Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്തിയുടെ നാളങ്ങളിൽതൊട്ട് ആയിരങ്ങൾ തൃപ്പൂണിത്തുറയിൽ

കർപ്പൂര ദീപക്കാഴ്ച തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ തുലാം ഒൻപത് ഉൽസവാചാരത്തിന്റെ ഭാഗമായുള്ള കർപ്പൂര ദീപക്കാഴ്ച. ചിത്രം. ജോസ്കുട്ടി പനയ്ക്കൽ

പ്രദക്ഷിണ വഴികളിൽ നിറഞ്ഞുകത്തിയ  ദീപത്തിൽ തൊട്ടുവണങ്ങി ആയിരങ്ങൾ. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശക്ഷേത്രത്തിൽ തുലാം ഒൻപത് ഉത്സവത്തിന്റെ ആചാരത്തിന്റെ ഭാഗമായാണ് ദീപക്കാഴ്ച ഒരുക്കിയത്.  ക്ഷേത്രത്തിനുള്ളിൽ അഗ്നിബാധയുടെ പ്രതീതി സൃഷ്ടിച്ചുള്ള കർപ്പൂര ദീപക്കാഴ്ചയാണിത്.

ദീപാരാധനയ്ക്കു ശേഷം  കൊളുത്തിയെടുത്ത ദീപത്തിൽ നിന്ന് നടപ്പുരയുടെ കർപ്പൂരത്തിന് ആദ്യം തീ പകർന്നു. തുടർന്ന് ക്ഷേത്രജീവനക്കാരും ഭക്തരും ചേർന്ന് നടപ്പുരയിലും ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രദക്ഷിണ വഴിയിൽ നിരത്തിയ കർപ്പൂരങ്ങളിലേക്ക് തീപകരുകയായിരുന്നു. മുൻപ് ക്ഷേത്രം അഗ്നിക്കിരയായ ശേഷം പുത്തൻ ബംഗ്ലാവിലേക്കു മാറ്റി സ്ഥാപിച്ച വിഗ്രഹം ശുദ്ധിക്രിയകൾ നടത്തി ക്ഷേത്രത്തിലേക്കു പുനഃപ്രതിഷ്ഠ നടത്തിയതിന്റെ സ്മരണയിൽ നടക്കുന്നതാണ് ഈ ഉൽസവം.  അമ്പലംകത്തി ഉത്സവം എന്ന പേരിലും ഇത് അറിയപ്പെടുന്നു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.