മകലശം പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പ്രദക്ഷിണമായി ശ്രീലകത്തേക്ക് എഴുന്നള്ളിച്ചാണ് ബ്രഹ്മകലശം ആടിയത്.

പുലർച്ചെ മുതൽതന്നെ ക്ഷേത്രത്തിലേക്ക് വൻ ഭക്തജന പ്രവാഹമായിരുന്നു. വിഷ്ണു സഹസ്രനാമ ലക്ഷാർച്ചനയും നടന്നു. തന്ത്രി പുലിയന്നൂർ വാസുദേവൻ നമ്പൂതിരി, പുലിയന്നൂർ ശശി നമ്പൂതിരി, പുലിയന്നൂർ സുബ്രഹ്മണ്യൻ നമ്പൂതിരി, പുലിയന്നൂർ ഹരിനാരായണൻ നമ്പൂതിരി, വേഴപ്പറമ്പ് തന്ത്രി ബ്രഹ്മദത്തൻ നമ്പൂതിരി, ചേന്നാസ് നാരായണൻ നമ്പൂതിരി, ക്ഷേത്രാവകാശികളായ വാസുദേവൻ വലിയ മൂത്തത്, ശിവശങ്കരൻ മേനോക്കി എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.

സഹസ്രകലശത്തിനു നേതൃത്വം നൽകിയ പൂർണത്രയീശ സേവാസംഘം ഭാരവാഹികൾ പ്രസിഡന്റ് ജയൻ മാങ്കായിൽ, സെക്രട്ടറി വി.ഇന്ദുചൂഡൻ, വൈസ് പ്രസിഡന്റ് വി.കെ പ്രഭാകരൻ, ജോ.സെക്രട്ടറി ടി.എം മോഹൻ കുമാർ , ട്രഷറർ എം നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങൾ സർവാപരാധ ശാന്തിക്കായി ശ്രീകോവിലിനു മുന്നിൽ സർവപ്രായശ്ചിത്ത പ്രാർഥനയോടെ ദ്രവ്യസമർപ്പണവും തന്ത്രിമാർക്കും പരികർമികൾക്കും ദക്ഷിണ സമർപ്പണവും നടത്തി. അന്നദാനത്തിൽ പങ്കുകൊള്ളാനും ഭക്തജനത്തിരക്കുണ്ടായിരുന്നു. ഡോ.പി വേണുഗോപാലിന്റെ വഴിപാടായി രാത്രിയിൽ കൃഷ്ണലീല കഥകളിയും നടന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.